Chapter Title : ഇരുട്ടിനെ പ്രണയിച്ചവൾ [ആൽബി]
കടന്നുപോവുകയായിരുന്നു.
അവൾ അവനെ വിട്ട് വാഷ് റൂമിലേക്ക് നടന്നു.ആ പോക്ക് നോക്കി നിൽക്കുമ്പോൾ അവൾ പറഞ്ഞ വാക്കുകളായിരുന്നു അവന്റെ മനസ്സിൽ.
ലൈംഗികതയെ കച്ചവടമാക്കി ഒരു മുതൽ മുടക്കുമില്ലാതെ ചൂഷണം നടത്തുന്നവർക്കിടയിൽ
തട്ടിപ്പ് ഒരു അവകാശം പോലെ കരുതുന്നവർക്കിടയിലാണ് തന്റെ ജീവിതം എന്നവൻ ഓർത്തു.
ചൂഷണം ചെയ്യുന്നവർ അത് തുടർന്നുകൊണ്ടിരിക്കും ഇരകൾ അറിഞ്ഞോ അറിയാതെയൊ പെട്ടുകൊണ്ടുമിരിക്കും
*****
ജിമിൽ കുളികഴിഞ്ഞെത്തുമ്പോൾ അവൾ മുടിയൊതുക്കിക്കെട്ടുന്ന
തിരക്കിലായിരുന്നു.
"ആഹ് താൻ റെഡിയായി അല്ലെ"
"പിന്നല്ലാതെ.....പോവണ്ടേ മാഷെ"
അവൾ മറുചോദ്യം ചോദിച്ചു.
"ഈ രാത്രി തന്നെ പോണോ?"
ജിമിൽ വീണ്ടും ചോദിച്ചു.
"പോണം........ഏജന്റ് പറഞ്ഞ കസ്റ്റമർ പതിനൊന്നിന് പിക്ക് ചെയ്യാൻ വരും.വെളുക്കും വരെ അയാൾക്ക് വാക്കുപറഞ്ഞതാ എന്റെ ശരീരം."അവൾ ഒട്ടും കൂസലില്ലാതെ മറുപടി നൽകി.
പിന്നീടൊന്നും ചോദിക്കാൻ അവൻ തുനിഞ്ഞില്ല.വൈകാതെ അവളെ യാത്രയാക്കുക എന്ന് മാത്രമായിരുന്നു പിന്നെയുള്ള ചിന്ത.അവളുടെ ഒരുക്കം കഴിഞ്ഞതും അവനവളെ ആകെ ഒന്ന് നോക്കി.സുന്ദരിയായിട്ടുണ്ട് എന്നവൻ ആംഗ്യത്തിലൂടെ പറഞ്ഞു.
തിരികെയുള്ള വഴിയിൽ നൈറ്റ് കടയിൽ അവൻ വണ്ടി നിർത്തി.
ഒന്നിച്ചുള്ള ഭക്ഷണം കഴിഞ്ഞ്
അവൻ തന്നെയവളെ താൻ പിക്ക് ചെയ്ത ഫ്ലൈ ഓവറിന് കുറുകെ ഡ്രോപ്പ് ചെയ്തു.
"ആദ്യമായിട്ടാ ഏജന്റ് ഇല്ലാതെ ഒരു വർക്ക്.പറഞ്ഞതിൽ കൂടിയ തുകയും നീ തന്നു.ഇത്രയും തുക കിട്ടുന്നത് ഇതാദ്യവും.മറക്കില്ല ഞാൻ ഈ മുഖം.....ഒരിക്കലും."
ബൈക്കിൽ നിന്നിറങ്ങി അവൻ കൊടുത്ത അഞ്ഞൂറിന്റെ നോട്ടുകൾ ബാഗിലേക്ക് വച്ചുകൊണ്ട് അവൾ പറഞ്ഞു.
"ഏത്ര നാളെന്ന് വച്ചാ രാത്രിയിങ്ങനെ പകലാക്കി.....?" അവൻ ചോദിച്ചു.അവളപ്പോൾ
മുന്നിലേക്ക് നടന്നുതുടങ്ങിയിരുന്നു.
"അറിയില്ല.പക്ഷെ ഈ ഇരുട്ടിനെ ഞാൻ പ്രണയിക്കുന്നു.ഇരുട്ടിൽ തന്നെ ജീവിക്കാനാണ് ഇഷ്ട്ടവും.
കാരണം രാത്രിയുടെ
💬 Comments
View all comments