0%

Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Author : alby Read All Parts 835

പിറകിലായി അവൻ ഒളിപ്പിച്ചിരുന്നു.ആ വലിയ ഹാളിൽ ഒരു പുകമറ സൃഷ്ടിക്കണം,അതിന് അല്പം വീര്യത്തോടെ മരുന്ന് നിറച്ച് ബാറ്ററിയിൽ കണക്ട് ചെയ്തിരുന്നു. മറ്റുള്ളവരുടെ ശ്രദ്ധ തെറ്റിച്ചു അവൻ അത് ഓരോന്നായി പ്രവർത്തിപ്പിച്ചു. പുക പടർന്നുതുടങ്ങി.അവൻ വേഗം പുരോഹിതന്റെ കയ്യിലെ കത്തി തട്ടി തെറിപ്പിച്ചു.അയാളുടെ നാഭിയിൽ അവന്റെ മുട്ടുകാൽ അമർന്നു. അയാൾ അവിടം പൊത്തി നിലത്ത് കുനിഞ്ഞിരുന്നു. ***** പുകയുടെ മറവിൽ അരുൺ സാറയെ ബലിപീഠത്തിൽ നിന്നും മാറ്റി.എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാവാതെ പകച്ചുനിൽക്കുന്ന പുരോഹിതനെ ചവിട്ടിവീഴ്ത്തി അവൻ സാറയെയും ചുമലിലെടുത്ത് വിനെറി ലക്ഷ്യമാക്കി നീങ്ങി.ബലിപീഠത്തിന് പുറകിൽ ആ അറയുടെ വാതിൽ തുറന്ന് ഇടുങ്ങിയ പടിക്കെട്ട് ഇറങ്ങി അണ്ടർഗ്രൗണ്ടിൽ എത്തി.സാറ വളരെ അവശയാണ്. അബോധാവസ്ഥയിൽ അവളെന്തൊ പുലമ്പുന്നുണ്ട്.അവൻ തട്ടിവിളിച്ചു. അവ്യക്തമായ മറുപടി മാത്രം.മുകൾ വശത്ത് താഴേക്കുള്ള വാതിൽ തുറക്കുന്ന ശബ്ദം അവന്റെ കാതിൽ പതിഞ്ഞു.പെട്ടെന്നുതന്നെ അവൻ തുരങ്കപാതയിലേക്ക് കടന്നു.വാതിൽ ചാരി ഒന്ന് കിതപ്പടക്കി.വിനെറിയിൽ ആരൊ നടക്കുന്ന ശബ്ദം അവന്റെ കാത് തുളച്ചു."അവർ മുകളിലുണ്ട്" ഒരു ഞെട്ടലോടെ അവ്യക്തമായ ശബ്ദത്തിന് ഉടമയെ തിരിച്ചറിഞ്ഞു. "ജേക്കബ്"അവർ പോയി എന്നുറപ്പു വന്നശേഷം ഒരു പെൻ ടോർച്ചിന്റെ വെളിച്ചത്തിൽ തുരങ്കപാതയിലൂടെ മുന്നോട്ട് നടന്നു.അവന്റെ ഇച്ഛാശക്തി ആ ഫാം ഹൗസിന് പുറത്ത് അവരെ എത്തിച്ചു.

അവനവിടെ പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന കാറും ഗോമസച്ചനെയും കണ്ടു,ഒപ്പം ഗ്രിഗറിയും.മുന്തിരിവള്ളി വകഞ്ഞുമാറ്റി അവൻ നടന്നു.അവന് പിന്നിൽ ഫാം ഹൗസ് എരിഞ്ഞടങ്ങു- കയായിരുന്നു.(ഒരു ഷോട്ട് സർക്യുട്ട് സാധ്യത അവൻ മുതലെടുത്തു.ചില സമയങ്ങളിൽ പന്തങ്ങൾ കത്തിച്ച് അതിന്റെ വെളിച്ചത്തിലാണ് കറുത്ത കുർബാന.ആ സമയം മെയിൻ ഓഫ്‌ ചെയ്യും.പന്തങ്ങൾ കത്തിച്ച് അതിന്റെ വെളിച്ചത്തിലായിരുന്നു,അന്ന് ആ പ്രത്യേക ദിവസം അവരുടെ കർമ്മം. കാലപ്പഴക്കം ചെന്ന കെട്ടിടം.വയറിങ് സഹിതം എല്ലാം പഴയ രീതിയിലേത്. പുക വ്യാപിക്കുന്ന സമയം മെയിൻ സ്വിച്ചിൽ ഫേസ് തമ്മിൽ യോജിപ്പിച്ചു അരുൺ.ഒപ്പം തീപ്പൊരി ആളിപ്പടരാൻ മേമ്പൊടിക്ക് ജലാറ്റിനും.സാറയെയും കൊണ്ട് അവൻ

💬 Comments

View all comments