0%

Chapter Title : ഇഷ [വേടൻ]

Author : Kambikathakal Read All Parts 308

വയറിൽ അവൾ ഇക്കിളി ഇട്ടു. കുടുകുടാ ചിരിച് പെണ്ണ് ഒരു വഴിയായി. കുഞ്ഞി പല്ല് കാട്ടി അവൾ സ്നേഹയെ മയക്കി. താഴെ ഇറക്കിതും അവൾ അകത്തേക്ക് ഓടിപ്പോയി,

സ്നേഹ ഒരു ചിരിയോടെയത് നോക്കി ഫോൺ ഓൺ ആക്കി, ഫോണിലേക്ക് നോക്കിയതും തന്റെ കൃഷ്ണമണി വിടർന്നു. സിദ്ധാർഥ്.. അവന്റെ ഫോട്ടോ.. അവളുടെ ഉള്ളിൽ ഒരു നോവ്.. പെട്ടെന്ന് ആ നെഞ്ചിൽ ഒരു വിങ്ങൽ, അവൾ ഫോൺ എടുത്തൊന്ന് നോക്കി,

"" ഇന്ന് ഏട്ടന്റെ ബിർത്തഡേ അല്ലെ.. "" അവളുടെ മിഴികൾ ഈറനണിഞ്ഞു, അവൾ ആ സോഫയിലേക്ക് തലചാരി.

"" ന്താടി.... ന്താ നിനക്ക് പറ്റിയെ..?? "" ആ ഇരുത്തം കണ്ടു അങ്ങോട്ട് വന്ന അവളുടെ അമ്മ കാര്യം തിരക്കി. ഒന്നുമില്ലെന്ന് പറഞ്ഞവൾ ഒഴിവായെങ്കിലും അവർക്ക് അറിയാം കാരണം. ഇവിടെ എല്ലാർക്കും സിദ്ധുനെ ഇഷ്ടമാണ്, പിന്നെ ആരും അവരുടെ കാര്യത്തിൽ ഇടപെടാൻ പോയില്ല ന്ന് മാത്രം.

"" മ്മ്.. ന്നാ.. ഇത് നിന്റെ ആണോ..?? ദാ അവിടെന്ന് കിട്ടിയതാ... "" ഒരു തെളിച്ചമില്ലാത്ത മൂളൽ അതിന് കൊടുത്ത് കൈ അവൾക്ക് നേരെ നീട്ടി. അവരുടെ കയ്യിൽ താൻ ഇന്നലെ എടുത്തെറിഞ്ഞ മറ്റവളുടെ ഡിയറി കണ്ട് ദേഷ്യം വന്നെങ്കിലും അവളത് ഒന്നും മിണ്ടാതെ വാങ്ങിച് മുറിയിൽ കയറി വാതിലടച്ചു.

"" ഈ പെണ്ണിനിത് ന്ത്‌ പറ്റിയോന്തോ...? "" താടിക്ക് കയ്യും കൊടുത്ത് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞവർ അകത്തേക്ക് കയറിപ്പോയി.

കുറച്ചു നേരം മിഴി നീർത്തിയവൾ കയ്യിൽ ഉണ്ടായിരുന്ന ഡിയറി തറയിലേക്ക് വലിച്ചെറിഞ്ഞു.എല്ലാ കൊല്ലവും ഈ നേരം സമ്മാനമായി താൻ കൊടുത്തിരുന്ന ചുടുചുംബനം കിട്ടാൻ അവൻ കാട്ടിക്കൂട്ടുന്ന പ്രവർത്തി ഓർത്തവൾക്ക് ആ കരച്ചിലിനിടയിലും ചിരി വന്നു. പെട്ടന്ന് അത് ഇല്ലാതാകുകയും ചെയ്തു.

പലപ്പോഴും ആലോചിച്ചതാണ് ചെന്നൊന്ന് കണ്ടാലോ ന്ന്..ഉള്ളിലെ ഈഗോ ഒന്നിനും സമ്മതിക്കുന്നില്ല, താൻ പറഞ്ഞ വാക്കിനാൽ ആണ് അദ്ദേഹം ഒന്ന് കാണാൻ കൂടി വരാത്തത്, എനിക്ക് ഇഷ്ടമായില്ലെങ്കിലോ ന്നോർത്ത് കാണും..

അതുചെന്ന് ഭിത്തിയിൽ ഇടിച്ചു താഴേക്ക് ചിതറി വീണു, വീണ കൂട്ടത്തിൽ സിദ്ധാർഥ്വിന്റെ ഒരു ഫോട്ടോ കണ്ടവൾ അതിലേക്ക് നോക്കി, പിന്നെ പതിയെ

💬 Comments

View all comments