0%

Chapter Title : ഇഷ [വേടൻ]

Author : Kambikathakal Read All Parts 1.2K

പോയി കുളിപ്പിച്ച് ഡ്രസ്സ്‌ ഇടിപ്പിച്ചു, ഒരുക്കി തിരിച്ചിറക്കി,.

തനിച്ചായി തുടങ്ങിയ ഈ ആറെഴ് മാസങ്ങളിൽ ഇവളായിരുന്നു ന്റെ കൂട്ട്. മിക്ക ദിവസവും ഇവളുടെ അമ്മക്ക് മുന്നേ ഇവളിവിടെ ഹജറാകും സ്കൂൾ വിട്ടാൽ ഓടി എന്റെ അടുത്തേക്ക് വരും. ടീവിക്കാണലും, പുറത്ത് പോകലും ഒക്കെയായി ഞങ്ങൾ അങ്ങ് കുടും.., ഇപ്പോ സെക്രട്ടറി പുതിയ സെക്യൂരിറ്റിയെ നിർത്തിയത് കൊണ്ട് എന്നും താഴെ ചെന്ന് വിളിക്കണ്ട വരും. അതാണ് അവൾക്കും ഇഷ്ടം, നടക്കണ്ടല്ലോ ഞാൻ എടുത്തോളുമല്ലോ.

ഉടുപ്പും ഇടിപ്പിച്ചു അടുക്കളയിൽ നിന്ന് ഉച്ചക്ക് ഉണ്ടാക്കിയ ചോറും, തക്കാളികറിയും പയറു തോരനും, സമ്മന്തിയും, മോദവറുത്തതും കൂട്ടി, ഡിനിംഗ് ഹാളിന് മുകളിൽ ഇരിക്കുന്ന ആ കുഞ്ഞി പെണ്ണിന് ഞാൻ ഊട്ടി, ഇടയ്ക്കിടെ എരിവ് വലിച്ചു പെണ്ണ് നാക്ക് വെളിയിലേക്ക് നീട്ടും.. ചുമ്മാ... വെള്ളം കുടിച്ചു വയറു നിറക്കാൻ പെണ്ണ് അടവ് ഇടുന്നതാണേ..

ഇതെല്ലാം അവൾക്ക് വേണ്ടിയാണ് ഞാൻ ഉണ്ടാക്കിരുന്നത്, അതോർത്തപ്പോ വീണ്ടും കണ്ണൊന്നു നിറഞ്ഞു.

"" ഇന്നും സാറുക്ക് കഷ്ടമാക്കി ല്ലേ ഇവൾ... "" തുറന്നു കിടന്ന വാതിലും താണ്ടി മല്ലിക അകത്തേക്ക് കയറി, അവൾ അവളുടെ മുറി മലയാളവുമായി കയ്യിലെ സഞ്ചി സൈഡിലേക്ക് വെച്ചു, സെൽവി, അമ്മയെ കണ്ടതും ഡിനിംഗ് ടേബിളിൽ ഇരുന്ന് നിരങ്ങാൻ തുടങ്ങി, ഞാൻ അവളെ എടുത്ത് നിലത്തേക്ക് വെച്ചതും പെണ്ണ് ഓടിപ്പോയി മല്ലികയെ കെട്ടിപ്പിടിച്ചു. അവളെ ചേർത്താ കവിളിൽ ഒരുമ്മ കൊടുത്ത് മല്ലിക

"" നീ അണ്ണവേ റൊമ്പ തോന്ദരവ് പണ്ണിട്ടിയാടി ചെല്ലോ... ""

അതിനവൾ ആ കുഞ്ഞു ചുണ്ടുമടക്കി ഇല്ലെന്ന് തലയനക്കി. അപ്പോളാണ് മല്ലിക അവളുടെ ഡ്രസ്സ്‌

💬 Comments

View all comments