Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]
കുർബാന.ആ സമയം മെയിൻ ഓഫ് ചെയ്യും.പന്തങ്ങൾ കത്തിച്ച് അതിന്റെ വെളിച്ചത്തിലായിരുന്നു,അന്ന് ആ പ്രത്യേക ദിവസം അവരുടെ കർമ്മം. കാലപ്പഴക്കം ചെന്ന കെട്ടിടം.വയറിങ് സഹിതം എല്ലാം പഴയ രീതിയിലേത്. പുക വ്യാപിക്കുന്ന സമയം മെയിൻ സ്വിച്ചിൽ ഫേസ് തമ്മിൽ യോജിപ്പിച്ചു അരുൺ.ഒപ്പം തീപ്പൊരി ആളിപ്പടരാൻ മേമ്പൊടിക്ക് ജലാറ്റിനും.സാറയെയും കൊണ്ട് അവൻ തുരങ്കത്തിലേക്ക് കടന്ന സമയം തിരയുന്നതിനായി മെയിൻ ഓൺ ചെയ്തത് ഒരു വലിയ തീപിടുത്തത്തിൽ അവസാനിക്കുക യായിരുന്നു)
അടുത്തെത്തിയതും നെടുവീർപ്പോടെ കുരിശിൽ ചുംബിച്ചു ഗോമസ്സ്."വേഗം കേറ് അധികസമയം ഇവിടെ നന്നല്ല"
അവൻ അവളെ കാറിന്റെ പിന്നിൽ കിടത്തി.തല അവന്റെ മടിയിൽ എടുത്തുവച്ചു.ഗോമസച്ചൻ തന്റെ കാർ മുന്നോട്ടെടുത്തു തന്റെ ലക്ഷ്യം നേടുവാനായി.ഒരു ആശ്വാസം എല്ലാ മുഖങ്ങളിലും നിറഞ്ഞിരുന്നു.
അച്ചനൊരുക്കിയ സുരക്ഷിതമായ വീടിനുള്ളിൽ വിശ്രമിക്കുകയാണ് അരുൺ.തന്നെക്കാൾ ക്ഷീണമുണ്ട്, സാറയുടെ സ്വസ്ഥമായുള്ള ഉറക്കം അതിന് തെളിവാണ്.ഇടക്കുണർന്ന അവസരത്തിൽ താൻ സേഫ് ആണ് എന്നയറിവ് ആ മുഖത്തുണ്ട്.പതിയെ അവളെ ഉണർത്താതെ മുറിവിട്ടു പുറത്തെത്തുമ്പോൾ ന്യൂസിൽ ശ്രദ്ധിക്കുകയാണ് ഫാദർ ഗോമസ്. അപ്പോഴത്തെ ഹോട്ട് ബ്രേക്കിംഗ് ആയി പോകുന്ന ന്യൂസ് അവനെ ഞെട്ടിച്ചു."നഗരപ്രാന്തത്തിൽ പഴയ ഫാം ഹൗസ് കെട്ടിടം കത്തിയമർന്നു. അതിനുള്ളിൽ കുറച്ച് മൃതദേഹങ്ങൾ കണ്ടെടുത്തിരിക്കുന്നു.കൂടുതൽ വിശദാശങ്ങളുമായി റിപ്പോർട്ടർ സേതുരാമൻ തത്സമയം ചേരുന്നു അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്."
ശാരിക...,നഗരത്തിന്റെ പുറത്തുള്ള പഴയ ഫാം ഹൗസ് ആണിത്.എങ്ങനെ സംഭവിച്ചു എന്നതിന് ഇതു വരെ വ്യക്തമായ ഉത്തരമില്ല.ഇതിന്റെ ഉടമസ്ഥൻ ആരെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.പക്ഷെ ഇതുവരെ കിട്ടിയ സൂചനകൾ വച്ച് മരിച്ചവർ സത്താൻസേവകർ ആണ് എന്ന് പറയപ്പെടുന്നു.ഫോറെൻസിക്ക് കൂടുതൽ തെളിവ് ശേഖരിക്കുന്നുണ്ട്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിച്ചെർന്നിട്ടുണ്ട് നഗരത്തിൽ സത്താൻസേവയുടെ
💬 Comments
View all comments