0%

Chapter Title : ഇരുട്ടിന്റെ സന്തതികൾ [ആൽബി]

Author : alby Read All Parts 420

പകുതിക്ക് നിർത്തിയെ ചുമ്മാ ചോദിക്ക്.ഒന്നുല്ലേലും ഒരു രാത്രി എനിക്ക് കൂട്ടിരുന്നതല്ലേ.

ഞാൻ വരട്ടെ അടുത്ത അമാവാസി നാളിൽ നിന്റെ കരം പിടിക്കാൻ.കൂടെ പോരുമോ താൻ?പറഞ്ഞത് പോലെ നമ്മുടെ സാഹചര്യം ഒന്ന് മാറ്റി നോക്കിയാലോ?

എന്തിനാടൊ കള്ളാ,വല്ല കാര്യവും ഉണ്ടോ തനിക്ക്.ഇങ്ങനെയൊക്കെ ജീവിച്ചാൽ പോരെ.

ജാനകി,ഇരുട്ടിൽ ജീവിക്കുന്നവരാ നമ്മൾ.ഇരുട്ടിന്റെ മക്കൾ.നമ്മുക്കും വെളിച്ചത്തിൽ ജീവിച്ചുകൂടെ.നമ്മളെ അറിയാത്ത ഏതേലും നാട്ടിൽ.ഒന്ന് സ്വസ്ഥമായി ഉറങ്ങുന്ന ദിവസങ്ങൾ നമ്മുക്കും വേണ്ടേ.

തനാള് കൊള്ളാല്ലോ,പൂതി കൊള്ളാം. ഒരു രാത്രിയുടെ പരിചയം കൊണ്ട് കൂടെ പൊറുപ്പിക്കാന്നാ.നല്ല കഥ.

എന്തോ കൂടെ കൂട്ടിയാലോ എന്നൊരു തോന്നൽ.പിന്നെ പരിചയം,ഒരു രാത്രി ഒരു അപരിചിതനോട്‌,അതും കള്ളൻ മനസ്സ് തുറന്നില്ലേ നീയ്.അതുമതി ഇനി മുന്നോട്ട് ജീവിക്കാൻ.

കള്ളാ,താൻ ചെല്ല്... വെളുക്കാനായി. ചെന്ന് ഒരു പെണ്ണിനെ മാന്യമായി പോറ്റാനുള്ള വഴികാണ്.പിന്നെയൊരു കുടില് അവന്റെ നെഞ്ചിൽ ഉറങ്ങാൻ. അന്ന് തന്റെ വലതുകരം പിടിക്കാൻ ഞാനുണ്ടാകും.

അയാൾ ഇരുളിലെക്ക് മറയുന്നതും നോക്കി അവൾ ആ പടിക്കൽ നിന്നു. അവൾക്ക് അവനിലുള്ള വിശ്വാസം കണ്ണുകളിൽ തിളങ്ങിനിന്നു.അവളും മാറി ചിന്തിച്ചു തുടങ്ങിയിരിക്കണം. ഒരു ദിവസം എങ്കിലും വെളിച്ചത്തിൽ ജീവിക്കാൻ ആഗ്രഹിച്ചിരിക്കണം......

?അവസാനിച്ചു? .ആൽബി.

💬 Comments

View all comments