Chapter Title : ഇരുട്ടും നിലാവും [നളൻ]
കൂടാറുണ്ട്.
വീട്ടിൽ വന്ന അന്ന് വൈകുന്നേരം ഞാൻ ഞങ്ങളുടെ സ്വന്തം സ്ഥലത്തേക് പോയി.നന്ദുവും കിരണും കൂടെ വന്നു.വേറെ ആരും ഉണ്ടായിരുന്നില്ല.
"ഡാ,നിനക്കൊക്കെ ഈ മോഹനൻ ചേട്ടൻറെ മകനെ അറിയോ??".
കേട്ട ഉടനെ നന്ദു,"മനുവേട്ടനെ ആണോ നീ ഉദ്ദേശിക്കുന്നത്??"
"ആഹ് എനിക്ക് അറിയില്ല. മോഹനൻ ചേട്ടന് ഒരു മകൾ അല്ലെ ഉള്ളത്. കല്യാണം കഴിഞ്ഞ മീനാക്ഷി ചേച്ചി???" ഞാൻ സംശയത്തോടെ ചോദിച്ചു.
"ഏയ്.. ഒരു മകനും ഉണ്ട്.ആ ചേട്ടൻ ബാംഗ്ലൂരോ മൈസൂരോ അങ്ങനെ എവിടേയോ ആണ് പഠിക്കുന്നത്.ഇപ്പൊ ഡോക്ടർ ആയി എന്ന് തോന്നുന്നു.നാട്ടിൽ വന്നിട്ടുണ്ട്.അയാൾ അല്ലെ നിന്നെ രക്ഷിച്ചെ????." നന്ദു എന്റെ സംശയം വ്യക്തമാക്കി തന്നു.
നന്ദുവിന് ആ ചേട്ടനെ നന്നയി അറിയാമായിരുന്നു.അവന്റെ അച്ഛൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ ആണ്.അത് കൊണ്ട് നാട്ടിലെ കുറെ ആളുകളോട് നല്ല പരിചയം ഉണ്ട്.
"നീ ആ ചേട്ടനെ കണ്ടിട്ടിലെ?" എന്ന് നന്ദു ചോദിച്ചപ്പോ ഇല്ല എന്ന രീതിയിൽ ഞാൻ തല ആട്ടിയപ്പോൾ കിരൺ എതിർത്ത് കൊണ്ട് പറഞ്ഞു,
"ഒലക്ക..!!!
പണ്ട് കൃഷ്ണന്റെ അമ്പലത്തിൽ ഉത്സവത്തിന് ഇടി ഉണ്ടായപ്പോ , സിനിമയിലെ പോലെ ഉണ്ടെന്നും പറഞ്ഞു വായും പൊളിച്ചു നിന്നതു ഓർക്കുന്നുണ്ടോ???"
"ആഹ്...അത് ഓർക്കുന്നുണ്ട്" എന്ന് പറഞ്ഞപ്പോ കിരൺ ചാടി കേറി പറഞ്ഞു,"ആഹ് ..അന്ന് മുമ്പിൽ നിന്ന് ഇടി ഉണ്ടാക്കിയില്ലേ ,അതാണ് മനുവേട്ടൻ.."
പക്ഷെ എനിക്ക് ആ മുഖം ഓർത്തു എടുക്കാൻ പറ്റുന്നില്ലായിരുന്നു.
"ആ ചേട്ടൻ,കാണാൻ നല്ല ലുക്ക് ആണ്. എന്താ ജിം ബോഡി. പിന്നെ അയാൾക്ക് നല്ല അടിപൊളി താടിയും മീശയുമൊക്കെ ഉണ്ട്.
''കുറെ ലൈൻ ഒക്കെ ഉണ്ടെടാ.ആ ചേട്ടന്റെ ഒക്കെ
💬 Comments
View all comments