0%

Chapter Title : ഇഷ [വേടൻ]

Author : Kambikathakal Read All Parts 1.2K

എങ്കിലും അവളാ മഴ മുഴുവൻ നനഞ്ഞു കൊണ്ട് അയാളോട് തർക്കിച്ചു കൊണ്ടിരുന്നു.

അയാളോട് ഇതിന് മുൻപും പറഞ്ഞിട്ടുള്ളതാണ് അവളെ തടയരുത്, കയറ്റി വിടണം ന്ന്..കേൾക്കില്ല.. എത്ര പറഞ്ഞാലും അനുസരിക്കില്ല, ന്റെ വായിൽ നിന്ന് സരസ്വതി വീണാലെ അയാൾക്ക് ഉറക്കം വരുന്ന് വച്ചാ ഞാൻ ന്ത്‌ ചെയ്യാനാ..

അവളേം കൂട്ടി അകത്തേക്ക് കയറുമ്പോൾ, തിരിഞ്ഞു നിന്നവൾ "" പോടാ പൊറുക്കി "" ന്ന് ശബ്ദമുണ്ടാക്കി അയാളെ ആ കുഞ്ഞി കണ്ണുരുട്ടി പേടിപ്പിച്ചു.

""സെൽവി.... ഉന്നോട് എവളോ വാട്ടി സൊല്ലിറുക്കെ,, പേരിയവങ്കിട്ടേ കേട്ട വാർത്ത പേസ്സാതെന്ന്..!!! ഞാൻ കണ്ണുരുട്ടിയതും അവൾ തലകുനിച്ചു.

മ്മ്.. മണ്ണിപ്പ് കേള്..."" പതിയെ ആ മുഖം അയാളിലേക്ക് തിരിഞ്ഞു, ഒരു കുഞ്ഞു സോറിയുംപറഞ്ഞിട്ടാണ് ഞാൻ അവളേം കൊണ്ട് ഫ്ലാറ്റിലേക്ക് വന്നത്.

കയ്യിലെ മുല്ലപ്പൂ ഞാൻ വാങ്ങി ടിപ്പോയിൽ വെച്ചു. മുറിയിലാകെ മുല്ലപ്പു ഗന്ധം.. നിലത്തേക്ക് മുട്ട് കുത്തി അവളെ മൊത്തത്തിൽ ഒന്ന് നോക്കി, ആകെ നനഞ്ഞു കുളിച്ചുള്ള നിപ്പാണ്, അവളുടെ അമ്മ കണ്ടാൽ പെണ്ണിന്റെ അവസാനം ആണ് ഇന്ന്. തോളിൽ നിന്ന് ബാഗ് ഊരി ഞാൻ മാറ്റി വെച്ചു, അവളേം കൊണ്ട് മുറിയിലേക്ക് പോയി അലമാരി തുറന്ന് ഒരു ഉടുപ്പ് കയ്യിൽ എടുത്തു.. കണ്ണൊന്നു കലങ്ങി., അതിലൂടെ വിരലോടിക്കുമ്പോൾ ഉള്ളിൽ ഒരു വേദന.

ഞാൻ ആ ആറ് വയസ്സ് ക്കാരി കുഞ്ഞി പെണ്ണിനെ നോക്കി, അവളെന്നെയും ആ ഉടുപ്പിലേക്കും മാറി മാറി നോക്കി നിക്കയാണ്, ന്റെ കുട്ടി ഇണ്ടായിരുന്നേൽ ഇവള്ടെ പ്രയെ കാണു ഇവക്കും..

വിതുമ്പി വീണ കണ്ണീരിനെ പിടിച്ചു നിർത്തി അവളെ ബാത്‌റൂമിൽ കൊണ്ട്

💬 Comments

View all comments