Chapter Title : ഇഷ [വേടൻ]
കണ്ടത്,
"" അണ്ണേ.. ഇത് ഉന്നോടെ കോളന്തയുടെ താനെ...""
മറുപടി ഒന്നും പറഞ്ഞില്ല ഞാൻ, കാര്യം മനസിലാക്കിയ മല്ലിക കുഞ്ഞിനെ ന്റെ അടുത്തേക്ക് വിട്ട് അടുക്കളയിലേക്ക് കയറി, വൈകിട്ടത്തേക്കിന് ഉള്ളത് ഉണ്ടാക്കാനുള്ള തയാറെടുപ്പ് തുടങ്ങി. ഞാൻ കുഞ്ഞുമായി അടുക്കളയിലേക്ക് ചെന്ന് അവളെ ആ സ്ലാബിലേക്ക് ഇരുത്തി, വീണ്ടും കുഞ്ഞിനെ കളിപ്പിച്ചോണ്ട് ഓരോന്ന് ചോദിച്ചു ഞാൻ ഇരുന്നു, ഇടക്കെല്ലാം മല്ലിക ന്നെ നോക്കുന്നുണ്ട്.. പിന്നെ നോട്ടം മാറ്റി പണിയിൽ മുഴുകും.
"" മല്ലികക്ക് ന്നോട് വല്ലതും പറയാനുണ്ടോ...?? ""
"" ഏയ്യ് ഒന്നുമില്ലണ്ണേ.. '' അവൾ വീണ്ടും പണിയിൽ മുഴുകി, അവൾക്കറിയാം, അവളെ ആവശ്യം ഇല്ലാഞ്ഞിട്ടും ഇവിടെ ജോലിക്ക് നിർത്തിയത് സെൽവിയെ ഓർത്തിട്ടാണെന്ന്., ആഹാരം ഉണ്ടാക്കാൻ ഏറെ ഇഷ്ടം ഉള്ള ഒരാൾ ആയിട്ട് കൂടി വൈകുനേരം ഇവളെ ഇങ്ങോട്ട് വിളിക്കുന്നതും എനിക്ക് ആവശ്യം ഉണ്ടായിട്ടല്ല ന്ന് അവൾക്ക് നന്നായി തന്നെ അറിയാം. അതാണ് പറയാൻ ന്തോ ഉണ്ടായിട്ടും അവൾ വേണ്ടെന്ന് വെച്ചത്. ഞാൻ കൂടുതൽ അതിലേക്ക് ശ്രദ്ധ കൊടുത്തില്ല. പോകാൻ നേരം യാത്ര പറഞ്ഞിറങ്ങിയ സെൽവി മോൾക്ക് ഒരു ഉമ്മയും അവളുടെ നനഞ്ഞ യൂണിഫോംമും ഞാൻ മല്ലികയുടെ കയ്യിലേക്ക് കൊടുത്തു, അവൾ അതും വാങ്ങി നാളെ വരാമെന്ന് പറഞ്ഞ് മുന്നോട്ട് പോകാൻ നിന്നതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി, കാര്യം എന്താണെന്ന് അവൾ ആംഗ്യത്തിൽ മുഖം ചുളിച്ചു ചോദിച്ചതും പിടിമുറുക്കിയ കൈ ഞാൻ നിവർത്തി ആ കയ്യിലേക്ക് രണ്ടായിരത്തിന്റെ അഞ്ചു നോട്ട് വെച്ചു കൊടുത്തു.
കാര്യം മനസിലാവാതെ വീണ്ടും മുഖം ചുളിച്ചവളുടെ കൈ ഞാൻ വിട്ടു,
""
💬 Comments
View all comments