0%

Chapter Title : ഇഷ [വേടൻ]

Author : Kambikathakal Read All Parts 1.2K

"" എങ്ങനെ മനസിലായി...?? "" എനിക്ക് ആചര്യം

"" തനിഹാ...! കഥയുടെ ബാക്കിയറിയാൻ അവൾ വന്നിരുന്നു.. അപ്പോ പറഞ്ഞു നിന്നെ കണ്ട കാര്യവും, ഡയറി നിന്റെകയ്യിൽ ആയിപ്പോയ കാര്യവും.""

"" ന്നിട്ട് പറഞ്ഞു കൊടുത്തോ...!"" മറുപടി പറയുന്നതിന് പകരം ആ പരുക്കൻ വിരലുകൾ ന്റെ വിരലുകളിൽ ശബ്ദംമുണ്ടാക്കി നിന്നു.

"" അതെന്തേ പറയാഞ്ഞേ.. "" അതിനു ഒന്നുമില്ലെന്ന് പറഞ്ഞു ന്റെ കഴുത്തിലേക്ക് മുഖം ചേർമ്പോൾ ഞനൊന്ന് പിടഞ്ഞു പോയി,

"" വായിച്ചാ,, നീ വരുന്ന് അറിയായിരുന്നു..? ന്നാലും ഇത്രേം നേരത്തെ ആകുന്ന് കരുതിയില്ല... ""

മറുപടിയായി ഞാൻ ന്റെ പ്രാണന്റെ കവിളിൽ ചുണ്ട് ചേർത്തു.

"" ന്നാലും തല്ലേണ്ടിയിരുന്നില്ല..!""

ഞാൻ മുഖമുയർത്തിയൊന്ന് നോക്കി, അവിടെ ചെറു ചിരി

"" ന്തേ..? ഇഷ്ടപ്പെട്ടില്ലേ... ഓഹ് നിങ്ങള് വല്യ കമ്പനിയാണല്ലോ ല്ലേ.. ഒന്നിച്ചു വരുന്നു.. ഒന്നിച്ചു താമസിക്കുന്നു.. ന്തൊക്കെയാണോ...!! ഞാനൊന്നും പറയുന്നില്ലേ .. ""

കിട്ടിയ അതെ പടി ഞാൻ തിരിച്ചുകൊടുത്തു. അപ്പോളും ആ മുഖത്തു ചിരി മാത്രം.

കഴിഞ്ഞതിനെ കുറിച്ചൊന്നും അറിയേണ്ടതില്ലയിരുന്നു അദ്ദേഹത്തിനു. ഞാൻ തിരിച്ചു വന്നല്ലോ അത് മതി ന്നാണ് പറഞ്ഞത്, ന്നോട് പറയാതെ വെച്ചത് ശെരിയായില്ല ന്നും അവകാശപ്പെട്ടു ആ തെറ്റെല്ലാം സ്വയം ഏറ്റു.

ഞാൻ ആ മുഖത്തേക്ക് ഒന്ന് നോക്കി,

അമ്മ പറയാറുള്ളത് പോലെ ഇങ്ങനെയും മനുഷ്യരോ... സ്നേഹിക്കാൻ മാത്രമറിയുന്നൊരു പാവം.. അവനെ നിനക്ക് കിട്ടിത് തന്നെ വല്യേന്തോ ഭാഗ്യമാ... അന്നെല്ലാം ഇത് കേൾക്കുമ്പോൾ കുശുമ്പ് തോന്നി കളിയാക്കുമായിരുനെകിലും, സത്യം അതായിരുന്നു ന്ന് നിക്ക് അറിയായിരുന്നു..!

" തന്റെ പ്രണയത്തെ തന്നുടലിനോട് ചേർത്തു വെച്ചവൻ,

💬 Comments

View all comments