Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]
പ്രവർത്തിച്ചു തുടങ്ങി.തന്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന തൂവലുകൾ അവന്റെ കയ്യിലെത്തി.കൈകൾ വേഗം ചലിച്ചു ആ ചലനത്തിന്റെ വേഗതക്കൊപ്പം കുറച്ചു വെള്ളരിപ്രാവുകൾ പറന്നു പൊങ്ങി.അവയൊക്കെ ഭിത്തിയുടെ വാക്കിലൊക്കെ ഇരിപ്പുറപ്പിച്ചു.ചുറ്റും സംഭവിക്കുന്നത് എന്തെന്നറിയാതെ എല്ലാവരുടെയും ശ്രദ്ധ മുകളിലാണ്. അവരുടെ ശ്രദ്ധ തെറ്റുന്ന നേരം അവന്റെ ജാലവിദ്യയും പുരോഗമിച്ചു. ഇത്തവണ പുരോഹിതന്റെ മുന്നിൽ എത്തിയത് ഒരു കുഞ്ഞു ആട്ടിൻകുട്ടി ആണ്.തന്റെ കർമ്മത്തിനിടയിൽ തടസ്സം വരുന്നതുകണ്ട് അയാളുടെ മുഖം വലിഞ്ഞുമുറുകി.പിന്നീടവന്റെ കൈകളിൽ എത്തിയ ചരടുകൾ പ്രാവിന്റെ രൂപം പ്രാപിച്ചു ആ ബലി പീടത്തിനു മുന്നിൽ പറന്നുനടക്കുന്ന സമയം അയാളുടെ ഏകാഗ്രത നഷ്ട്ടപ്പെട്ടുതുടങ്ങിയിരുന്നു.പെട്ടന്ന് പറന്നിരുന്ന പ്രാവുകളുടെ തൂവൽ സാറയുടെ മേൽ പൊഴിഞ്ഞുവീണു.
തന്റെ അടുത്ത പ്രോപ്പർട്ടിക്കായി പോക്കറ്റിൽ പരതിയ അവന്റെ കൈകളിൽ അഞ്ചു പിടുത്തമിട്ടു. "നായെ നീ തിരിഞ്ഞു അല്ലെ.എന്തിന് വേണ്ടി.നീയൊരു മജിഷ്യൻ ആണോ? കൂടെനിന്ന് ചതിച്ചു അല്ലെ.നീയിനി ജീവനോടെ പുറത്തു പോവില്ല"
"ചതി,അത് നിനക്കെ പറഞ്ഞിട്ടുള്ളു. സാറയെ നീ ചതിയിലൂടെ ഇവിടെ എത്തിച്ചു.അന്നുമുതൽ ഞാനും മാറി ചിന്തിച്ചുതുടങ്ങി.വിട്ടേക്കാൻ പറഞത് അല്ലെ,കേട്ടില്ല.ജീവനോടെ പോവാൻ കഴിയും എന്ന ഒരുറപ്പും എനിക്കില്ല. ഒന്നറിയാം ഈ സമൂഹം ഇന്നിവിടെ അവസാനിക്കും"പിറകിൽ നിന്ന ഒരു വൃദ്ധൻ നോക്കുമ്പോൾ അഞ്ചു കുഴഞ്ഞു വീഴുന്നതാണ് കണ്ടത്. കുറച്ചുപേർ അവൾക്ക് ചുറ്റും കൂടി. അതിനിടയിൽ അവന്റെ കയ്യിൽ നിന്നും ചെറിയ പഞ്ഞിക്കഷ്ണം താഴേക്ക് വീണു.
ആ കൂട്ടത്തിനിടയിലൂടെ ശ്രദ്ധയോടെ അവൻ ചുവടുകൾ വച്ചു.പെട്ടന്ന് തന്റെ കണ്മുന്നിൽ നിന്ന് ഓരോന്നും അപ്രത്യക്ഷമാവുമ്പോൾ അയാൾ ഏകാഗ്രത നഷ്ട്ടപ്പെട്ട് അലറി.ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകൾ.കലി മൂത്ത അയാൾ ഒരു ഖടാര കയ്യിൽ എടുത്തു.സാറയുടെ നെഞ്ചു ലക്ഷ്യം വച്ച് ഓങ്ങി,അപ്പോൾ അയാളുടെ കൈത്തണ്ടയിൽ ഒരു പ്രാവ് വന്നിരുന്നു.അയാൾ അതിനെ തട്ടി മാറ്റാൻ ശ്രമിച്ചു.പക്ഷെ അതയാളുടെ കണ്മുന്നിൽ പറന്നുകളിച്ചു.
തന്റെ ശ്രമം വിജയം കാണുന്നു എന്ന് മനസിലായ അരുൺ മുന്നിലേക്ക് നടന്നു.ഹോസ്പിറ്റലുകളിൽ ഉപയൊഗിക്കുന്ന ഫോഗിങ് മെഷിൻ കുറച്ച് കർട്ടന്
💬 Comments
View all comments