0%

Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Author : alby Read All Parts 1.4K

മറവിൽ കള്ളും മയക്കുമരുന്നും യഥേഷ്ടംലഭിക്കുന്നുണ്ടോ?ഇതിന്റെ മറവിൽ വൻ മയക്കുമരുന്ന് മാഫിയ, അവരുടെ പ്രവർത്തനങ്ങൾ എന്നിവ അന്വേഷണപരിധിയിൽ വരുമെന്നും പോലീസ് മേധാവികളിൽ നിന്നും വിവരം ലഭിക്കുന്നു.........

എന്താണ് സാത്താൻ സേവകർ എന്ന സംശയത്തിലേക്ക് എത്താനുള്ള കാരണം,സേതു?

ശാരിക,പ്രാഥമിക പരിശോധനയിൽ ഇവിടെ കണ്ടെടുത്ത വസ്തുക്കൾ, അതുതന്നെയാണ് സംശയങ്ങളിൽ കൊണ്ടുചെന്ന് നിർത്തുന്നത്.അഞ്ചു മൂലയുള്ള നക്ഷത്രങ്ങൾ കെട്ടിടത്തിന് പലഭാഗത്തുനിന്നും കണ്ടെത്തി,ഒപ്പം തലയോട്ടികൾ,മൂങ്ങയുടേത് എന്നു തോന്നിക്കുന്ന പക്ഷിശരീരം തുടങ്ങി കണക്ട് ചെയ്യാൻ സാധിക്കുന്ന തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. പരിശോധനകൾ പുരോഗമിക്കുന്നു എന്നാണ് അകത്തുനിന്നുള്ള വിവരം കൂടുതൽ വിശദീകരണത്തിനായി പ്രസ്സ് മീറ്റ് നടത്തുമെന്നാണ് ഡി ജി പി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ദേവനഹള്ളിയിൽ നിന്നും സേതുവാണ് നമ്മോടൊപ്പം ചേർന്നത്. നഗരത്തിന്റെ പ്രാന്തഭാഗത്ത്‌ തീയിൽ വെന്തുമരിച്ചവർ സാത്താൻസേവകർ ആണെന്നതിന് തെളിവുകൾ പുറത്ത് ഇതിന്റെ മറവിൽ ലഹരിമരുന്ന് മാഫിയയുടെ സാന്നിധ്യവും സംശയം ഉളവാക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.കാത്തിരിക്കുന്നു ഔദ്യോഗിക പത്രസമ്മേളനത്തിനും, മറ്റു വെളിപ്പെടുത്തലുകൾക്കുമായി. അടുത്ത വർത്തയിലേക്ക് കേന്ദ്രമന്ത്രി വിദേശപര്യടനം നടത്തുന്നതിന്റെ വിശദ റിപ്പോർട്ടിലേക്ക്..... ***** ദിവസങ്ങൾക്കുശേഷം,ഒരു പുതിയ യാത്രയുടെ തുടക്കം. ബാംഗ്ളൂർ കേമ്പഗൗഡ ഇന്റർനാഷണൽ എയർ പോർട്ട്‌.പുറത്തു കാറിൽ അരുണിന്റെ ഒപ്പം സാറയും."അരുൺ ടിക്കറ്റും മറ്റു യാത്രാ രേഖകളും ദാ ഈ ഫയലിൽ ഉണ്ട്.പാരിസിൽ ഇറങ്ങുമ്പോൾ ഫെഡെറിക് അച്ചൻ ഉണ്ടാവും.ഇപ്പൊ വിസിറ്റിംഗ് ആണ്,ബാക്കിയൊക്കെ അച്ചൻ നോക്കിക്കോളും.ഒന്നുമാത്രേ പറയാനുള്ളു തെറ്റുകൾ സംഭവിക്കാം പക്ഷെ നാശത്തിന്റെ പടുകുഴിയിൽ ചെന്നുപെടരുത്.ജീവിതത്തിന്റെ താളം പിഴക്കരുത്. ഇപ്പൊ കൂട്ടിന് ഒരാളുകൂടെയുണ്ട്,മറന്നുപോവരുത്. തിരികെക്കിട്ടിയ ജീവിതം നന്നായി ജീവിക്കുക,സ്നേഹത്തോടെ സന്തോഷത്തോടെ ആസ്വദിക്കുക. പിന്നെ മുടങ്ങിയ പഠനം തുടരണം, അത് എവിടെയായാലും.അച്ചൻ നോക്കിക്കോളും അതിന്റെ കാര്യം. അടുത്ത ക്രിസ്തുമസ് ദിവസത്തിൽ, അന്നുണ്ടാവണം

💬 Comments

View all comments