Chapter Title : ഇഷ [വേടൻ]
പാത്രവും കഴുകി തിരിച്ചു വരുമ്പോളാണ്, ഫോൺ ബെല്ലടിക്കുന്നത്. നോക്കുമ്പോൾ കൂടെ ജോലി ചെയുന്ന കുറച്ച് ഫ്രണ്ട്സ് ആണ്.
"" 5 മിനിറ്റ്, ഞങ്ങൾ താഴെ ഉണ്ട് ഇറങ്ങി വാ... "" മറുത്തോന്നും പറയാൻ സമ്മതിക്കാതെ അവർ ഫോൺ വെച്ചു, വെള്ളമടിക്കാനാണ്, ഞാൻ അധികം ചിന്തിക്കാതെ റൂമിൽ നിന്ന് ഒരു നോർമൽ ബ്ലാക്ക് ഷർട്ടും ഒരു ബ്ലു ജീൻസും ഷുസ്സും ധരിച്ചു ഞാൻ വെളിയിലേക്ക് ഇറങ്ങി, പോകുന്ന പൊക്കിൽ മുടി കൈകൊണ്ട് ഒതുക്കി സെറ്റ് ആയി,
ന്നാൽ താഴെ ചെന്നപ്പോളാണ് ഞാൻ ശെരിക്കും ഞെട്ടിയത്, കമ്പനിക്കാർ ആയ അശ്വിന്റെയും അമലിന്റെയും വിനോദിന്റെ യും കൂടെ നാല് പെൺകുട്ടികൾ സൂക്ഷിച്ചു നോക്കിയപ്പോ ഞാൻ വർക്ക് ചെയുന്ന ഹോസ്പിറ്റലിലെ നേഴ്സ് പിള്ളാര്.. അവരോടൊന്നും ഞാൻ അധികം മിണ്ടാറുകൂടിയില്ല
നമ്മക്കെന്ത്, ഞാൻ നേരെ പോയി ആ കാറിൽ കയറി, ഞങ്ങളുടെ സ്റ്റിരം ബാറിലേക്ക് വണ്ടി വിട്ടു, യാത്രയിൽ അവർ പരസ്പരം എന്തൊക്കെയോ പറയുന്നും ചിരിക്കൂന്നുമുണ്ട്, ബാർ എത്തിയതും ഞാൻ നേരെ കൗണ്ടറിലേക്ക് കയറി, ന്നെ കണ്ട് ചിരിച്ച വെയ്റ്റർ ദീപക് ന്റെ മുന്നിലേക്ക് ഗ്ലാസുകൾ നിരത്തി,
***************************************
ന്റെ കപ്പാസിറ്റി അറിയാവുന്ന ദീപക് ഇനിയും വേണോ ന്ന് ചോദിച്ചതും ഞാൻ പതിവിലും വിപരീതമായി വേണ്ടെന്ന് പറഞ്ഞ് അവിടെ തന്നെ ഇരുന്നു, കൂടെ ഉണ്ടായിരുന്ന നാറികൾ രണ്ട് പേഗിൽ അടിച് കോൺ ആയിട്ടുണ്ട്, കൂടെ ആ പിള്ളാരും.
"" ഡോക്ടർ... "" ന്റെ സൈഡിൽ നിന്ന് ഒരു വിളി ഞാൻ തല ചെരിച്ചു, കയ്യിൽ ന്തോ ജ്യൂസ്സുമായി ന്നെ നോക്കുന്ന ഒരു കുട്ടി, ഇവൾ..
💬 Comments
View all comments