0%

Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Author : alby Read All Parts 818

അവരുടെ നാശവും.

അവിടെ എനിക്കെന്ത് പ്രസക്തി?

കർമ്മത്തിനിടയിൽ നീ നിന്റെ വിദ്യ പ്രയോഗിക്കണം.നീ സൃഷ്ടിക്കുന്ന മതിഭ്രമത്തിൽ പൂജ തടസ്സപ്പെടണം. അയാളുടെ കണ്ണുകെട്ടിയാൽ പകുതി വിജയിച്ചു.

അവിടെവരെ ഓക്കേ,അതിനുശേഷം

അറിയാം.ഞാണിന്മേൽ കളിയാണിത് കടുകുമണിയുടെ വ്യത്യാസം മതി എല്ലാം കൈവിട്ടുപോവാൻ.

മനസ്സിലായച്ചോ.എന്റെ കഴിവതും ശ്രമിക്കും.

ഇനി നമ്മൾ ഒരു മീറ്റിംഗ് അതുവേണ്ട. ഇനി ഏതാനും ദിവസം.നിനക്ക് തീർക്കാൻ ഒരുപാടുണ്ട്.ദാ കുറച്ചു പണം വച്ചോളു ആവശ്യങ്ങൾക്ക് എടുക്കാം.പിന്നെ ഈ ബോക്സിൽ ജെലാറ്റിൻ നിറച്ചിട്ടുണ്ട്.എവിടെ എങ്ങനെ എന്ന് ആലോചിക്കുക.

അച്ചനിത് എങ്ങനെ?

അതൊരു രഹസ്യമാണ്.പട്ടക്കാരനാ, പക്ഷെ അതിന് മുന്നേ അല്പം ചരിത്രം എനിക്കുണ്ട്.അല്പം വിപ്ലവം തലക്ക് പിടിച്ചിരുന്ന കാലം.അന്നത്തെ ബന്ധം വച്ചു കിട്ടിയതാണ്.സൂക്ഷിക്കണം.

എന്നാൽ ഒരു കൈ നോക്കായിരുന്നു.

വയസും പ്രായോം ഒക്കെയായി. ശരീരം വഴങ്ങുന്നില്ല.അല്ലെങ്കിൽ....

ഇറങ്ങട്ടെ അച്ചോ.പ്രാർത്ഥിക്കണം. പറഞ്ഞതുപോലെ ഇനിയൊരു കൂടിക്കാഴ്ച്ച, അതുവേണ്ട.ഒരു ഫാം ഹൗസ് ഉണ്ട് ദേവനഹള്ളിയിൽ. അതാണ് സ്ഥലം.കൃത്യമായി എവിടെ നിൽക്കണമെന്ന് ഞാൻ അറിയിക്കാം പുറത്തെത്താനുള്ള മാർഗം അതാണ് കണ്ടുപിടിക്കേണ്ടത്.അതിനെനിക്ക് സാധിചില്ല എങ്കിൽ ഞങ്ങളെ മറക്കേണ്ടിവരും.എന്നേക്കുമായി.

അതിന് ഇടവരാതിരിക്കട്ടെ ദൈവം കൂടെയുണ്ടാവും. ***** അവനാദ്യം ചെയ്തത് രഹസ്യമായി ഫാംഹൗസിനുള്ളിൽ കടന്ന് അതിന്റെ അന്തരീക്ഷം മനസ്സിലാക്കുക എന്നതായിരുന്നു.ബലി നടക്കേണ്ട ഭാഗം അതിന്റെ ചുറ്റുപാടുകൾ എല്ലാം നന്നായി മനസ്സിലാക്കിയെടുത്തു. പഴക്കം ചെന്ന കെട്ടിടം.ഇക്കാലത്തിന് ഇടയിൽ ഒരു മെയ്ന്റനൻസ് പോലും നടന്ന ലക്ഷണമില്ല.കാരണമെന്താവും എന്താവും ഇവിടം തിരഞ്ഞെടുക്കാൻ കാരണം. നഗരത്തിന്റെ പ്രാന്തഭാഗം ആണ്, അതാവും കാരണം.ഓരോ മൂലയും ശ്രദ്ധയോടെ തിരയുമ്പോഴും പുറത്തേക്ക് ഭദ്രമായൊരു വഴി,അത് കണ്ടെത്താൻ അവന് കഴിഞ്ഞില്ല. നിരാശയോടെ അവൻ ഇറങ്ങി. പക്ഷെ ഒന്ന് ശ്രമിച്ചുനോക്കാം എന്ന ചിന്തയിൽ അന്നത്തെ ദിവസം താൻ ചെയ്തുതീർക്കേണ്ട കാര്യങ്ങളിൽ അവൻ ശ്രദ്ധ കൊടുത്തു.

എങ്ങനെ അയാളെ തന്റെ വിദ്യയിൽ വശംവദനാക്കാം എന്ന് ചിന്തിച്ചു അരുൺ.ഫാദർ ഗോമസ്സിന്റെ വാക്ക് അവന്റെ ഓർമ്മയിലെത്തി.കർമ്മിക്ക് തന്റെ മുന്നിലൂടെ ദൈവികതയുടെ പ്രതീകങ്ങൾ മിന്നിമറയണം.അവിടെ അയാളുടെ ഏകാഗ്രത

💬 Comments

View all comments