0%

Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Author : alby Read All Parts 700

എവിടെയോ കണ്ട ഓർമ്മ"

പേടിയുണ്ടോ നിനക്ക്?

മൊത്തത്തിൽ ഒരു ഡാർക്ക്‌ ഫീൽ. എന്തോ ഒരു.....

എന്നാൽ സ്‌പീച്ചില് നിനക്ക് കാര്യം മനസ്സിലാവും.ഇപ്പൊ കൂൾ ആവ്. ഞാനുണ്ട് കൂടെ.

പെട്ടന്ന് ഡോർ തുറന്ന് മാന്യനെന്ന് തോന്നിക്കുന്ന മനുഷ്യൻ സ്റ്റേജിലെക്ക് കയറി.തന്റെ മുന്നിലിരിക്കുന്നവർക്ക് ഒരു ആശംസയും നേർന്ന് അയാൾ തന്റെ പ്രസംഗം ആരംഭിച്ചു.

"നിങ്ങളിൽ പകുതിയിലേറെ ഇന്ന്, ഇവിടെ പുതിയ ആളുകൾ ആണ്.ഈ അന്തരീക്ഷം നിങ്ങൾക്ക് പരിചയം കാണില്ല,അറിയാം.ആദ്യമായി ഞാൻ നിങ്ങളെ ഞങ്ങളുടെ ലോകത്തേക്ക്, ചെകുത്താന്റെ ലോകത്തിലെക്ക് സ്വാഗതം ചെയ്യുന്നു"

ഒരു ഞെട്ടലോടെ അഞ്ജുവിനെ അവൻ നോക്കി.അവൾ അതെ എന്ന അർത്ഥത്തിൽ ഒന്ന് മൂളി.അവന്റെ കയ്യിൽ മുറുകെപ്പിടിച്ചു.പ്രസംഗം ശ്രദ്ധിക്കാൻ അവൾ കണ്ണ് കാണിച്ചു.

"നിങ്ങൾ പല വിശ്വാസത്തിൽ നിന്നും വന്നവരാണ്.പക്ഷെ ഞങ്ങൾക്ക് ഒരു വിശ്വാസമേയുള്ളൂ."ലൂസിഫർ" ദി ഫാളിങ് എയ്ജൽ.അവൻ,അവനാണ് ലോകം ഭരിക്കുന്നത്.ഞങ്ങളവന്റെ രാജ്യം വ്യാപിപ്പിച്ച്,അവന് വേണ്ടി ഒരു സമൂഹം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഫ്രണ്ട്‌സ് ഈ ലോകത്ത് ദൈവത്തിന് എന്താണ് പ്രസക്തി.കണ്മുന്നിൽ എല്ലാം തരും.എന്നിട്ട് പറയും നിങ്ങൾ അത് ചെയ്യരുത്,ഇത് ചെയ്യരുത്, ഇങ്ങനെ പെരുമാറണം എന്നൊക്കെ. ഒന്ന് ചിന്തിക്കൂ സുഹൃത്തുക്കളെ,ഈ ലോകത്തിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അനുവദിക്കാത്ത,ഈ ലോകത്തിലെ,ലോകത്തിന്റെ സൃഷ്ടികൾ ആസ്വദിക്കാൻ,അനുഭവി ക്കാൻ നിയന്ത്രണം ഏർപ്പെടുത്തുന്ന ദൈവത്തെ നിങ്ങൾക്ക് വേണമോ?ഒന്നാലോചിച്ചു നോക്ക്,ഒരു പ്രശ്നം നിങ്ങൾക്കുണ്ടായാൽ ആദ്യം ഇടപെടുന്നത് ആരാണ് സുഹൃത്തേ, ദൈവം ഒരിക്കലും നിന്റെ അവശ്യ സമയം സഹായിക്കാൻ വന്നതായി ഓർക്കുന്നുണ്ടോ.നീ ദൈവത്തെ വിളിക്കും ഒരു പരിഹാരം കിട്ടാൻ.നീ നിന്റെ പ്രശ്നങ്ങളുടെ പരിഹരിക്കാൻ ഓടിനടക്കും.പക്ഷെ ആ സമയത്ത് നിന്നെ പെട്ടെന്ന് സഹായിക്കുന്നതും ഉത്തരം നൽകുന്നതും ചെകുത്താൻ ആയിരിക്കും.ഇനി ചിന്തിച്ചുനോക്ക് സുഹൃത്തുക്കളെ നിനക്ക് ആവശ്യ സമയത്ത് ഒരു വഴി കാണിക്കുന്ന,ഒരു ഉത്തരം നൽകുന്ന ചെകുത്താനെ വേണോ,നിന്റെ സഹായത്തിനായി സമീപിച്ചാൽ കഷ്ടതകൾ തന്ന് തന്റെ ആവശ്യം നടത്തിത്തരാൻ വൈകുന്ന ദൈവത്തെയോ?"

"ദൈവം നിന്റെ ആവശ്യങ്ങളിൽ ഇടപെടുന്നത് വളരെ പതിയെ ആണ്. എന്നാൽ ചെകുത്താൻ നിന്റെ ഓരോ അവശ്യത്തിലും നിന്നെ സഹായിക്കും വളരെ പെട്ടെന്ന് തന്നെ.ഈ ലോകം അതിലുള്ളവ,എല്ലാ സുഖഭോഗവും ആസ്വദിച്ചു ജീവിക്കണം.അങ്ങനെ ഒരു സമൂഹത്തിലേക്കാണ് നിങ്ങളെ ക്ഷണിക്കുന്നത്.ഒന്നും ആസ്വദിച്ച്, അനുഭവിക്കാതെ നിയന്ത്രണങ്ങളിൽ കുരുങ്ങി ഇത്രകാലം ജീവിച്ചിട്ട് എന്ത്

💬 Comments

View all comments