Chapter Title : ഇരുവർ 3 [Dennis]
കഴുകി പെട്ടന്ന് വരാം" കീർത്തന പുഞ്ചിരിയോടെ പറഞ്ഞു ബാത്‌റൂമിൽ കയറി.
"മെറിൻ, ഏതു സബ്ജെക്ട് ആണ് പാട്" കീർത്തന ഫ്രഷ് ആയി വന്നപാടെ മെറിനോട് ചോദിച്ചു.
"ടീച്ചർ എനിക്ക് എല്ലാ സബ്‌ജക്റ്റും ഇഷ്ടം ആണ്. പക്ഷെ എനിക്ക് ഒന്നിലും കോൺസെൻട്രേറ്റ് ചെയ്യാൻ അവിണില്ല. ടീചെർനു അറിയാവോ 10th സ്റ്റാൻഡേർഡിൽ ഞാൻ ആയിരുന്നു സ്കൂൾ ടോപ്പേർ. പിന്നെ ഒരു വര്ഷം കൊണ്ട് എല്ലാം തല കീഴായി മറിഞ്ഞു. എനിക്ക് എന്നെ തന്നെ നഷ്ടപെട്ടപോലെ തോന്നി തുടങ്ങി. +1 ഇൽ ഇയർ ബാക് ആയി, ഒന്നിലും ഇഷ്ടം കണ്ടെത്താനാവുന്നില്ല" അവൾ കീർത്തനയോട്ട് മനസുതുറന്നു സംസാരിച്ചു.
"എനിക്ക് കുട്ടിയെ കണ്ടപോലെ തോന്നിയായിരുന്നു, നല്ല ബുദ്ധിയുള്ള ആളാണെന്നു. അകെ ഒരു പ്രശ്നം ആയി എനിക്ക് തോന്നിയത് കുട്ടിക് ഒരു കണക്ഷൻ കിട്ടുന്നില്ല ഒന്നിനോടും."
"ശരിയാണ് ടീച്ചർ, എന്നെ ആരും ഇവിടെ മനസിലാക്കുന്നില്ല. എല്ലാരും എന്നെ ഇപ്പോഴും കുറ്റപെടുത്തികൊണ്ടിരിക്കയാ, എന്ത് ചെയ്‌താലും അവസാനം അത് കുറ്റം ആകും." വിഷമത്തോടെ മെറിൻ പറഞ്ഞു.
"സൊ മെറിൻ, ഇവിടെ ഞാൻ നിന്നെ ഒരു നല്ല സുഹൃത്തിനെ പോലെ കാണുവാ, നീയും എന്നെ അങ്ങനെ തന്നെ കണ്ടാൽ മതി. ടീച്ചർ- സ്ടുടെന്റ്റ് റിലേഷൻ സ്കൂളിൽ മതി, വീട്ടിൽ നമ്മൾ ബെസ്‌റ് ഫ്രണ്ട്‌സ് ആയിരിക്കും. മെറിന് ഒകെ ആണോ ?" കീർത്തന കൈ നീട്ടികൊണ്ട് ചോദിച്ചു.
കഴിഞ്ഞ 3 വര്ഷത്തിനിടയിൽ തന്നോട് ആരും ഇത്രെയും അടുപ്പം കാണിച്ചിട്ടില്ല എന്ന് മെറിൻ മനസ്സിൽ ഓർത്തു. കീർത്തന മിസ്സ് കൂടെ ഉണ്ടെങ്കിൽ നഷ്ടപെട്ട തന്റെ പോസിറ്റീവ് എനർജി തിരിച്ചു പിടിക്കാം എന്ന് മെറിന്
💬 Comments
View all comments