Chapter Title : ഇരുട്ടും നിലാവും [നളൻ]
ശ്രമിച്ചെങ്കിലും കണ്ണുകൾ തുറയുന്നുണ്ടായിരുന്നില്ല.അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അത് എന്നോട് തന്നെയാണോ എന്ന് മനസിലാകുന്നില്ലയിരുന്നു.കേൾവിയും കുറഞ്ഞു വരുന്നത് പോലെ തോന്നി തുടങ്ങി.തല പതുക്കെ ശരീരത്തിൽ നിന്നും വിട്ടു പോകുന്നത് പോലെ അനുഭവപെട്ടു.പിന്നെ ഒന്നും ഓർക്കുവാൻ സാധിക്കുന്നില്ലയിരുന്നു.
കണ്ണുകൾ തുറന്നപ്പോൾ ചുറ്റും കുറെ ആളുകൾ ഇരിക്കുന്നു.പരിചയം ഉള്ള മുഖങ്ങൾ.മറ്റാരുമല്ല അമ്മയും ഇളയമ്മയും പിന്നെ അയൽവക്കത്തെ രണ്ടു ചേച്ചിമാരും.അമ്മയുടെ കണ്ണുകൾ കലങ്ങി വലഞ്ഞിരിക്കുന്നു.വാതിലിനരികെ അച്ഛൻ ആരോടോ സംസാരിക്കുന്നു.മുഖം വ്യകാത്മകുന്നില്ല.കറുത്ത ഷർട്ടും കാവി മുണ്ടുമാണ് ധരിച്ചിരിക്കുന്നത്.
അച്ഛൻ അയാളുടെ തോളത്തു തട്ടി "മോൻ ഉണ്ടായിരുന്നത് നന്നായി" എന്നൊക്കെ പറയുന്നുണ്ടായി."എല്ലാം ശരിയാകുമ്പോ അറിയിക്കു" എന്നും പറന്നു അയാൾ പോയി.
അച്ഛൻ മുറിയിലേക്കു കയറി.ഒന്നും പറയാൻ പറ്റിയ അവസ്ഥയിലല്ലാ ഞാൻ എന്ന് എനിക്ക് മനസിലായി.
"കുഴപ്പം ഒന്നുമില്ല രണ്ടു ദിവസം കഴിയുമ്പോ വീട്ടിലേക്ക് പോകാം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.നീ വെറുതെ കരഞ്ഞു എല്ലാവരെയും പേടിപ്പികണ്ട " അച്ഛന്റെ ആ വാക്കുകളിൽ വിഷമത്തിൽ കണികകൾ കെട്ടികിടപ്പുണ്ടാര്നു.
"ആഹ് നീ ഉണർന്നുവോ,ദേ അവനു കുഴപ്പം ഒന്നുമില്ല.ചെക്കൻ കണ്ണ് തുറന്നു കിടക്കുന്നത് കണ്ടില്ലേ" അത് കേട്ട അമ്മയുടെ മനസ്സിൽ വിഷമം ഉണ്ടെകിലും അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു.
"മോഹനന്റെ മകൻ ആ സമയത്തു അവിടെ എത്തിയത് ഭാഗ്യം". അയൽവാസിയായ ചേച്ചി അങ്ങനെ പറയുന്നതു കേട്ടപ്പോളാണ് എനിക്ക് ആക്‌സിഡന്റ് ആയ കാര്യം ഞാൻ ഓർത്തത്.സ്കൂൾ വിട്ടു വീട്ടിലേക്ക് സൈക്കിൾ ചവിട്ടിയാണ് ഞാൻ എന്നും പോകാറുള്ളത്.സാധാരണ അടുത്തുള്ള ചില കുട്ടികൾ കൂടെ ഉണ്ടാകാറുണ്ടായി.പക്ഷെ പത്താം ക്ലാസ് ആയതു കൊണ്ട് സ്പെഷ്യൽ ക്ലാസ് തുടങ്ങി.അതുകൊണ്ടു വൈകുന്നേരം ഒറ്റക്കാണ് ഇപ്പൊ വീട്ടിലേക്ക് പോക്ക്.
എന്റെ കാലക്കേടു.അല്ലാതെ എന്ത്
💬 Comments
View all comments