Chapter Title : ഇരുട്ടും നിലാവും 3 [നളൻ]
അയാളെ ഒന്ന് അഭിനന്ദിക്കുക പോലും ചെയ്യാതെ ഞാൻ മറുപടി നൽകി.
"നീ ഒന്നും ചെയ്യണ്ട.ജോലിക്ക് കേറുന്നത് നീ അറിഞ്ഞിരിക്കണം എന്ന് തോന്നി."
അത് കേട്ടതും ഞാൻ പുച്ഛത്തോടെ ഒന്ന് മൂളി."നിന്റെ പഠനം എങ്ങനെ പോകുന്നു."
"കുഴപ്പമില്ല.അതിനു കുറവൊന്നും ഇല്ല" എന്ന് പറഞ്ഞപ്പോൾ അയാൾ എന്നെ ഒന്ന് തുറിച്ചു നോക്കി.
കുറച്ച നേരം നിശബ്ദമായി നിന്നു.ഞാനും ഒന്നും മിണ്ടാൻ പോയില്ല.
പെട്ടെന്ന് എന്നെ അത്ഭുതപ്പെടുത്തികൊണ്ടു അയാൾ എന്നോട് ഓട് കാര്യം ചോദിച്ചു.
"നീ അന്ന് പറഞ്ഞ ആ ഇഷ്ടം,എന്നോട് ഇപ്പോളും ഉണ്ടോ????"
അത് കേട്ടതും ഞാൻ ആകെ നടുങ്ങി പോയി.എന്ത് പറയണം എന്നറിയാതെ ഞാൻ നിശ്ചലനായി നിന്നു.
"അന്ന് നീ പോയതിനു ശേഷം നീ എനിക്കായി വരച്ച എന്റെ ചിത്രം ഞാൻ നല്ലതു പോലെ നോക്കി..അതിൽ നിനക്ക് എന്നോടുള്ള നിഷ്കളങ്കമായ സ്നേഹം എടുത്തു കാണിക്കുന്നുണ്ടായിരുന്നു.കുറെ ആലോചിച്ചു.
നിന്നെ കണ്ടു കാര്യം പറയണം എന്നുണ്ടായി. നിന്റെ വീടിന്റെ അടുത്ത് വന്നു.സ്കൂളിൽ വന്നു.പക്ഷെ നിന്റെ മുമ്പിൽ വന്നു നില്ക്കാൻ എനിക്ക് നല്ല മടി ആയിരുന്നു.അത് കൊണ്ട് ഞാൻ പരമാവതി നിന്നിൽ നിന്നും ഒളിച്ചാണ് നടന്നത്..
അന്ന് നീ ഇറങ്ങി പോയതിനു ശേഷം മനസ്സിൽ മുരിക്കിന്റെ മുള്ളു കൊണ്ട നീറ്റലായിരുന്നു..നിന്നോട് എനിക്കും അതെ ഇഷ്ടം തോന്നി തുടങ്ങി എന്ന് എനിക്ക് മനസ്സിലായി. പിന്നെ നിന്റെ പരീക്ഷ കഴിയാൻ കാത്തിരിക്കുകയായിരുന്നു."
വാ തോരാതെ സംസാരിക്കുന്ന മനുവേട്ടനെ ഞാൻ അത്ഭുതത്തോടെയാണ് നോക്കി നിന്നതു.കയ്യിലെ സിഗരറ്റ് കുറ്റി അപ്പോളും ഏരിയുന്നുണ്ടായിരുന്നു.
ഒന്നും പറയാൻ പറ്റാത്ത വിധം എന്റെ നാവു ഇറങ്ങി പോയി.
"അന്നത്തെ ആ ഇഷ്ടം ഇന്നും
💬 Comments
View all comments