Chapter Title : ഇരുട്ടിനെ പ്രണയിച്ചവൾ [ആൽബി]
കേൾക്കാനോ പരിഹരിക്കാനോ ഒരുത്തനുമില്ല.വേശ്യ എന്നൊരു പേര് മാത്രം ബാക്കി.
എന്തിന് കുറ്റബോധം തോന്നണം?
അതിന്റെ കാലമൊക്കെ കഴിഞ്ഞു.എന്നെപ്പോലുള്ളവർ പണം വാങ്ങി ആവശ്യക്കാരന് ചൂട് പകർന്നുനൽകുന്നു.അവിടെ കുറ്റബോധം എന്ന വാക്കിന് പ്രസക്തിയെ ഇല്ല.കമ്മിറ്റ്മെന്റ് ഉള്ളയിടത്തെ കുറ്റബോധം എന്ന വാക്കിന് ജീവനുള്ളൂ.ഒരേ സമയം കമ്മിറ്റെഡ് ആയിരുന്നുകൊണ്ട് വഞ്ചന കാണിക്കുന്നവർക്ക് മാത്രേ അതിന്റെയാവശ്യവുമുള്ളൂ
സൊ......ഈ ജീവിതത്തിൽ ഞാൻ വളരെ സന്തോഷവതിയാണ്."
അവൾ പറഞ്ഞു നിർത്തി.
"താൻ ഈ സാഹചര്യത്തിൽ സംതൃപ്തയാണെന്നാണോ പറഞ്ഞുവരുന്നത്?"അവൻ ചോദിച്ചു.
"ഞാൻ പറഞ്ഞതിന് അങ്ങനെ ഒരർത്ഥമില്ല.കുറെക്കാലം കൂടി ഇന്ന് ഞാൻ നന്നായിട്ടൊന്നുറങ്ങി.
എന്താണെന്നറിയുമോ.നിനക്ക് മാന്യമായി പെരുമാറാനും മറ്റൊരു വ്യക്തിക്ക് ബഹുമാനം കൊടുക്കാനുമറിയാം.നിന്നോട് ആദ്യമായി സംസാരിച്ചതു മുതൽ ഇന്ന് ഈ നിമിഷം വരെ അത് ഞാൻ ഫീൽ ചെയ്തിട്ടുമുണ്ട്.
ഒരു വേശ്യ എന്നതിൽ എനിക്ക് അഭിമാനം തോന്നിയ നിമിഷം.
അപൂർവ്വമായിട്ടെങ്കിലും ഞങ്ങളിൽ ചിലർക്ക് കിട്ടുന്ന ഭാഗ്യം.പക്ഷെ എല്ലാരും തന്നെ കൂട്ടല്ലല്ലോ.ഭൂരിഭാഗം പേർക്കും വൈകൃതങ്ങളിലാ താത്പര്യം.
പണം വാങ്ങിയാൽ വഴങ്ങുക...... അത്ര തന്നെ.
സാധാരണ ഏജന്റ് വഴിയാ ഞാൻ
പഴയതുപോലെ റോഡിൽ നിന്നിട്ട് കാര്യമൊന്നുമില്ലെടോ.പോലീസ് ഒരു വശത്ത്,സദാചാരവാദികൾ മറ്റൊരു സൈഡിൽ.അക്കാരണം
കൊണ്ട് പലരും ഇടനിലക്കാർ വഴി തൊഴിൽ മുന്നോട്ട് കൊണ്ട് പോകുന്നു.ഓൺലൈൻ കാലം അല്ലെ.എന്തും വിരൽത്തുമ്പിൽ കിട്ടുന്ന കാലം.
എടുക്കുന്ന പണിക്കുള്ള പൈസ കിട്ടുന്നില്ലെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.തൊഴിലുണ്ട് എന്നും,അത്ര മാത്രം.കിട്ടുന്നത് ചാൻസ് ഒന്നിന് ആയിരം അല്ലെങ്കിൽ ആയിരത്തിയഞ്ഞൂറ്
തർക്കിച്ചാൽ ഒരു അഞ്ഞൂറ് കൂടി.
ആവശ്യക്കാരന്റെ കയ്യിൽ നിന്ന് പത്തൊ പതിനഞ്ചോ ഒക്കെ വാങ്ങുമ്പോഴാണ് ഇതെന്ന് കൂടി ഓർക്കണം.
ഞങ്ങളെപ്പോലെ നിങ്ങളും ഇടനിലക്കാരുടെ ചൂഷണത്തിൽ പെട്ടുപോകുന്നു.അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്നു."അവൾ പറഞ്ഞു നിർത്തി.
സമയം
💬 Comments
View all comments