Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]
രണ്ടാളും.നിങ്ങളുടെ കുടുംബങ്ങൾ കാത്തിരിക്കുന്നു.... നിങ്ങൾക്കായി...പോയിവാ ദൈവം അനുനഗ്രഹിക്കട്ടെ."
ഫാദർ,എങ്ങനെ നന്ദി പറയണം എന്നറിയില്ല.
അറിയാത്ത കാര്യം പറയരുത്.ഞാൻ ചെയ്തത് എന്റെ നിയോഗം,നീയും. മുന്നോട്ടുള്ളതിൽ ശ്രദ്ധിക്കുക.പിന്നെ സാറാ ഇവനെ ഒന്ന് ശ്രദ്ധിച്ചോ.അല്പം വിളഞ്ഞ കൂട്ടത്തിലാ.
അത് ഞാൻ ഏറ്റു ഫാദർ.ഈ മൊതലിന് ഞാൻ കാവല് നിന്നോളാം. വിളവ് കാട്ടാതിരിക്കാനുള്ള മരുന്ന് എന്റെ കയ്യിലുണ്ട്,അല്ലെ അരുൺ. പിന്നെ താങ്ക്സ് എ ലോട്ട് ഫാദർ. അവിടെ എത്തിയിട്ട് വിളിക്കാം.
അവർ ബോർഡിങ്ങിനായി നടന്നു. ചെക്ക് ഇൻ ചെയ്ത് ഗേറ്റിൽ അവന്റെ അരയിൽ ചുറ്റിപ്പിടിച്ച് തോളിൽ തലചായ്ച്ചവൾ ചെറുതായി മയങ്ങുന്നു.അല്പം അകലെയായി ഇരുന്നിരുന്ന മദാമ്മപ്പെണ്ണിനെ ഒരു ഹായ് കൊടുത്ത് കണ്ണുകാട്ടി അരുൺ ഒപ്പം വയറിനു സൈഡിൽ പിച്ച് കിട്ടിയതും ഒന്നിച്ചായിരുന്നു.
മോനെ വിളവിറക്കല്ലെ.കഴിഞ്ഞത് ഒരു ദുസ്വപ്നമായിരുന്നു.മറന്നു ഞാനതൊക്കെ.രണ്ടു വ്യത്യസ്ത സാഹചര്യത്തിൽ ഒരു നരകത്തിൽ എത്തിചേർന്നവർ.എനിക്കെന്റെ ഇണയെ കിട്ടാൻ ആയിരിക്കാം ദൈവം പരീക്ഷിച്ചത്,കിട്ടിയെനിക്ക്. എന്റെ ഇണയാ നീ,അവൻ എന്നിൽ ഒതുങ്ങിയാൽ മതി.വലിയ റോമിയോ ആണെന്ന് വിചാരമുണ്ടേൽ കളയ്. ഈ ചെക്കനെ നന്നാക്കാൻ പറ്റുവൊ എന്നൊന്ന് നോക്കട്ടെ.
മറുപടി എന്നവണ്ണം അവളെയവൻ മാറിലേക്ക് ചേർത്തു."നല്ല കുട്ടി" അവന്റെ മാറിൽ തല ചായ്ച്ചവളും പ്രതീക്ഷയോടെ നല്ലൊരു പുലരിയും സ്വപ്നം കണ്ട്.......അവരുടെ തൊട്ട് അപ്പുറെ അവരെ ശ്രദ്ധിച്ച് വിധുവും തന്റെ ഫ്ലൈറ്റിനായി കാത്തിരിക്കുന്നു, അവന്റെ ചോരയെ ഉദരത്തിൽ വഹിച്ചുകൊണ്ട്.....
ശുഭം ആൽബി.
💬 Comments
View all comments