0%

Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Author : alby Read All Parts 821

നശിക്കും. ആ നിമിഷങ്ങളാണ് തനിക്ക് പുറത്തു കടക്കാനുള്ള സമയം.പക്ഷെ വഴി? ***** രാവിലെ അഞ്ജുവിന്റെ കാൾ ആണ് അവനെ ഉണർത്തിയത്.വേഗം ഹോസ്പിറ്റലിൽ എത്താനുള്ള നിർദ്ദേശവും.ചെല്ലുമ്പോൾ അവനെ കാത്തുകൊണ്ട് അവൾ പുറത്തുണ്ട്.

എന്താടി?എന്താ പ്രശ്നം?

മാം ഇവിടെ അഡ്മിറ്റ് ആടാ.നിന്നെ അത്യാവശ്യമായി കാണണം എന്ന്.

എന്തു പറ്റിയെടി?

ഇന്നലെ ഒന്ന് തലചുറ്റി വീണതാ. അല്പം ബ്ലഡ്‌ ലോസ്സ് ഉണ്ട്.ബട്ട്‌ സേഫ്. സ്റ്റിച്ച് ഉണ്ടെന്നേയുള്ളൂ.

എവിടെയാ ഇപ്പോൾ?

അവൾ അവനെയും കൂട്ടി സെക്കന്റ്‌ ഫ്ലോർ ഡീലക്സ് റൂമിലെത്തി.ഒരു പട തന്നെയുണ്ട് അവിടെ.കൂടെയുള്ളവർ ഓരോരുത്തരും യാത്രപറഞ്ഞിറങ്ങി. ജേക്കബ്,അഞ്ചു, അരുൺ എന്നിവർ മാത്രം ബാക്കിയായി.

"എന്നാ ഇച്ചായൻ ചെല്ല്.കാര്യങ്ങൾ നടക്കട്ടെ.അഞ്ചുനെയും കൂട്ടിക്കോ. ഇവൻ മതി ഒരു കൂട്ടിന്.നാളെ വരണം എന്നുണ്ട്.ഈ അവസ്ഥയിൽ ഞാൻ എങ്ങനെ?"

"നീ റസ്റ്റ്‌ എടുക്ക്.കമ്മ്യൂണിറ്റിയിൽ ഞാൻ പറഞ്ഞോളാം.എല്ലാം ഭംഗി ആവും.ഞാൻ ചെല്ലട്ടെ" പിറ്റേന്ന് വെള്ളിയാഴ്ച്ച.അന്ന് വേണ്ട കാര്യങ്ങൾ ക്രമീകരിക്കാൻ ചുമതല ജേക്കബിന്.അരുണിനെ വിധുവിന് ഒപ്പം വിട്ട്,തന്റെ ജോലി തീർക്കാനുള്ള വ്യഗ്രതയിൽ ഒപ്പം അഞ്ചുവിനെയും കൂട്ടി

എന്താ പറ്റിയെ.എന്താ പെട്ടന്ന് ഒരു.

നിനക്കറിയുവോ,ദൈവം ഉണ്ടെന്ന് ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് ആരാണെന്ന്?

എന്തു പറ്റി മാം.തലയിടിച്ചു വീണപ്പൊ നട്ട് വല്ലതും ലൂസായോ?

ഒന്ന് പോടാ.ഒരു കാര്യം പറയുമ്പോൾ അത് കേൾക്കാതെ ഇങ്ങനെ ഓരോ കൊനഷ്ട്ട് ചോദ്യം ചോദിക്കും.നീ അതിനാ കൂടുതലും വെളിയിലായത്. ഏതായാലും ഫസ്റ്റ് ഇയർ ബുദ്ധിമുട്ട് ഇല്ലാതെ കിട്ടി.മുന്നോട്ട് എന്താകുവോ എന്തോ.

"ഒന്ന് പോ മാം.ഞാൻ വൈകിട്ട് വരെ ഇരിക്കണോ അതോ?"ആ ചോദ്യം ഉന്നയിച്ചപ്പോഴുള്ള അവന്റെ മുഖം വിധു ശ്രദ്ധിച്ചു.അന്നവന് ചെയ്തു തീർക്കാൻ ഒരുപാടുണ്ട്.സമയം അത് വിലപ്പെട്ടതാണ്.

എന്താടോ ഇത്ര ധൃതി.കൂട്ടിരിക്കാൻ പറ്റില്ലേ തനിക്ക്.

അതല്ല മാം.ഒഴിവാക്കാൻ കഴിയാത്ത ചില കാര്യങ്ങൾ ഏറ്റുപോയി.

ഫാദർ ഗോമസ്സ്‌ ഏൽപ്പിച്ചതാവും?

ആ ചോദ്യം അവന്റെ പ്രതീക്ഷകൾ തകിടംമറിക്കാൻ പോന്നതായിരുന്നു. ഈ നിമിഷം വരെ ഒരു തരിമ്പിന് വിശ്വാസമുണ്ടായിരുന്നു.പക്ഷെ ഇനി.

💬 Comments

View all comments