0%

Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Author : alby Read All Parts 686

എന്തുപറഞ്ഞാ വിളിക്കണ്ടേ?വന്നപ്പോൾ തൊട്ട് കാണുന്നതാ.മാഡത്തിന്റെ നെഞ്ചിൽ ആരുന്നു,പിന്നെ നേവലും.പിന്നെയത്, ആ നോട്ടം നേരെ കുണ്ടിയിലും.ദാ ഇപ്പോൾ എന്റെ...നെഞ്ചത്തോട്ടും

ഈ പെണ്ണ്..... ഒന്ന് പതിയെ പറയ് ഗുണ്ടുമുളകെ.

അതെ,ഞാൻ അഞ്ജന ദിനകരൻ. കോഴിക്കോട് സ്വദേശി.അല്ലാതെ ഗുണ്ടുമുളകെന്നല്ല.

അരുൺ ജോസഫ്.അപ്പോൾ നമ്മൾ ഒന്നിച്ചാണല്ലേ.പിന്നെ സോറിട്ടൊ ഗുണ്ടു.....അല്ല അഞ്ചു.

അയ്യേ ചളി.ഇവിടെയിരിക്കുന്നത് കണ്ടിട്ടും.എനിക്ക് കൃഷി ഒന്നും ഇല്ല ചെക്കാ,തുടങ്ങുവാണെൽ പറയാം. അപ്പൊ വന്ന് ഇറക്കിയാമതി.പിന്നെ അല്പം മയത്തിലൊക്കെ നോക്ക് അല്ലേല് പറയണ്ടല്ലോ മണലിറങ്ങും. ആ സോറി ഞാൻ വരവുവച്ചു,ഒരു ആക്കൽ ഉണ്ടെങ്കിലും. ***** ആ മീറ്റിംഗ് കഴിഞ്ഞപ്പോഴേക്കും അവർ സൗഹൃദം തുടങ്ങിയിരുന്നു. ആ കോളേജിലെ അവരുടെ ആദ്യ സൗഹൃദം.ആദ്യദിവസം ആയതിനാൽ എല്ലാവരും പരിചയപ്പെടലിന്റെ തിരക്കിലാരുന്നു.അഞ്ജനക്കൊപ്പം അരുൺ അടുത്തടുത്ത ചെയറിൽ സ്ഥാനം പിടിച്ചു.ആ ബഹളത്തിന്റെ ഇടയിലേക്ക് കയറി വന്നയാളെ കണ്ട് അരുണിന്റെ കണ്ണു വിടർന്നു."ടാ നാറി ഒന്ന് മയത്തിൽ നോക്ക്"പതിയെ എന്നാൽ കടുപ്പിച്ച് അഞ്ചുവിന്റെ താക്കീതെത്തി.ഒപ്പം ഒരു നുള്ളും.

"ആഹ് ഈ പെണ്ണ്"അഞ്ജനയുടെ നഖം ചേർത്തുള്ള പിച്ച് കൊണ്ട് അവന്റെ ശബ്ദം പുറത്തെത്തി. തുടയിൽ തടവിക്കൊണ്ട് അവൻ അവളെ രൂക്ഷമായൊന്ന് നോക്കി. പക്ഷെ അവൾ കണ്ണുരുട്ടി അവന്റെ ശ്രദ്ധ മുന്നിലേക്ക് ആകർഷിച്ചു.

ഈ ഉണ്ടക്കണ്ണി,ഇവളെക്കൊണ്ട്.....

ടാ നീ ഇനിയും പിച്ച് വാങ്ങും.അവൾ അവന്റെ തുടയിൽ ഒരടികൊടുത്തു.

അപ്പോഴേക്കും ക്ലസ്സ് നിശബ്ദമായി. വന്നയാളുടെ മുഖത്തേക്ക് അവൻ ശ്രദ്ധയോടെ നോക്കി.'വിധു ജേക്കബ്' ഫസ്റ്റ് ഇയർ അവരുടെ കീഴിലാണ്. "എന്ത് സെക്സി ലുക്ക്‌ ആണല്ലേ, എന്താ ആ കണ്ണുകളുടെ വശ്യത.നല്ല ചാമ്പക്ക ചുണ്ടുകൾ കടിച്ചുതിന്നാൻ തോന്നുന്നു"അവൻ പതിയെ പറഞ്ഞു

ടാ അവര് പ്രിൻസിപ്പൽ ജേക്കബ് സാറിന്റെ വൈഫ് ആണ്.കൂടാതെ നമ്മൾ അവരുടെ കീഴിലും.ഫസ്റ്റ് ഡേ തന്നെ പണി വാങ്ങണോ.

വന്നപ്പഴേ തുടങ്ങി അല്ലെ.ഇതൊക്കെ എവിടുന്ന് കിട്ടി.ന്യൂസ്‌ പിടിക്കാൻ നിങ്ങൾ പെണ്ണുങ്ങളെക്കഴിഞ്ഞേ ഉള്ളു വേറാരും.

ഞങ്ങൾ നാട്ടുകാരാ മാഷേ.അതല്ലേ ഞാൻ ഇവിടെ.നിന്റെ കണ്ണിനെ ഒന്ന് നിയന്ത്രിച്ചോ.എപ്പഴാ അവരുടെ മൂഡ് മാറുന്നത് എന്നറിയില്ല.

അതല്ലടീ,സൗന്ദര്യം കണ്ടാൽ ആരും ആസ്വദിച്ചുപോകില്ലേ.

ഇതിന്റെ പേര് ആസ്വാദനം എന്നല്ല... എന്നെക്കൊണ്ട് പറയിക്കല്ലേ.വായ് നോക്കി.നോക്കി ഗർഭം ഉണ്ടാക്കും ആ സൈസാ നീ.

ഒന്ന് പോ പെണ്ണെ.....

ഞാൻ

💬 Comments

View all comments