Chapter Title : ഇരുവർക്കുമായ് അവൾ [Little Boy]
അമ്മയോട് അവൾക്ക് അപ്പോഴും ഇഷ്ടക്കേടുണ്ടായിരുന്നു...
മനോജ് ഭക്ഷണം എല്ലാം കഴിച്ച ശേഷം മുറിയിലേക്ക് പോയി... ആ സംഭങ്ങൾക്ക് ശേഷം വീട്ടിൽ പൊതുവെ നിശബ്ദതയാണ്.. ലച്ചു മോൾക്കടെ കളിച്ചിരികൾ മാത്രം ആ നിശബ്ദതയെ മുറിച്ചുകൊണ്ടിരുന്നു....
സമയം പിന്നെയും നീങ്ങി...
ലച്ചു ഉച്ച ഉറക്കമായ മോളെയും എടുത്തുകൊണ്ട് മനോജിന്റെ മുറിയിലേക്ക് ച്ചെന്നു.... അവിടെ എത്തിയപ്പോൾ പുതച്ചുമൂടി കിടക്കുന്ന മനോജിനെയാണ് ലച്ചു കാണുന്നത്...
അവൾ മോളെ കട്ടിലിൽ കിടത്തി.. മനോജിന്റെ നേരെ തിരിയുമ്പോളാണ്.. അനക്കം കേട്ട് അവൻ എഴുന്നേൽക്കുന്നത്...
"എന്തു പറ്റി ഏട്ടാ,എന്തെങ്കിലും വയ്യായ്ക ഉണ്ടോ... "അവൾ ആകുലതയോടെ മനോജിന്റെ കിടപ്പ് കണ്ട് ചോദിച്ചു.....
"പനിയായെന്ന് തോന്നുന്നു ലച്ചു..."
അതു കേട്ടതും അവൾ വേകം അവന്റെ അടുത്തേക്കുപോയി കൈവെച്ചു നോക്കി...
"നല്ല പനിയുണ്ടല്ലോ " അവൾ തൊട്ട്നോക്കി പറഞ്ഞു
"മ്മ്... നീ എന്തായാലും മോളെ മാറ്റി കിടത്തിയേരെ ഞാൻ ഒന്ന് ഉറങ്ങട്ടെ..ഒരു മരുന്ന് കഴിച്ചിട്ടുണ്ട് "
" ശെരിയേട്ടാ.." അവൾ അതും പറഞ്ഞു മോളുമായി മുറിയിൽ നിന്നിറങ്ങി, ശേഷം അമ്മയുടെ മുറിയിൽ മോളെ കിടത്തി ബാക്കി പണികളിലേക്ക് കടന്നു.
വൈകിട്ട് എന്നത്തേയും പോലെ അവൾ കുളിച്ചൊരുങ്ങി ഒരു മാക്സി എടുത്തിട്ട് അടുക്കളയിലേക്ക് പോയി...
'അവനു കുറവുണ്ടോ മോളെ?"
പണിയെടുക്കുന്നതിനിടയിൽ അങ്ങോട്ടുവന്ന പത്മം ചോദിച്ചു...
"നല്ല പനിയുണ്ടമ്മെ " ലച്ചു ആതിയോടെ മറുപടി പറഞ്ഞു..
"നീ എന്തായാലും ഭക്ഷണം കൊടുത്ത് മരുന്നു കൊടുക്ക്.. എനിക്ക് ആകെ പേടിയാകുന്നു.. അവനെന്തെങ്കിലും...." പാതി പറഞ്ഞു നിർത്തി അവർ മുറിയിലേക്ക് പോയി.
ആ വാക്കുകൾ അവളിലും വല്ലാത്ത വീർപ്പുമുട്ടലുണ്ടാക്കി....
ലച്ചു ഭക്ഷണവും മരുന്നുമായി മുറിയിലേക്ക് ചെല്ലുമ്പോൾ പനിച്ചു
💬 Comments
View all comments