0%

Chapter Title : ഇഷ [വേടൻ]

Author : Kambikathakal Read All Parts 1.2K

ഞാൻ ആ പോക്ക് നോക്കി നിന്നുപോയി,

അതിങ്ങനെ ഒരു പതിവായിക്കൊണ്ടിരുന്നു.. രാവിലെ വീട്ടിൽ നിന്നും കടയിലേക്കുള്ള സാധനം കൊടുത്തിട്ട് വേണം അവളെ കാണാൻ പോകാൻ അത് കഴിഞ്ഞ് ജോലിചെയ്യുന്നിടത്തേക്കും.. ഓഹ് മനുഷ്യന്റെ ഓരോ കഷ്ടപ്പാടെ..

വഴിവക്കിൽ ന്നും നിൽക്കുന്ന സ്ഥലത് അവളെയും കത്തു ഞാൻ നിന്നു, നിന്ന് മടുത്തപ്പോ ആ അരമതിലിൽ കയറിയിരുന്നു അവൾ വരുന്ന വഴിയേ നോക്കി.

പതിവിന് വിപരീതമായി അവളുടെ കൂട്ടുകാരിയാണ് വന്നത്, കൂടെ വേറെ കുറച്ച് ചെക്കന്മ്മാരും.. ദൈവമേ പണി പാളിയോ...!

ഞാൻ നെഞ്ചത് കൈയും വെച്ചു അടുത്തേക്ക് കൈ നീട്ടി. കൂടെ വന്ന ജിഷ്‌ണു തെണ്ടി ഏതോ പെണ്ണിനേം മണപ്പിച്ചു പോയി, ഊള..!

"" ഇവനാ അമീറെ ആള്,.. നീ ഒന്ന് ചോദിക്കവനോട്. ""

ധൈര്യം ഒട്ടും വിടാതെ ഞാൻ കാര്യം തിരക്കി..

"" നീയാണോ ഇഷേടെ പുറകെ നടക്കുന്ന.. ചോദ്ധാർഥ്... "" അവന്റെ വാക്കുകളിലെ പുച്ഛം അവന് ന്നൊടുള്ള ദേഷ്യം വരച്ചു കാട്ടി, ഞനൊന്ന് ചിരിച്ചു.

"" ചോദ്ധാർഥ് അല്ലടാ മോനെ.. സിദ്ധാർഥ്.. മ്മ് ഇനി വന്ന കാര്യം പറ നീ... ""

ഉള്ളിൽ പേടി അലയടക്കുന്നുണ്ടെങ്കിലും പുറത്തെ ആറ്റിട്യൂട് ഞാൻ ഒട്ടും കുറച്ചില്ല. ന്റെ നിൽപ് കണ്ട് അവരോന്ന് വിളറിയോ...!

"" ആരായാലും ഇനി മേലിൽ ഇഷയുടെ പുറകെ നടക്കുന്നത് കാണരുത് ഞാൻ.. കണ്ടാ.. ""

ചൂണ്ടുവിരൽ ന്റെ മുഖത്തേക്ക് നീട്ടി അവനൊരു വാണിംഗ് തന്നു.

"" കണ്ടാ നീ ന്നേയങ്ങ് ഒലത്തുവായിരിക്കും.. ഒന്ന് പോടെ.. ""

അതവിടെ കൊണ്ട് അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചിരുന്നില്ല.. അല്ലെ ഇവനാരാ ഞാൻ

💬 Comments

View all comments