Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]
ഞാൻ.
അച്ചനെങ്ങനെ ഞങ്ങളിലേക്ക്?
പറയാം,ഒന്ന്-അവളുടെ ജന്മരഹസ്യം. തനിക്കും മനസ്സിലായിക്കാണുമല്ലോ. രണ്ട്-നിങ്ങളുടെ പ്രിൻസിപ്പൽ പ്രൊ. ജേക്കബ്.....
ജേക്കബ് സർ?
അതെ തനിക്കും അറിയാവുന്നതല്ലെ. പോലീസ് അന്വേഷണം ഒന്നുമായില്ല. ഒടുക്കം വീട്ടുകാർ തിരക്കിയിറങ്ങി. അങ്ങനെ നിങ്ങളുടെ കോളേജിലും ഞാൻ വന്നു.അദ്ദേഹത്തെ കണ്ടു.ആ വാക്കുകളിലെ കൂസലില്ലായ്മ,ഇത് തന്നെ ബാധിക്കുന്ന കാര്യമല്ല,എന്ന മട്ടിലുള്ള സംസാരരീതി.കൂടാതെ അയാളുടെ കയ്യിൽ കിടന്ന മോതിരം, അതിലെ ചിഹ്നം.അപ്പോൾ ഞാൻ സംശയിച്ചു തുടങ്ങി അയാളുടെ പങ്ക്. അങ്ങനെയാണ് പിന്തുടരുന്നതും, അവിചാരിതമായി നീയും അവരിൽ ഒരാളാണെന്ന് മനസ്സിലാക്കുന്നതും. എല്ലാം കൂട്ടിക്കിഴിച്ചു നോക്കിയപ്പൊ എനിക്ക് മനസ്സിലായി ഞങ്ങളുടെ കുട്ടിക്ക് അധികം ആയുസില്ല എന്ന്.
ഇതൊക്കെ മറ്റാർക്കെങ്കിലും.
എനിക്കും,ഗ്രിഗറിക്കും ഒന്നുരണ്ട് സുഹൃത്തുക്കൾക്കും മാത്രം.അവളെ ഇതെങ്ങനെയാ അറിയിക്കുക.
ഇനി എങ്ങനെ?നമ്മുക്കധികം സമയം കളയാനില്ല.ഒരാഴ്ച്ചമാത്രം. ഈ 13 വെള്ളിയാഴ്ച്ച,അന്ന് അവർ.....അന്നേ ഒരവസരം ലഭിക്കു.പോലീസിന്റെ സഹായം പ്രതീക്ഷിക്കരുത് അവരിൽ തന്നെ ആൾക്കാരുണ്ട്.അതവൾക്ക് ആപത്ത് സൃഷ്ടിക്കും.
വഴികാണണം,കണ്ടേപറ്റു.ഞങ്ങൾക്ക് ഞങ്ങടെ കുട്ടിയെ വേണം.
തെറ്റിലൂടെയായിരുന്നു ജീവിതം. എന്റെ ജീവൻ നഷ്ട്ടപ്പെട്ടാലും,സാറ അവളെ ഞാൻ ഈ കൈകളിൽ എത്തിക്കും.
വികാരപ്രകടനം അല്ല വിവേകമാണ് ഇവിടെ പ്രവർത്തിക്കേണ്ടത്.അത്ര നിസ്സാരമല്ല കാര്യങ്ങൾ.അറിയാല്ലോ തനിക്ക്.
അച്ചനെന്താ ഉദ്ദേശിക്കുന്നത്.
വഴിയുണ്ട്.അതിന് അന്നേ ദിവസം അവരുടെ പൂജ മുടങ്ങണം.അതിന്റെ പകപ്പിൽ നിൽക്കുന്ന ആ സമൂഹം നശിക്കണം,ഒപ്പം നിങ്ങളുടെ രക്ഷയും അതാവണം നടപ്പിലാക്കേണ്ടത്.
എന്തിനും കൂടെയുണ്ട്.എങ്ങനെ വേണം എന്ന് പറഞ്ഞാൽ മതി.
അവിടെയാണ് നീ പഠിച്ച വിദ്യകൾ പ്രയോഗിക്കേണ്ടത്.
മനസിലായില്ല?
വലിയൊരു കല നന്നായി വഴങ്ങുന്ന കലാകാരൻ,അത് ബുദ്ധിപൂർവം പ്രയോഗിക്കണം.മനുഷ്യന്റെ കണ്ണ് കെട്ടി അവനെ മായക്കാഴ്ച്ചയുടെ പ്രപഞ്ചത്തിലേക്ക് എത്തിക്കാനുള്ള നിന്റെ കഴിവ്.അതാണ് ഇവിടെ പ്രയോജനപ്പെടുത്തേണ്ടത്.
അതെ,ഞാൻ ഒരു മജീഷ്യൻ ആണ്. അതെങ്ങനെ ഇവിടെ?ഞാൻ ചെയ്ത കാലവും മറന്നു.
നിന്റെ ഗുരു ഫാദർ മണവാളൻ എന്റെ സുഹൃത്താണ്.അദ്ദേഹത്തിന്റെ പ്രിയ ശിഷ്യൻ മിടുക്കനായിരിക്കും.എനിക്ക് ഉറപ്പുണ്ട്.അദ്ദേഹം പറഞ്ഞിരുന്നു നിന്നിൽ വന്ന മാറ്റത്തെക്കുറിച്ച്.തന്റെ കുടുംബവും.എന്ത്,എങ്ങനെ അത് മനസിലായിരുന്നില്ല.എനിക്ക് ഈ ഇടവകയിലേക്കുള്ള മാറ്റത്തിന്റെ
💬 Comments
View all comments