Chapter Title : ഇരുവർക്കുമായ് അവൾ [Little Boy]
പറയാനാ ലക്ഷ്മി?"
"അമ്മയുടെ സ്വഭാവം നിനക്കറിയാമല്ലോ?"
ഇത്രയും ഗൗരവമുള്ള കാര്യം പറഞ്ഞിട്ടും സൂരജിന്റെ നിസാരംമട്ടുള്ള മറുപടി അവളെ കൂടുതൽ ദേഷ്യത്തിലാക്കി.
"ഓഹോ.... അപ്പൊ നിങ്ങളും കൂടി അറിഞ്ഞുകൊണ്ടുള്ള ഏർപ്പാടണോ ഇതൊക്കെ... "പറഞ്ഞതും അവളൊന്ന് ഏങ്ങി പോയിരുന്നു.
"ലക്ഷ്മി.. ഞാൻ"
"വേണ്ട ഒന്നും പറയണ്ട.. എല്ലാവരുടെയും ആഗ്രഹം പോലെ നടക്കട്ടെ... പക്ഷെ സൂരജേട്ടൻ ഒരു കാര്യം മറക്കണ്ട.. ഏട്ടൻ കെട്ടിയ താലി ഇപ്പോഴും ഈ കഴുത്തിൽ കിടക്കുന്നുണ്ടെന്ന്.
സൂരജ് പറയാൻ തുടങ്ങിയതും ലക്ഷ്മി ഫോണിലൂടെ ആക്രോഷിച്ചു.
മുറിയുടെ വാതിൽ അടയുന്ന ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നും മോചിപ്പിച്ചത്.
അവൾ പെട്ടെന്നുതന്നെ കണ്ണുകൾ മുറുകെ അടച്ച് മോളെയും കെട്ടിപിടിച്ചു ഉറക്കം നടിച്ചു കിടന്നു.
അയാൾ മുറിയിൽ വരുന്നതും... തന്നെ നോക്കി അല്പംനേരം നിന്നശേഷം,ഒരു നെടുവീർപ്പോടെ കട്ടിലിന്റെ മറുവശത്തായി കിടക്കുന്നതും അവൾ അറിഞ്ഞു.
ആ രാത്രി ഇരുവർക്കും ഉറക്കമില്ലാത്ത രാത്രിയായിരുന്നു...
ഇരുവർക്കും നടക്കുന്നതൊന്നും ഉൾകൊള്ളാൻ ആകാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
"തനിക്ക് ഇതൊന്നും ഉൾകൊള്ളാനെ സാധിക്കുന്നില്ല... അല്ലെങ്കിൽ തന്നെ എവിടെയെങ്കിലും നടക്കുന്ന കാര്യങ്ങളാണോ ഇതൊക്കെ...."
"തന്റെ അപ്പുറം കിടക്കുന്നത് ഭർത്താവിന്റെ ചേട്ടനാണെന്നുള്ള ചിന്ത അവളെ തളർത്തി...."
ഒരു നിമിഷത്തെ വാശിക്ക് ഇതൊന്നും ചെയ്യേണ്ടിയിരുന്നില്ലയെന്ന് അവൾക്ക് തോന്നി...
ആ നിമിഷം അമ്മയുടെ വാക്കുകൾ അവളുടെ മനസ്സിൽ പ്രതിധ്വാനിച്ചുകൊണ്ടിരുന്നു....
ആ നിമിഷം ഒരു വിറയലോടെ അവളുടെ കൈ കഴുത്തിൽ അണിയിച്ച താലിയിൽ അമർന്നു...
ഇനിയും മറനീക്കി വരാനുള്ള സത്യങ്ങൾ അറിയാതെ... ഏതൊക്കെ വേഷങ്ങൾ കെട്ടിയാടേണ്ടിവരുമെന്നറിയാതെ ഇരുവരും ഉറക്കത്തിനായി കാത്തിരുന്നു......
തുടരും.......
ഇതൊരു ചെറുകഥയാണ്... എല്ലാവരും കേട്ടുപരിചയമുള്ള പ്ലോട്ട് ചെറിയ ട്വിസ്‌റ്റോടെ എഴുതാൻ ശ്രമിക്കുന്നു. മുമ്പത്തെ കഥകൾക്ക് തന്ന സപ്പോർട്ടിനു നന്ദി. ഈ കഥയും ഉറപ്പായും പൂർത്തിയാക്കും..
എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു... അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കല്ലെ....
Littile Boy
💬 Comments
View all comments