Chapter Title : ഇഷ [വേടൻ]
ഞാൻ കണ്ട ആ മുഖത്തെ ചിരി, അവ ന്നോടുള്ള പ്രണയമല്ലേ... മരണം കൊണ്ടല്ലാതെ ആ ഇഷ്ടത്തെ ആ മനസ്സിൽ നിന്നും മാറ്റാൻ കഴിയില്ല ന്നുള്ള വാക്കല്ലേ..
ഒരു ഭാര്യ ന്ന നിലയിൽ ഞാൻ സന്തോഷവധിയാണ്, ന്റെ ല്ലാ ആഗ്രങ്ങളും ഞാൻ പറയാതെ തന്നെ കണ്ടറിഞ്ഞു നടത്തുന്നയാൾ, ഭാര്യയിൽ നിന്നും അമ്മയിലേക്കുള്ള മാറ്റത്തിൽ, എന്റെ ശരീരത്തിന്റെ പതിയായി മാറിയിരുന്നു അയാൾ.! പിണക്കം ഞങ്ങളെ മുടിയില്ലായിരുന്നെകിൽ, ആ വാക്കൊന്ന് കേൾക്കാൻ കൂട്ടാക്കിയിരുനെകിൽ ന്നെനിക്കെന്റെ ഏട്ടന്റെ കൂടെ ആ മടിയിൽ ചായാമായിരുന്നു.
പറഞ്ഞിട്ട് കാര്യമില്ല. ഒക്കെ ന്റെ തെറ്റാ.. എല്ലാത്തിലുമുപരി ന്റെ മോളോട് ഞാൻ ചെയ്തത് ഒരമ്മയും ചെയ്യാൻ പാടില്ലാത്തതാണ് ന്നേ കാളേറെ അവൾ സ്നേഹിച്ചത് ഏട്ടനെയാണ്.. ആ വാത്സല്യമല്ലേ ഞാൻ ഇല്ലാതാക്കിയത്..
ഓർമ്മകളുടെ കുത്തഴിഞ്ഞ നിമിഷത്തെ തള്ളിയെറിഞ്ഞു ഞാൻ ആർത്തു കരഞ്ഞു... ഇന്നെനിക് കരയണം.. ഉള്ളിലെ വിഷമങ്ങൾ എല്ലാം ആ കണ്ണീരിൽ ഇല്ലാണ്ടാവണം.
ഉള്ളിലെ വാഷ്ബയ്‌സണിൽ മുഖവും കഴുകി ഇറങ്ങിയ ഞാൻ ഉള്ളിലെ തീരുമാനത്തിൽ ഉറച്ചുനിന്നു. നേരെ പോയത് ഹാളിലേക്കാണ്.. സമയം ഏകദേശം ആറോട് അടുക്കുന്നു.
ഫോണിൽ വന്ന നോട്ടിഫിക്കേഷൻ കണ്ട് ഞാൻ ഫോൺ ഓൺ ആക്കി.. ന്റെ നെറുകിൽ ചുംബിക്കുന്ന എന്റെ സിദ്ധുവേട്ടൻ.. കണ്ണ് വീണ്ടും ഈറനണിഞ്ഞു. ഡിനിംഗിൽ ഇരുന്ന താക്കോലുമായി ഞാൻ വെളിയിലേക്ക് ഓടി, ന്റെ പോക്ക് കണ്ട് അമ്മ അടുക്കളയിൽ നിന്ന് ഓടി വന്നെങ്കിലും ഞാൻ ഇന്നേരം കാറിന്റെ അരികിൽ എത്തിയിരുന്നു.
""" ഒന്നുല്ലമ്മാ ഞാൻ കുറച്ച് ലേറ്റ് ആവും വരാൻ.. വരുമ്പോ ചിലപ്പോ ഒരാളുടെ കാണും കൂടെ.. ""
ഞാൻ വണ്ടി നേരെ മുന്നോട്ടേക്
💬 Comments
View all comments