0%

Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Author : alby Read All Parts 816

സമയവും.നിന്നെ കാണാം എന്നും മാറ്റിയെടുക്കാം എന്നും ഞാൻ വാക്ക് കൊടുത്തിരുന്നു.അതിനിടയിൽ ഞങ്ങളുടെ കുട്ടിയും.അവിചാരിതം എന്നെ പറയാൻ കഴിയു,രണ്ടുപേരും സാത്താന്റെ പിടിയിൽ.

അവന്റെ കണ്ണ് നിറയുന്നത് അയാൾ കണ്ടു.അവന്റെ കരംപിടിച്ചയാൾ തുടർന്നു."ചിലപ്പോൾ ഒരു നിമിഷം മതി മനുഷ്യൻ മാറി ചിന്തിക്കാൻ. അത് നിന്നിലൂടെ വീണ്ടും തെളിഞ്ഞു. ചില നിമിഷങ്ങളിലെ ചെറിയൊരു ചിന്തപോലും ഒരുവന്റെ തീരുമാനം മാറുവാൻ കാരണമാവും.അതിന് ഉരുക്കിന്റെ ഉറപ്പുണ്ടാവും.ചുറ്റുമുള്ള ആളുകൾക്ക് അത്ഭുതമായിരിക്കും ആ മാറ്റം.എന്തുകൊണ്ട് എന്നതിന് കൃത്യമായി ഒരുത്തരം എന്റെകയ്യിൽ ഇല്ല.ചില കാര്യങ്ങൾ അങ്ങനെയാ"

ഞാൻ എന്നാൽ....

എന്നാൽ ചെല്ല്,സമയം വൈകി.രണ്ട് ദിവസം കഴിഞ്ഞു വീണ്ടും കാണാം.

തിരിച്ചു പോകുന്ന വഴിയിൽ വളരെ യാദൃശ്ചികമെന്നപോലെ വിധു ലിഫ്റ്റ് കൊടുത്തു.അന്നവൻ വിധുവിനൊപ്പം കൂടി.അവളുടെ മുന്നിൽ സാധാരണ എന്നപോലെ പെരുമാറി."ഇന്നെനിക്ക് നിന്റെ നെഞ്ചിൽ തലചായ്ക്കണം" അവന്റെ ഒഴിഞ്ഞുമാറാനുള്ള ശ്രമം പരാജയപ്പെട്ടു.അവന്റെ മറിൽ ഓരോന്ന് ചിന്തിച്ചുകിടക്കുമ്പോഴും അവനെയവൾ നിർബന്ധിച്ചില്ല. ***** രണ്ട് ദിവസം പെട്ടന്ന് കഴിഞ്ഞുപോയി കൂടെനടക്കുന്ന അഞ്ജുവിന് തന്നിലെ മാറ്റം മനസ്സിലാവാതിരിക്കാൻ അവൻ ശ്രമിച്ചു.സംശയത്തിന്റെ ഒരു കണിക പോലും തന്റെ ജീവന് ഭീഷണിയാണ് എന്നവൻ തിരിച്ചറിഞ്ഞു.പെട്ടെന്നുള്ള അവന്റെ സ്വഭാവത്തിലെ വ്യത്യാസം ഒരാൾ ശ്രദ്ധിച്ചിരുന്നു,"വിധു"

വൈകിട്ട് അച്ചന്റെ നിർദ്ദേശത്തിന് കാക്കുകയാണ് അരുൺ.പ്രാർത്ഥന കഴിഞ്ഞ് അച്ചന്റെ വരവും കാത്ത് അവൻ പള്ളിമേടയിൽ ഉലാത്തുന്നു. തിരിയുമ്പോൾ തന്റെമുന്നിൽ ഒരു ചെറുചിരിയോടെ അച്ചനുണ്ട്.

എന്താടോ അവിടെത്തന്നെ നിന്നത്. അകത്തേക്ക് ഇരിക്കാരുന്നല്ലൊ.

സാരമില്ല,ഓരോന്ന് ആലോചിച്ചു ഒരു എത്തുംപിടിയും കിട്ടുന്നില്ല.

എന്നാൽ വാ പറയട്ടെ.ഒരു വഴിയുണ്ട്. അവനെയും കൂട്ടി ഗോമസ്സ്‌ അകത്തു കയറി.തന്റെ മുറിയിലേക്ക് അവനെ കൂട്ടി."അപ്പോൾ പറഞ്ഞുവന്നത്.ആ പൂജ മുടങ്ങണം അതിന് വഴിയുണ്ട്. നിനക്കത് ഇമ്പ്ലിമെന്റ് ചെയ്യാൻ പറ്റും"

എങ്ങനെ?

അതായത്,നിനക്ക് അറിയാവുന്നതാ അവരുപയോഗിക്കുന്ന വസ്തുക്കൾ. കർമ്മം നടക്കുമ്പോൾ കർമ്മിയുടെ മുന്നിൽ ദൈവികമായ വസ്തുക്കൾ എത്തിപ്പെടണം.ഉദാഹരണത്തിന് തുളസിയില പോലെ.അത്തരത്തിൽ കർമ്മിയുടെ ഏകാഗ്രത കുറയണം. കർമ്മത്തിലെ ശ്രദ്ധ നഷ്ട്ടപ്പെടണം അതിനിടയിൽ നിങ്ങളുടെ രക്ഷയും ഒപ്പം

💬 Comments

View all comments