0%

Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Author : alby Read All Parts 805

തോന്നിയതാവും.എപ്പോഴും അവളുടെ ചിന്തയല്ലെ.

അല്ലടാ,അതവള് തന്നെയാ നമ്മുടെ പ്രിസ്റ്റിന്റെ കൂടെ.

കാര്യം മനസ്സിലായ അഞ്ചു ശ്വാസം നീട്ടിയെടുത്തു.അവൾ പറഞ്ഞു തുടങ്ങി."അരുൺ അല്പം ക്ഷമയോടെ കേൾക്കണം.നീ അറിയാത്ത ചില കാര്യങ്ങളുണ്ട്.അവളെ കടത്തിയത് നമ്മുടെ ആളുകൾ തന്നെയാ.ഇപ്പൊ ഇത്രയേ പറയാൻ ഒക്കു.നിനക്കെല്ലാം വഴിയെ മനസിലാവും.ഇതിന് പിറകെ കൂടിയാൽ തീരുക നമ്മളും നമ്മുടെ കുടുംബവുമായിരിക്കും.ഇത് നമ്മുടെ കയ്യിൽ നിക്കില്ല അരുൺ.അവളെ നമ്മൾ മറന്നേ പറ്റു.അതാണ് ആ അമ്മയെ അങ്ങനെ കള്ളം പറഞ്ഞു വിശ്വസിപ്പിച്ചത്"

എന്നാലും അഞ്ജന നിനക്കെങ്ങനെ?

എനിക്ക് വിഷമമില്ല എന്നാണോ നീ കരുതിയെ.ഞാനും ഉള്ളിലൊതുക്കി നടക്കുകയാ.നമ്മുക്ക് ഒന്നും ചെയ്യാൻ കഴിയില്ലടാ.അവളെ മറക്കുക,അത്രേ പറ്റു.നമ്മളും കുടുംബവും ജീവനോടെ വേണമെങ്കിൽ,അവളെ മറന്നേ ഒക്കു.

നിനക്കിതൊക്കെ എങ്ങനെ?

"ജേക്കബ് സർ പറഞ്ഞു.പ്രത്യേകിച്ച് നീ അറിയരുതെന്നും.ഈ പ്രത്യേക സാഹചര്യം കൊണ്ട് പറഞ്ഞതാണ്. അവളുടെ കാര്യങ്ങൾ പ്രീസ്റ്റ് ആണ് തീരുമാനിക്കുന്നത്.എതിർക്കുന്നവർ പിന്നെയുണ്ടാവില്ല.അവരുടെ കാവൽ മറികടന്ന് അവളെ കടത്തുന്നതും അസാധ്യം.സൊ വിട്ടുകളയെടാ. നമ്മുക്ക് ജീവിക്കണം.അതുമാത്രം ചിന്തിച്ചാൽ മതി.

പോലിസ് തിരഞ്ഞെത്തിയാൽ?

"അതുണ്ടാവില്ല.കമ്മീഷണർ നമ്മുടെ ആളാണ്.നമ്മുടെ ഗ്രൂപ്പിൽ ഉൾപ്പെട്ട ഡി എസ് പിയാണ് കേസ് കൈകാര്യം ചെയ്യുന്നത്.ഇവരെ മറികടന്ന് കേസ് അന്വേഷണം അവളിൽ എത്തില്ല. മുകളിൽ പണം എറിഞ്ഞിട്ടുണ്ട്,സൊ കുറച്ചുദിവസത്തിനുള്ളിൽ ഈ കേസ് മാഞ്ഞുപോകും"ഒരുവിധം അവനെ സമാധാനിപ്പിച്ചശേഷം ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്ത് അഞ്ചു തന്റെ അടുത്ത ഉദ്യമത്തിനായി പുറപ്പെട്ടു. ***** ലാൽബാഗ്,പതിവുപോലെ ഔട്ടിങ്. "ഈയിടെയായി നീ വല്ലാതെ തിരക്ക് ആവുന്നുണ്ട് അഞ്ചു"

പുതിയൊരാളെ നമ്മുടെ ഗ്രൂപ്പിലേക്ക് എത്തിക്കണം.അത് എന്റെ ചുമലിൽ ആണ്.അതിന്റെയാ അല്പം തിരക്ക്. അല്ലാതെ നിന്നെ ഒഴിവാക്കിയതല്ല.

നീ വ്യക്തമാക്കി പറയ്.

ഒന്നുമില്ല,നിന്റെ കാര്യംതന്നെയെടുക്ക് നീ ജോയിൻ ചെയ്‌ത നമ്മുടെ ഫസ്റ്റ് ഡേ വിധു മാം പറഞ്ഞതോർക്കുന്നോ നിന്റെ പ്രൊഫൈൽ കണ്ടു എന്ന്.മാം നിന്റെ ജന്മസമയം മനസ്സിലാക്കി.20 വർഷം മുൻപുള്ള ഒരു ദുഃഖവെള്ളി. യേശുക്രിസ്തു കുരിശിലേറിയ നാൾ. സാത്താന്റെ പ്രിയപ്പെട്ട ദിവസം.അന്ന് ജനിച്ച നിന്നെ

💬 Comments

View all comments