Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]
എങ്ങനെയും,എന്തു വിലകൊടുത്തും ഒപ്പം നിർത്താൻ ഞങ്ങൾ ആഗ്രഹിച്ചു.എന്നെയതിന് ചുമതലപ്പെടുത്തി.നിന്റെ സൗഹൃദവും വിശ്വാസവും നേടി.പിന്നീട് നിന്നെ ഞങ്ങളുടെ വഴിയിലേക്ക് എത്തിച്ചു. അതിനായി എന്തും ചെയ്തുതരാൻ ആയിരുന്നു എനിക്കുള്ള നിർദ്ദേശം. അതുതന്നെ ചെയ്തു.അറിഞ്ഞു നീ എല്ലാ സുഖങ്ങളും.അതിനായി ഞാൻ എന്തിനും തയ്യാറായി.നീയറിയാത്ത സ്ത്രീസുഖം പകർന്നുനൽകി.നീ കൊതിച്ച മെറിനും ഫാത്തിമയും, അവരെയും നിനക്കായി നൽകി.ഇത് നീയറിഞ്ഞില്ല.അറിയാതെതന്നെ ഞങ്ങൾ തെളിച്ച വഴിയിലൂടെ നീ ഞങ്ങളിലേക്ക് എത്തി.നമ്മുടെ ഫസ്റ്റ് ഇയർ ബാച്ചിലെ പയ്യനില്ലേ അലക്സ് അവനാ ഇനി എന്റെ ലക്ഷ്യം.
എന്നെ ട്രാപ് ചെയ്യുവാരുന്നു അല്ലെ?
അല്ല.നിന്നെ ശരിയായ സ്ഥലത്ത് എത്തിക്കുകയായിരുന്നു.ചിന്തിച്ചു നോക്ക്.നിന്റെ ആവശ്യത്തിന് പൈസ യഥേഷ്ടം വന്നുചേരുന്നു.കള്ളും പെണ്ണും വേറെ.ഈ ലൈഫ് സ്വപ്നം കാണാൻ പറ്റുമോ. ജീവിച്ചുതന്നെ അതറിയണം.
പിന്നെയെന്തിന് സാറ?
അവളെ നോട്ടം ഇല്ലാരുന്നു.നമ്മുക്ക് ആളെ നമ്മിലേക്ക് ആകർഷിക്കാൻ ചില മാനദണ്ടങ്ങളുണ്ട്.അവർക്ക് ലോകത്തിലെ ഏതെങ്കിലും ലൗകിക ചിന്തയോട് വല്ലാത്ത ആകർഷണം ഉണ്ടാവും.നിന്റെ കാര്യത്തിൽ ഒരു അടിച്ചുപൊളി ലൈഫ് എന്നപോലെ. അവരെ വളരെ എളുപ്പം സാധിക്കും. ബാക്കിയുള്ളവരെ അധികമില്ല കാരണം പബ്ലിക് ഇതറിഞ്ഞാൽ നമ്മുടെ നിലനില്പിനെ ബാധിക്കും. ഇനി സാറയിലേക്ക് വന്നാൽ,അവൾ ഒരു ഹാഫ് ജ്യൂതയാണ്.ഞാൻ ഇത് അറിഞ്ഞത് കുറച്ചുനാൾ മുന്നേ നിങ്ങടെ സംഭാഷണത്തിൽ നിന്നും.
അതെ ഹാഫ് ജൂതയാണ് അതിന്?
എടാ ചില പ്രത്യേക നാളുകളിൽ സാത്താന് ബലി കൊടുക്കുന്ന ചടങ്ങ് ഉണ്ട് നമ്മുക്കിടയിൽ.ജൂതകന്യകയൊ ക്രിസ്തീയ പുരോഹിതനോ ഒക്കെയാ മുൻഗണന.വരുന്ന പതിമൂന്ന് വെള്ളി. ഇരുപത്തിയൊന്നു വർഷത്തിൽ ഒരുദിനം ദക്ഷിണാർഥഗോളത്തിൽ മകരരാശിക്ക് തിളക്കമേറും.സാത്താ ന്റെ നക്ഷത്രം.അന്ന് ഒരു കന്യകയെ ബലി കൊടുക്കണം.മകരരാശിയിൽ ജനിച്ച ജൂതകന്യകയാണ് എങ്കിൽ ഫലം കൂടും.അവൻ സന്തോഷിക്കും. അതിനിടയിലാണ് അവളുടെ പപ്പാ ജൂതനായ വ്യക്തി എന്നവൾ നിന്നോട് പറഞ്ഞതും അറിയേണ്ടവരെ ഞാൻ അറിയിച്ചതും.
പക്ഷെ അന്ന് നീ ഇങ്ങനെ അല്ലല്ലൊ. അവൾ നമ്മുടെ ഫ്രണ്ട് അല്ലെടീ.
എന്റെയല്ല നിന്റെ.എനിക്ക് നീ മാത്രേ അവിടെ സുഹൃത്തുള്ളൂ.അന്ന് നിന്നെയൊന്നു
💬 Comments
View all comments