Chapter Title : ഇഷ [വേടൻ]
കാലങ്ങൾ അനുദിനം വേഗത്തിൽ ഓടികൊണ്ടിരുന്നു, അതോടൊപ്പം ഞങ്ങളുടെ സ്നേഹവും.. അവളിന്നെന്റെ എല്ലാമാണ്, ജീവിക്കുന്ന നാളുകളിൽ അവളെന്നെ ഒരു കുഞ്ഞിനെന്ന പോലെ നോക്കി, അവളിലൂടെ ഞാനെന്റെ അമ്മയെ കാണുകയായിരുന്നു. ആ സ്നേഹം വീണ്ടും തിരിച്ചറിയുകയായിരുന്നു.
വീട്ടിൽ അച്ഛൻ മാത്രമേ ഉള്ളു... ഒരു ആറ് കൊല്ലമായി അമ്മപ്പോയിട്ട്. എനിക്കെല്ലാം അമ്മയായിരുന്നു, തലക്കൊപ്പം വെയിൽ വീണാലും മൂടിപ്പുതച്ചു ഉറങ്ങിയിരുന്ന ന്നേ തല്ലി ഉണർത്തുന്ന അമ്മയുടെ ദേഷ്യം എനിക്ക് എവിടെയോ നഷ്ടമായി, കഴിക്കാൻ ചെന്നിരുന്നാൽ എല്ലാം മേശയിൽ ഒരുക്കി വെക്കുന്ന അമ്മ ഇന്നെന്റെ ഒപ്പമില്ല, ആഹാരം വാരിതരാൻ ആ കൈകളും,
വിഷമം ഉള്ളിലേക്ക് കേറുമ്പോൾ ആ മടിയിൽ തലചായിച്ചു ആ വയറിലേക്ക് മുഖം ചേർത്തുറങ്ങുമ്പോൾ ഒരു സമാധാനം ആണ്, അമ്മ ഒന്നും പറയില്ല ആന്നേരം, തലയിലെ തലോടൽ അല്ലാതെ മറ്റൊന്നുമില്ല. അമ്മക്കറിയാം ന്റെ കുട്ടിക്ക് ന്തോ പറ്റിട്ടുണ്ടെന്ന്..
അമ്മയുടെ ശബ്ദമില്ലാത്ത ആ അടുക്കള മാറാല കേറീതുടങ്ങിയിരുന്നു, ഉമ്മറത്തെ തുളസി തറയിൽ വാടി തളർന്ന അറ്റുകൾ., അതിലൊന്ന് എപ്പോളും അമ്മയുടെ മുടിയിൽ കാണും, അവയെ നോക്കിയിരുന്ന ആ ആളുടെ അഭാവം അവയും അറിഞ്ഞിട്ടുണ്ടാകാം.
അമ്മ പോയിക്കഴിഞ്ഞു അച്ഛനും ഒറ്റപ്പെട്ടു,ഞങ്ങൾ പണ്ടേ അധികം സംസാരമില്ല, അമ്മയായിരുന്നു ഞങ്ങൾക്കിടയിലെ ദൂത്.
ജോലി കഴിഞ്ഞു വന്ന ഞാൻ കാണുന്നത് നിലത്തു ബോധം മറഞ്ഞു കിടക്കുന്ന അച്ഛനെയാണ്,
അച്ഛനെയും ആയി ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ, ഉള്ള് നിറയെ പ്രാർത്ഥന ആയിരുന്നു.. നീണ്ട ഒരു മണിക്കൂർത്തെ പരിശോധനകൊടുവിൽ അവർ ന്നോട് എന്തൊക്കെയോ പറഞ്ഞു.. സ്ഥിരത ഇല്ലാതെ നിന്ന എനിക്ക് കേൾക്കാൻ കഴിഞ്ഞത് ഇത്ര മാത്രം.
"" അച്ഛന്റെ ആരോഗ്യനിലയിൽ കാര്യമായ ഇഷ്യൂസ് ഉണ്ട്,
💬 Comments
View all comments