0%

Chapter Title : ഇഷ [വേടൻ]

Author : Kambikathakal Read All Parts 1.2K

വീണ്ടും തുടച്ചു മാറ്റി.

ഒരുവേള ആ ബുക്കിലേക്ക് നോട്ടം വീണ്ടും പോയി.

കുറച്ച് നേരം അവൾ വെറുതെ മുന്നിലെ ഭിത്തിയിൽ നോക്കി ഇരുന്നു , ഉള്ളിൽ ഒരു കൊടും ഭാരം..!

കഴിഞ്ഞ നാളുകളിൽ ഉണ്ടായിരുന്നതെല്ലാം അവളിലേക്ക് ഒരു സിനിമ കണക്കെ ഓടിമറഞ്ഞു.

പറഞ്ഞതും ചെയ്തതും കേട്ടതുമൊക്കെ തെറ്റായിരുന്നോ...! ഒരുപാട് തവണ ന്നേ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ വന്നതാണ് ആ പാവം. ഒരു നോക്കുകൊണ്ട് പ്പോലും ഞാൻ കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല.,

സ്നേഹിച്ചിട്ടേ ഉള്ളു.. അന്നും ഇന്നും ആ പാവം.. അതിന് അതെ അറിയൂ..! എന്റെയോ മോളുടെയോ മുന്നിൽ തന്റെ നിഴൽ പോലും വരാൻ പാടില്ല ന്ന് പറയുമ്പോൾ എന്തുമാത്രം വേദന സഹിച്ചിരിക്കാം. നിറഞ്ഞ മിഴികളാൽ മോളെ ഒന്ന് മുത്തി ആ വീട് വിട്ട് ഇറങ്ങുമ്പോൾ അയാൾ കരയുകയായിരുന്നു.ദൈവമേ ന്റെ സിദ്ധുവേട്ടനെ ഞാൻ ഒരുപാട് ദ്രോഹിച്ചോ...?

ന്റെ മാത്രം ആകണമെന്ന് കരുതിയ ആ ഒരാളുടെ മനസ്സിൽ വേറെയൊരാൾ ഉണ്ടെന്ന് അറിഞ്ഞപ്പോ സഹിക്കാൻ പറ്റിയില്ല. മുഴുവനായി തകർന്നിരുന്നു ഞാൻ. ഈ കാലയളവിൽ ഇപ്പോളും ആ ചൂട് പറ്റാതെ എനിക്കുറക്കം വരില്ല.. പിന്നെ ആരോടൊക്കെയോ ഉള്ള ദേഷ്യമായിരുന്നു നിക്ക്.

തനിക്കൊരു പ്രണയം ഉണ്ടെന്നും, അതിനെ പൂർണ്ണമായും മറക്കാൻ കഴിഞ്ഞിട്ടില്ലെന്നും ന്നോട് അദ്ദേഹം പറഞ്ഞതാണ്. അന്നത് വെറുമൊരു സാധാ പ്രണയമായി കണ്ടു ഞാൻ. പറയാനുള്ളത് ഒന്നുങ്കേൾക്കാൻ ഞാൻ കുട്ടാക്കിയിരുന്നെങ്കിൽ ചിലപ്പോ...,

ഉളിലെ നോവ് കണ്ണിലേക്കു ഒഴുകിയിറങ്ങി.പ്രാണൻ പോണപ്പോലെ..

ആ മനസ്സെന്നെ ശപിക്കില്ല.. അതെനിക്കറിയാം, ആ ഉള്ളിൽ ഞാൻ അത്രെയേറെ സ്വാധീനം ചെലുത്തിട്ടുണ്ട്. ഒരുപക്ഷെ മറ്റാരേക്കാളും...! എല്ലാരേം സാക്ഷിയാക്കി ആ ജീവന്റെ താലി എന്നെ അണിയിക്കുമ്പോൾ,

💬 Comments

View all comments