0%

Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Author : alby Read All Parts 831

അവൾ അവനെയും വലിച്ചുകൊണ്ട് ഓടി.അവർ ഹാളിലെത്തി.സാറയെ പീടത്തിന് മുകളിൽ കിടത്തിയിട്ടുണ്ട്. സെഡേറ്റീവ് കൊടുത്തിട്ടുണ്ട് അത് മനസിലാവും.ഒരു ചുവന്ന വസ്ത്രം അവളെ ധരിപ്പിച്ചിരിക്കുന്നു.ബലിക്ക് വേണ്ടി അവസാന ഒരുക്കങ്ങൾ നടക്കുന്നുണ്ട്."അഞ്ചു ഇന്നെന്താ ഇങ്ങനെ"

പൊട്ടാ,കന്യകയെ ആണ് ബലി കൊടുക്കേണ്ടത്.

ഇന്ന് ജേക്കബ് സർ ഒറ്റക്കാ അല്ലെ.

മാമിന്റെ അവസ്ഥ നീ കണ്ടതല്ലേ. വരാൻ കഴിയില്ല എന്ന് അറിയിച്ചു.

ആളുകൾ എത്തിതുടങ്ങി.പന്തങ്ങൾ തെളിഞ്ഞു.എല്ലാവരും കർമ്മത്തിൽ ശ്രദ്ധിക്കുന്നു.സാറയുടെ ചൂണ്ടുവിരൽ മുറിച്ച് തലയോട്ടിയിൽ ചോരയിറ്റിച്ചുകൊണ്ടാണ് അയാൾ കർമ്മം തുടങ്ങിയത്.അവൻ കണ്ണ് പിൻവലിച്ചു.

നതിംഗ് മാൻ ആദ്യമായതു കൊണ്ടാ. അവിടേക്ക് ശ്രദ്ധിക്കു.

അവൻ മുന്നോട്ട് നോക്കി.കർമ്മങ്ങൾ മുന്നേറുന്നു.താൻ പ്രവർത്തിച്ചു തുടങ്ങാൻ സമയമായിരിക്കുന്നു.ഇനി തീവ്രതയുടെ നിമിഷങ്ങളാണ്.കർമ്മം കടുക്കുന്ന മുറക്ക് അവളുടെ ശരീരം മുറിയപ്പെടും.അവന്റെ കണ്ണുകൾ ചുറ്റിലും പരതി.താൻ പ്രതീക്ഷിച്ച കാര്യം ആ നിമിഷം തന്നെ നടന്നു. ബലിപീടത്തിന് ചുവട്ടിലായി നീട്ടിയിട്ട കയറിൽ പുരോഹിതന്റെ വിരലുടക്കി. അയാൾ കാല് വലിച്ചു.കയറിന്റെ കുരുക്ക് അഴിഞ്ഞു തുടങ്ങി.അവൻ മുകളിലെക്ക് നോക്കി.ബലിപീടത്തിന് മുകളിൽ ചെറിയൊരു തുണിസഞ്ചി. കയറിന്റെ കുരുക്കഴിയുമ്പോൾ വാ തുറക്കുന്ന രീതിയിൽ ക്രമീകരിച്ചത്. അല്പം ഉയരത്തിൽ ചുവന്ന സഞ്ചി ആയതിനാൽ അധികം ശ്രദ്ധയാരും കൊടുത്തിരുന്നില്ല.അതിൽനിന്നും വാടിയുണങ്ങിയ തുളസിയിലകൾ സാറയുടെ ദേഹത്തു വീണു.അയാൾ ഒന്ന് പിറകിലേക്ക് ചുവടുവച്ചു.തന്റെ കർമ്മത്തിനിടയിൽ ഇതെങ്ങനെ..... അയാൾ ഒന്ന് പതറി ചുറ്റും നോക്കി.

ആരും പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യം കണ്ട് ചുറ്റിലും നോക്കി.കൂടെ അവനും."അഞ്ചു എനിതിങ് റോങ്"

അതെ സംതിങ് റോങ്.തുളസിയില ബാലിവസ്തുവിൽ വീഴുക,അതും കർമ്മത്തിനിടയിൽ.കുറുകെ ആരോ നിൽക്കുന്നതു പോലെ.

തുളസിയിലക്ക് എന്താ പ്രശ്നം.

നമ്മൾ കാഞ്ഞിരം പയോഗിച്ചല്ലെ ചെയ്യുന്നെ.തുളസിയില അതിൽ ദൈവീകമാണ്.ഇനിയെന്ത്‌ എന്ന ചോദ്യം എല്ലാരുടെ മനസ്സിലും ഉണ്ട്.

ഒന്ന് പകച്ചുനിന്ന പുരോഹിതൻ അത് മുഴുവൻ പെറുക്കിമാറ്റാൻ ശ്രമിച്ചു. ഒപ്പം മറ്റുചിലർ കൂടുന്നു.ഇന്ന് കർമ്മം മുടങ്ങരുതെന്ന് നിർബന്ധമുള്ളതു പോലെ.അവൻ ഒന്ന് ശ്വാസമെടുത്തു. മനസ്സിൽ താനൊരു സ്റ്റേജിൽ ആണ് എന്ന് സങ്കൽപ്പിച്ചു.

അവന്റെ കൈകൾ

💬 Comments

View all comments