Chapter Title : ഇരുട്ടടി [ആനീ]
'കൊള്ളാം, നല്ല ഭംഗിയുണ്ട്. അല്ലേലും അച്ഛന് വെള്ള ഡ്രസ്സ് തന്നെയാണ് ചേരുന്നത്. എവിടെ പോകുന്നുണ്ടേലും ഇതു തന്നെയാ അച്ഛനിടുന്നതും.'
അവൾ പുഞ്ചിരിച്ചുകൊണ്ട് ചിന്തിച്ചു.
തന്റെ നേർക്ക് നോക്കി നിൽക്കുന്ന നിളയെ നോക്കി രാജശേഖരനൊന്ന് ചിരിച്ചു. അവളുടെ കയ്യിൽ ഒരു ബാഗ് പോലും ഇല്ലെന്നു കണ്ട അയാളൊന്ന് അത്ഭുതപെട്ടു.
"ഇതെന്താ മോളെ, വേറെ ഡ്രസ്സൊന്നും എടുത്തില്ലേ??"
അയാൾ ചോദിച്ചു.
"വേണ്ടച്ഛാ, അവളുടെ വീട്ടിലുണ്ടാവും. വെറുതെ ഇവിടുന്നു ചുമന്നു കൊണ്ടുപോകണ്ടേ, അതാ.."
"മ്മ് അത് നേരാ.. അപ്പോൾ ഞാനും എടുക്കണ്ടല്ലോ?"
തന്റെ കയ്യിൽ ഉഉണ്ടായിരുന്ന ബാഗ് തിരിച്ച് അവിടെയുള്ള ഒരൂ ടേബിളിൽ വെച്ചുകൊണ്ട് രാജശേഖരൻ ചോദിച്ചു.
"വേണ്ടച്ഛാ, അവിടെ അവളുടെ അച്ഛന്റെ ഡ്രസ്സുണ്ടാവും, അത് പൊരേ?"
"ധാരാളം.."
രാജശേഖരൻ ചിരിച്ചു. നിളയും.
"എന്നാ വാ, ഇറങ്ങിയേക്കാം."
"ശരി അച്ഛാ."
അവർ വേഗം അവിടുന്ന് യാത്ര തിരിച്ചു.
………..
നിള പറഞ്ഞ കാര്യങ്ങൾ എല്ലാം കഴിഞ്ഞ് രാത്രി എട്ടു മണിയായപ്പോൾ അവർ എറണാകുളം എത്തുകയും അവിടുന്ന് ഒരു ഓട്ടോയിൽ കയറി ഒമ്പതു മണിയ്ക്ക് നിമിഷയുടെ വീട്ടിലെത്തുകയും ചെയ്തു. എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല. മാത്രമല്ല, വീടിന്റെ ഒരു ഭാഗത്തും ലൈറ്റും വെട്ടവും കണ്ടില്ല.
"എന്താ മോളെ, ഇവിടെയാരും താമസമില്ലേ? നിനക്ക് വീടെങ്ങാനും മാറിപ്പോയോ?.."
രാജശേഖരൻ ചുറ്റും കണ്ണുകളോടിച്ചുകൊണ്ട് ചോദിച്ചു.
"ഇല്ല അച്ഛാ, ഇത് തന്നെയാ വീട്. എനിക്ക് മാറീട്ടൊന്നുമില്ല. അവരൊക്കെ എവിടെപ്പോയോ ആവോ.."
നിള മൊബൈൽ ഫ്ലാഷ് ഓൺ ചെയ്തു ചുറ്റുമൊന്ന് വെട്ടമടിച്ചു കണ്ണോടിച്ചുകൊണ്ട് അത് തന്നെയാ വീടെന്നുറപ്പിച്ചുകൊണ്ട് പറഞ്ഞു.
"ഹ്മ്മ്, നീയൊന്ന് വിളിച്ചു നോക്ക്."
രാജശേഖരൻ വീണ്ടും പറഞ്ഞു.
"ആ നോക്കാം."
അവൾ വേഗം ഫോണെടുത്ത് നിമിഷയെ വിളിച്ചു. ഒറ്റ റിങ്ങിൽ തന്നെ അവൾ കാളെടുത്തു.
"നിമിഷേ, നീ എവിടെയാ??"
"എടാ, സോറി.. ഞാൻ ടൗണിലാ, അച്ഛനെ ഒന്ന് ഹോസ്പിറ്റലിൽ കാണിക്കാൻ വന്നതാ. നീ എത്തിയോ?"
"ആഹ്, അപ്പൊ ഓർമ്മ ഉണ്ടല്ലേ.."
"ഉണ്ടെടാ."
"എന്താ വീട്ടിൽ വെട്ടമൊന്നും ഇല്ലാത്തത്?"
"എടാ, അത് ഒരു മാസമായി അതാ അവസ്ഥ. എന്തോ വയറിംഗ് പ്രോബ്ലമാ. എന്ത് ചെയ്തിട്ടും ശരിയാവുന്നില്ല. കുറെ വയറിങ്ങുകാരെ കാണിച്ചു. ഒന്നുമങ്ങ് സെറ്റായില്ല. അതുകൊണ്ട് ഞങ്ങൾ വീട് മാറാമെന്ന് വെച്ചു."
"അയ്യോ! അപ്പൊ ഇവിടെ ഇപ്പൊ ആരും താമസമില്ലേ??"
നിളയുടെ ചങ്കിടിച്ചു.
"ഉണ്ട്! ഞാൻ പറയാം, അതല്ലേ മോളെ ഇപ്പോളത്തെ പ്രോബ്ലം. ഇന്ന് രാവിലെ തന്നെ വീട് മാറാൻ എല്ലാം സാധനവും പാക്ക് ചെയ്തു
💬 Comments
View all comments