0%

Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Author : alby Read All Parts 1.4K

ഒരു ഹാൻഡിൽ മാത്രമാണ് ഉള്ളത്. നീയവളെ സേഫ് ആക്കണം.അവളെ ചേർത്തുനിർത്തണം.നിന്റെ ഇഷ്ട്ടം അവൾ സ്വീകരിക്കും.എനിക്കുറപ്പാ.

അപ്പൊ നമ്മുടെ കുഞ്ഞ്???

കുഞ്ഞിനെ എനിക്ക് വേണം.ഞാൻ വളർത്തും നമ്മുടെ കുഞ്ഞിനെ.നല്ല രീതിയിൽ തന്നെ.നിനക്കൊരിക്കലും ശല്യമാവില്ല.നിനക്ക് സാറയാ ചേർച്ച. എനിക്ക് നിന്നെ ഓർക്കാൻ,നമ്മുടെ കുഞ്ഞുണ്ട്.എവിടെയായാലും ഇടക്ക് വരണം,നമ്മുടെ കുഞ്ഞിന്റെയടുത്ത്. അതുമതി എനിക്ക്.ഒരിക്കലും നിന്റെ കുഞ്ഞ് അപ്പനാരെന്ന് അറിയാതെ വളരില്ല.അറിഞ്ഞുതന്നെ വളരും.ഇത് വേറൊരാൾ അറിയില്ല,സത്യം.എല്ലാം നന്നായി വന്നാൽ ഞാൻ ഇവിടംവിടും ഒരു ജോബ് ഓഫർ,എന്റെ കസിൻ വഴി വന്നതാ.അതങ്ങ് സ്വീകരിക്കും. ചെല്ല്,സമയം കുറവാണ്.ചെയ്യാൻ ഒരുപാടും.ചെന്ന് ചെയ്യേണ്ടത് ചെയ്യ്. പ്രാർത്ഥനയോടെ ഞാനിവിടെയുണ്ട് നീ വിജയിച്ചുവരുന്നത് അറിയാൻ. ***** അവൻ,അച്ചനൊരുക്കിയ മുറിയിൽ തന്റെ സാമഗ്രികൾ തയ്യാറാക്കി.രാത്രി ജേക്കബ് ഫാം ഹൗസിൽ നിന്നും പോന്നതിനു ശേഷം പുലർച്ചയോടെ അരുൺ അതിനുള്ളിൽ കയറി. കർമ്മം നടക്കുന്ന ഇടം അവൻ ഒരു സ്റ്റേജ് ആയിക്കണ്ടു.കർമ്മിയും പങ്കാളികളും കാഴ്ച്ചക്കാർ.ഒരു കൂട്ടം ആളുകളുടെ ഇടയിൽ നിന്ന് താൻ പ്രവർത്തിക്കണം.അതിനായി അവർ ഒരുക്കിയ വസ്തുക്കക്കിടയിൽ തന്റെ സാമഗ്രികൾ ഒളിപ്പിച്ചു.പിന്നെയവൻ ശ്രമിച്ചത് ആ തുരങ്കപാത എവിടെ എത്തുന്നു എന്ന അന്വേഷണമാണ്. വിധു പറഞ്ഞ അടയാളം നോക്കി വാതിൽ കണ്ടെത്തിയ അരുൺ ആ ഇടുങ്ങിയ പടിക്കെട്ടിലൂടെ താഴേക്ക് ഇറങ്ങി,വിശാലമായ വിനെറിയിൽ എത്തി.വീഞ്ഞു കെട്ടാനുള്ള പഴയ ഉപകരണങ്ങൾ അവിടെ ഒരു ഭാഗത്ത് കൂടിക്കിടപ്പുണ്ട്.വലിയരീതിയിൽ കെട്ടിനിർത്താൻ ഉപയോഗിക്കുന്ന ഭരണികളും,കുപ്പികളും ശ്രദ്ധയിൽ പെട്ടു.ഇതിനിടയിലൂടെ പുറത്തേക്ക് കടക്കാനുള്ള വഴി തിരയുകയാണ് അരുൺ.ചുറ്റുപാട് മനസ്സിലാക്കിയ അവൻ താഴെ വലതുവശത്തായി കണ്ട ആഴമുള്ള ബാരലിന്റെ വശം ചേർന്ന് വാതിലിനായി പരതി.ഒരു ഭാഗത്തു തട്ടിയപ്പോൾ ഒരു പ്രത്യേക ശബ്ദം.അകം പൊള്ളയായ ഭാഗം. അവൻ അവിടെ തള്ളിനോക്കി. കലപ്പഴക്കം

💬 Comments

View all comments