0%

Chapter Title : ഇഷ [വേടൻ]

Author : Kambikathakal Read All Parts 1.2K

ഇഷയുടെ പുറകെ നടക്കരുത് ന്ന് പറയാൻ..

"" നല്ല ഭാഷ പറഞ്ഞാൽ നിനക്ക് മനസിലാവൂല്ല ല്ലെടാ നായെ... "" അവൻ ന്റെ നെഞ്ചിനൊരു ചവിട്ട്.. ഓഹ്.. ഞാൻ ദൂരേക്ക് തെറിച്ചു വീണു ഷിർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോൺ അടുത്തുള്ള കല്ലിൽ തട്ടി നിലത്തേക്ക് വീണു.. ഞാൻ അവനെ വിട്ട് ഓടി ചെന്നത്തെടുത്തു നോക്കി,

ഓഹ് ഒന്നും പറ്റിയില്ല . ഞാൻ സ്വയം ആശ്വാസിപ്പിച്ചതും അതെന്റെ കയ്യിൽ നിന്നും ബലമായി തട്ടിപ്പറിക്കപ്പെട്ടിരുന്നു..

"" ഒരു നല്ല ഫോൺ പോലും വാങ്ങാൻ ഗതിയില്ലാത്ത നീയാണോടാ ഇഷയെ പോലൊരു പെണ്ണിനെ പ്രേമിക്കാൻ നടക്കുന്നെ.. ""

പറയുന്നതിനോടൊപ്പം കൂടെ നിന്നവർ എല്ലാം അട്ടഹാസിച്ചു നിന്ന് ചിരിച്ചു.. കുട്ടത്തിൽ എവിടെയോ,, ആ നിറഞ്ഞ മിഴികൾ ഞാൻ ഒന്ന് കണ്ടു. അതെ ഇഷ അവളെനിക്ക് വേണ്ടി മിഴി നനച്ചു.

ആ സന്തോഷം ഉള്ളിൽ അലതല്ലുന്നകുട്ടത്തിൽ ആമീർ ന്റെ ആ ഫോൺ ദൂരെ കണ്ട കല്ലിലേക്ക് എറിഞ്ഞു.

""No.........."" ഞാൻ ഉറക്കെ അലറി ആ കല്ലിന് നേരെ കുതിച്ചു, ന്നാൽ ന്റെ കണ്മുന്നിൽ ആ ഫോൺ തവിട് പൊടിയായി. അത് കണ്ടവരുടെ അട്ടഹാസം ഉച്ചത്തിലായി,

തൊട്ടടുത്ത നിമിഷം അമീർ കൂടി നിന്നവരെയും മറച്ചു ദൂരേക്ക് വീണു.. അവന് ഒന്ന് എണീക്കാൻ അവസരം കൊടുക്കാതെ ചെന്നവനെ പൊക്കിയെടുത്തു ചോര വരുവോളം ഇടിച്ചു, കൂടി നിന്നവർക്കൊന്നും ന്നേ പിടിച്ചു മാറ്റാൻ കഴിഞ്ഞില്ല. കാര്യം മനസിലാവാതെ വെറുമൊരു ഫോണിന് വേണ്ടിയാണോ അവനെ തല്ലുന്നേ ന്നൊക്കെ ആരൊക്കെയോ ചോദിക്കുന്നുണ്ട്..

അവസാനം ആൾക്കൂട്ടം കണ്ട് അങ്ങോട്ട് വന്ന ജിഷ്ണുവാണ് ന്നേ പിടിച്ചു മാറ്റിയത്.. അപ്പോളും

💬 Comments

View all comments