Chapter Title : ഇഷ [വേടൻ]
സമ്മതിക്കൊന്നും തോന്നണുമില്ല..! അതോണ്ട് ഇങ്ങള് തന്നെ വന്ന് പറഞ്ഞോണം, സമ്മതിപ്പിച്ചോണം..അതിലൊന്നിലും ഞാൻ ഇടപെടുല, മനസിലാവണുണ്ടോ ഇങ്ങക്ക്...! ""
ഞാൻ ഞെട്ടിയെന്ന പോലെ അവളെ നോക്കി, പെണ്ണ് ചിരിയോടെ നില്കുന്നത് കണ്ടതും പിടിച്ചൊരുമ്മ കൊടുക്കാനാ തോന്നിയെ. , ന്താ ആ സുറുമയിട്ട മിഴിയിലെ നാണം...പെട്ടെന്ന് അവൾ സീരിയസ് ആയി ബാക്കി വയ്ക്കാൻ കണ്ണ് കൊണ്ട് കാണിച്ചു., ഞാൻ തുടർന്ന്
"" പക്ഷെ ഇതിലൊക്കെ പുറമെ അറിയണ്ടൊരു കാര്യമുണ്ട്.. അറിഞ്ഞാൽ ചിലപ്പോ ഇപ്പോ തോന്നണ ഇഷ്ടം പോയിപ്പോയിന്ന് വരും, ന്തായാലും തയാറായിയാണ് ഞാൻ വന്നേ... എനിക്ക് ഇനി ഇത് വലിച്ചു നീട്ടാൻ താല്പര്യമില്ല, ഇതിലൊരു തീരുമാനം അറിയണം നിക്ക്..
എനിക്ക് ജന്മനാ സംസാരശേഷിയില്ല.., ജനിച്ചപ്പോ മുതലേ ഉള്ളതാ., ആരോടും ഒന് മിണ്ടാൻ കഴിയൂല, ക്കെ കേക്കും, പക്ഷെ സംസാരിക്കാൻ ഓകുലെന്നെ..! എന്നോട് വന്ന് മിണ്ടുമ്പോളെല്ലാം ഞാൻ ഒഴിഞ്ഞു മാറിയതും, ശ്രദ്ധിക്കാതെ നടന്നതും ഇഷ്ടം ഇല്ലാത്തോണ്ടല്ല.. ഒരുപാട് ഇഷ്ടയോണ്ടാ..അപ്പൊ അടുപ്പയാ പുറകെ നടപ്പ് ഇങ്ങള് നിർത്തുന്ന് തോന്നി,പക്ഷെ ഇഷ്ടം പറയുണോന്നില്ലായിരുന്നുട്ടോ..! വെറുതെ ന്തിനാ....!!
അതാ അന്ന് ങ്ങടെ കൂടെ ഉണ്ടായിരുന്നവർ അങ്ങനെയൊക്കെ ചെയ്തിട്ടും ഞാനൊന്നും ചെയ്യാഞ്ഞേ...ന്തിനാ ഇത് പോലൊരു പൊട്ടിയെ കെട്ടി ഇങ്ങടെ കൂടെ ജീവിതം കളയുന്നെന്ന് തോന്നി.. അതാ... അതാ ഞാൻ.. സോറി... ""
അവളാകത്തു അവസാനിപ്പിച്ചു, നിറഞ്ഞ മിഴികളോടെ അവളെ നോക്കുമ്പോൾ അവളൊരു നനഞ്ഞ ചിരിയെനിക് തന്നു, അതെ നിൽപ്പ്.. അവളെന്താണെന്ന് ന്നേ കണ്ണ് കാണിച്ചതും, ഉള്ളിൽ തോന്നിയ വികാരത്തെ പുറത്തേക്ക് കാട്ടനാണ് എനിക്കപ്പോ തോന്നിയത്, ചേർത്തു പിടിച്ചവളെ...
മറുത്തൊന്ന് പറയാതെ അവൾ ന്നോട് ചേർന്ന് നിന്നു.
************************************
💬 Comments
View all comments