Chapter Title : ഇരുട്ടിനെ പ്രണയിച്ചവൾ [ആൽബി]
ജിമിൽ അതൊക്ക ശ്രദ്ധയോടെ കേട്ടിരുന്നു.അവർ പിന്നെയും സംസാരിച്ചു.ഒടുവിൽ അവസാന
തുള്ളിയും കഴിച്ചുതീർത്ത മനീഷ് വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് നിലത്തിട്ട് ചവിട്ടി ഞെരിച്ചശേഷം പതിയെ എണീറ്റു.വീഴാതിരിക്കാൻ ജിമിൽ ഒന്ന് പിടിച്ചുകൊടുത്തു.
"വിട്ടേക്ക് ഭായ്.....ഞാൻ ഒക്കെ ആണ്.ഇന്നലെ രാത്രി മുതൽ ദാ കുറച്ചു മണിക്കൂർ മുന്നേ വരെ ഒരു ക്ലൈന്റ് ഉണ്ടായിരുന്നു.താൻ
പറഞ്ഞ വസുന്ധരയുടെ ഒരു കൂട്ടുകാരി.വല്ലാതെ ടോർച്ചർ ചെയ്യുന്ന ഒരുവൾ.ഒരൊറ്റയടി കൊണ്ട് താൻ രക്ഷപെട്ടു എന്നെ ഞാൻ പറയൂ."മനീഷ് പറഞ്ഞു.
അപ്പോഴേക്കും ബില്ലുമെത്തി.
"നല്ല ക്ഷീണം.അതാ ഇന്നിവിടെ.
ഇനിയൊന്ന് പോയി ഉറങ്ങണം.
അല്ലെൽ പറ്റില്ലെടോ"കണക്ക് തീർക്കുന്നതിനിടയിൽ മനീഷ് പറഞ്ഞു.
"ഈയവസ്ഥയിലെങ്ങനെ അത്ര
ദൂരം.എന്റെ റൂം ഇവിടെയടുത്താ. ഇന്നവിടെ കൂടിക്കൂടെ.......?"അത് കേട്ട് ജിമിൽ ചോദിച്ചു.
"ഇതൊക്കെ ശീലമായി ഭായ്.
സാധാരണ വീട്ടിലെത്തിയിട്ടാ പതിവ്.ഇന്ന് അത്രക്ക് ടോർച്ചറിങ് ആയിരുന്നു അതാ വഴിക്ക് ബാർ കണ്ടപ്പോഴെ.......ടാക്സി കിട്ടും.
ഞാൻ പൊക്കോളാം."മനീഷ് പറഞ്ഞു.
തത്കാലം പിരിയാനുള്ള സമയം വന്നുവെന്ന് ജിമിലിന് മനസിലായി
അവർ പരസ്പരം നമ്പർ കൈമാറിക്കൊണ്ടാണ് ബാറിന് പുറത്തേക്ക് വന്നത്.
"വേണേൽ ഒരു നമ്പർ തരാം.
എന്നെപ്പോലെയൊരുത്തിയാ
അവളും.എങ്ങനെയൊ ഇതിൽ പെട്ടുപോയി.ഭായിക്ക് വേണേൽ...
ഈയൊരു ത്രിസ്റ്റ് അടക്കാൻ വേണ്ടിയിട്ട്........
അതാവുമ്പോൾ ആരോടും ഒരു കമ്മിറ്റ്മെന്റ് വേണ്ടല്ലോ?പിന്നെ അവൾക്കും പറയാൻ കാണും ചില കഥകൾ."മനീഷ് പറഞ്ഞു.
"എന്തോ.........ഇത്രയും ഒക്കെ അറിഞ്ഞപ്പോൾ ആ പൂതിയങ്ങു പോയടൊ."ജിമിൽ പറഞ്ഞു.
"എന്തായാലും ഞാൻ നമ്പർ സെന്റ് ചെയ്യും.ബാക്കിയൊക്കെ ഭായിന്റെയിഷ്ട്ടം."അതിലെ കടന്നുവന്ന ടാക്സി കയ്യ് കാട്ടി നിർത്തി ആടിക്കുഴഞ്ഞുകൊണ്ട് മനീഷ് നടന്നകലുന്നത് ജിമിൽ നോക്കിനിന്നു.അവന് ലഭിച്ച പുതിയൊരു കൂട്ടുകാരൻ.ആ പോക്ക് നോക്കിനിക്കുമ്പോൾ ജിമിലിന്റെ വാട്സാപ്പിൽ മനീഷ് അയച്ച കോൺടാക്ട് സന്ദേശം ആയി
💬 Comments
View all comments