0%

Chapter Title : ഇരുട്ടിനെ പ്രണയിച്ചവൾ [ആൽബി]

Author : alby Read All Parts 680

പണ്ട് പാരിസിൽ തുടങ്ങിയ ഒരു ഏർപ്പാടാ ഇത്.അന്ന് സമ്പന്ന സ്ത്രീകൾക്ക് ബിസിനസുകാരായ തങ്ങളുടെ ഭർത്താക്കന്മാരെ
തിരക്കൊഴിഞ്ഞു കിട്ടുക എന്നത് അപൂർവ്വമായിരുന്നു.അവർ പാർട്ടികളിലും ക്ലബ്ബിൽ പോകുന്ന കാര്യത്തിലും ഒക്കെ താത്പര്യം ഉള്ളവരുമായിരുന്നു.

അതിനിടയിൽ ഡാൻസ് ചെയ്യാനും മറ്റും ഒരു പാർട്ട്ണർ
ഇല്ലാതിരിക്കുക എന്നത് വലിയ ഒരു കുറവ് തന്നെയായിരുന്നു.
അതിനായി അവർക്കിടയിലേക്ക് പണം വാങ്ങി ചെറുപ്പക്കാരായ
ചുള്ളൻമാർ എത്തിതുടങ്ങി. അവരെ ലോകം ജിഗോളോ എന്ന് വിളിച്ചു.

പിന്നീടതിന്റെ കളർ മാറി.പതിയെ
രതിയുടെ അതിപ്രസരം അവിടെ
കടന്നെത്തിയതോടെ സാഹചര്യം മുഴുവൻ മാറി.

നിങ്ങൾ പുറമെ നിന്ന് നോക്കുന്ന കളറൊന്നുമില്ല ഭായ്.പലപ്പോഴും നമ്മുടെ മനസ്സിന് പിടിക്കാത്ത ചിലരെയാവും കിട്ടുക.പണവും അടങ്ങാത്ത കാമവുള്ള ചില കൊച്ചമ്മമാർ എന്നെപ്പോലെയുള്ള ആൺ വേശ്യകളെ ഉപയോഗിക്കുന്നു.
അവർക്ക് പിടിച്ചാൽ അവരുടെ
ഫ്രണ്ട് സർക്കിളിൽ നമ്മളും ചർച്ചയാവും.അങ്ങനെ ക്ലൈന്റ് എണ്ണം കൂടിക്കൊണ്ടിരിക്കും.

പെട്ടുപോയാൽ ഒരു മടങ്ങിപ്പോക്ക് പ്രതീക്ഷിക്കരുത് അത് ആഗ്രഹിച്ചാലും നടക്കില്ല.

ഒരു പെണ്ണുടലിന് വിലപറയുന്ന
ഏതൊരാണിനുമുള്ള അതെ
ആഗ്രഹങ്ങൾ ആൺ വേശ്യയെ വിലക്കെടുക്കുന്ന പെണ്ണിനുമുണ്ടാവും.അതവർ അതിന്റെ ടോപ്പ് എൻഡിൽ പുറത്തെടുക്കുകയും ചെയ്യും.

ഒരു അടിമയോടെന്ന പോലെ
പെരുമാറുന്നവരുണ്ട്.ചിലരിൽ
ഒരു വൃത്തിയും മെനയും കണ്ടു എന്നും വരില്ല.തളർന്നുവീണാലും വിടില്ല ചിലർ......അതുകൊണ്ട്
ഇങ്ങനെയൊരിടത്തിലേക്ക് വന്നു പെട്ടുപോകരുതെന്നെ ഞാൻ പറയൂ.ഇത് മറ്റൊരു ലോകവാ,
അതറിയുന്ന എനിക്കെ പണവും സുഖവും എന്നുള്ള ടാഗ് ലൈൻ കണ്ട് പ്രലോഭിക്കപ്പെടുന്ന
ഭായിയെപ്പോലുള്ളവരെ പറഞ്ഞു തിരുത്താൻ കഴിയൂ.

ഭായ് പറഞ്ഞല്ലോ പറ്റിക്കപ്പെട്ടു എന്ന്.നിങ്ങൾ രക്ഷപെട്ടു എന്നെ ഞാൻ പറയൂ.നോക്കുമ്പോൾ എന്താ.........നല്ലൊരു ചരക്കിനെ ഊക്കാം,ഇങ്ങോട്ട് പൈസയും കിട്ടും.പക്ഷെ അതിന് പിന്നിൽ മറഞ്ഞിരിക്കുന്ന ദംഷ്ട്രകൾ അവർ മനസ്സിലാക്കിവരുമ്പോൾ സമയം കടന്നുപോയിരിക്കും."

💬 Comments

View all comments