0%

Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Author : alby Read All Parts 823

അവന്റെ പകപ്പ് കണ്ടാവണം വിധു പറഞ്ഞുതുടങ്ങി.

പേടിക്കണ്ട.ആരും അറിഞ്ഞിട്ടില്ല. അങ്ങനെയായിരുന്നേൽ ഈ നിമിഷം നീയില്ല. ഞാൻ ആദ്യം നിന്നോട് ചോദിച്ചു ഏറ്റവും കൂടുതൽ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നത് ആരാന്ന്. നമ്മുടെ കൂട്ടരാ അത്.പക്ഷെ ഞാൻ ഇന്ന് ആ ശക്തിയിൽ,ദൈവത്തിൽ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു.

വാട്ട്‌???ആ വെളിപ്പെടുത്തൽ അവന് ഒരു ഷോക്ക് ആയിരുന്നു.പക്ഷെ പിന്നീട് അവരുടെ വാക്കുകൾ.....

അരുൺ,സത്യം.നിന്നോട് ഫാദർ പറഞ്ഞില്ലേ,ഒരു നിമിഷം മതി ഒരാൾ മാറിമറിയാൻ.ആ ഒരു നിമിഷത്തെ ചിന്ത ഒരാളുടെ തീരുമാനങ്ങൾ മാറ്റി മറിക്കും.ആ മൊമെന്റ് സൃഷ്ടിച്ച ദൈവം എന്ന ശക്തി,അതിൽ ഞാൻ വിശ്വസിക്കുന്നു.

എന്താ പെട്ടന്ന് ഇങ്ങനെ?

"നീയോ?അഞ്ചു നിന്നെ അവരിലേക്ക് എത്തിക്കുകയായിരുന്നു എന്നയറിവ്. നീ തിരിച്ചറിയാതെ പോയ നിന്റെ ഇഷ്ട്ടം"സാറ".എനിക്കുമുണ്ട് അതു പോലെ മാറ്റിച്ചിന്തിപ്പിച്ച ഒരു കാരണം നിന്റെ കുഞ്ഞ്"അവൾക്കരികിൽ ഇരുന്ന അവന്റെ കൈ അവൾ വയറിൽ വച്ചു.

മാം ഇത്.... എങ്ങനെ?

തെറ്റിലൂടെയുള്ള ജീവിതമായിരുന്നു എന്റേയും.പക്ഷെ ഇപ്പോൾ അങ്ങനെ അല്ല.പുതിയ വഴിയിൽ,അതിന്റെ സന്തോഷം ഞാൻ അറിയുന്നു.പിന്നെ പെണ്ണിന് ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒരൊറ്റക്കാര്യം,സ്വന്തം കുഞ്ഞിന്റെ അപ്പനാരെന്ന്.ദാ ഇവിടുള്ളത് നിന്റെ കുഞ്ഞാ.ഇതെനിക്ക് മാസം മൂന്നാ. കഴിഞ്ഞ കുറച്ചു നാളുകൾ ഞാൻ നിന്നയെ അറിഞ്ഞിട്ടുള്ളൂ.എനിക്ക് പിരീഡ് ആവാതിരുന്നപ്പൊ ഞാൻ കാര്യമാക്കിയില്ല.കഴിഞ്ഞ മാസവും ആവാതായപ്പോൾ ഡൌട്ട് തോന്നി. കിറ്റ് വാങ്ങി നോക്കി.റിസൾട്ട്‌ പോസിറ്റീവ്.ഇന്നലെ അൾട്രാസൗണ്ട് എടുത്തു കൺഫേം ചെയ്തു.

ഇനി എന്ത് ചെയ്യും മാം.ജേക്കബ് സർ

അറിഞ്ഞിട്ടില്ല,അറിയിച്ചിട്ടില്ല.ഇനി അങ്ങനെയായാലും പ്രശ്നം വരില്ല. അയാളുടെ വിശ്വാസപ്രമാണത്തിൽ ഇതൊക്കെ ശരിയാണ്.അല്ലെങ്കിൽ.... ഒരുകാര്യം എനിക്കറിയാം നാളെ അയാൾ ഭൂമിയിൽ ഉണ്ടാവില്ല.ഇപ്പൊ ഒരു ചോദ്യം നിന്റെ മനസ്സിൽ കാണും. ഇത്രനാൾ ഒരു കുഞ്ഞിനായി എന്തെ എന്ന്?അതൊക്കെ ഒരു അനു:ഗ്രഹം ആണ് അരുൺ.അല്ലെങ്കിൽ മച്ചി എന്ന് വിധിച്ച ഞാൻ നിന്നിൽനിന്ന്....

മാം എന്താ പറഞ്ഞുവരുന്നത്.ഇനി എങ്ങനെ?

അരുൺ.കുറച്ചു നാളുകളായി നിന്റെ നിഴലുപോലെ ഞാനുണ്ട്.നിന്റെ മാറ്റം അത് അഞ്ചുവിന് പോലും അറിയില്ല. എനിക്കൊഴിച്ച്.സാറ

💬 Comments

View all comments