0%

Chapter Title : ഇഷ [വേടൻ]

Author : Kambikathakal Read All Parts 1.2K

"" ഞാൻ വീണ്ടും ശബ്ദം ഇരട്ടിപ്പിച്ചു. മുന്നിലേക്ക് വീണ മുടി ഞാൻ കൈകൊണ്ട് പുറകിലേക്ക് ഒതുക്കി, അവർ ആകെ വിവർശരായി,

"" സീ ഡോക്ടർ സിദ്ധാർഥ്.. ഇവിടെ റെസിഡൻസി യുടെ പ്രോഗ്രാമിന്റെ ഭാഗമായി ഈ വരുന്ന സൺ‌ഡേ ഒരു ചെറിയ പരുപാടി പ്ലാൻ ചെയ്തിട്ടുണ്ട് കമ്മറ്റി, അപ്പൊ താങ്കൾ അതിൽ പങ്കു ചേരണം ന്നറിയിക്കാൻ വന്നതാണ് ഞങ്ങൾ ..'"

"" നിങ്ങള്‌ വല്ലതും കഴിച്ചായിരുന്നോ...?? "" ചോദിച്ചതിനുള്ള മറുപടിയല്ല ന്റെ ഭാഗത്തു നിന്ന് വന്നത് ന്നറിയാവുന്നത് കൊണ്ട് അവർ മുഖം ചുളിച്ചു, ഞാൻ മറുപടിക്ക് കാക്കാതെ അവരെ അകത്തേക്ക് വിളിച്ചു വരാതെ നിന്നവരെ ഞാൻ ചിരിയോടെ ഷെണിച്ചു. കൂടെ ഉണ്ടായിരുന്നവൾ ബാക്കി വെച്ചിട്ട് പോയ ചില ശീലങ്ങൾ. ഞാൻ ഒന്ന് ശ്വാസം ആഞ്ഞെടുത്തു, അടുക്കളയിലേക്ക് കയറി, ഷെൽഫിൽ നിന്നും കുറച്ച് സ്നാക്സും ജ്യൂസും ഗ്ലാസ്സിലേക്ക് മാറ്റി, അവർക്ക് കൊടുത്ത് ഞാൻ മുറിയിൽ പോയി ഒരു ടി ഷർട്ട്‌ എടുത്തിട്ടു, അത് ആ കൂട്ടത്തിലെ പലർക്കും ഇഷ്ടമായില്ല ന്ന് അവരുടെ മുഖത്തുനിന്ന് മനസിലായി ,

"" ഞാൻ ഈ പ്രോഗ്രാമിന് ഉണ്ടാവാൻ ചാൻസ് വളരെ കുറവായിരിക്കും.. ഞാൻ വേറെന്തെങ്കിലും തരത്തിൽ സഹായിക്കണ്ടതുണ്ടോ..?? ""

അവരെ അവിടെ ഇരുത്തി പേഴ്സിൽ നിന്നും അവര്കുള്ള ഫണ്ടും കൊടുത്താണ് അവരെ ഞാൻ വിട്ടത്.. ന്റെ ഭാഗത്തു നിന്ന് കുറച്ച് മാസങ്ങൾ ആയി ഇങ്ങനെ ഒരു അനുഭവം അവർക്ക് കിട്ടിയിട്ട്, അതിന്റെ ഒരു പതർച്ച എല്ലാരിലുമുണ്ട്. ഭ്രാന്തമായ ചിന്തകളിൽ ഏർപ്പെടാൻ ഞാൻ ഒരുക്കന്മാല്ലായിരുന്നു, അവർ പോയതും എടുത്ത് വെച്ച ഫുഡ്‌ കഴിച്ചു ഞാൻ കഴിച്ച

💬 Comments

View all comments