Chapter Title : ഇശൽ നിലാവ് 2 [Gusthavo]
" ഞാനത്ര പവമല്ല ഇക്ക " വളരെ ഈസിയായി അഫ്സൽ പറഞ്ഞു
ജസീൽ തൻ്റെ ചോദ്യത്തിൻ്റെ പിന്നിൽ ഒളിപ്പിച്ച് വെച്ച കാര്യം അഫ്സലിനെ കൂളായിട്ട് പൊളിച്ചു
കുറച്ച് സമയം കൊണ്ട് തന്നെ മോശമല്ലാത്ത ഒരു ബന്ധം അഫ്സലുമായി ജസീൽ ഉണ്ടാക്കിയെടുത്തു. രണ്ടാമതൊന്ന് കൂടെ രണ്ടുപേരും കൂടി കത്തിച്ചു. ജസീൽ ഒന്ന് മനസ്സിൽ വിലയിരുത്തി ഒന്നും വിട്ട് പറയാത്ത എന്നാൽ ഒരേ സമയം പക്വതയും പ്രായത്തിൻ്റെ തിളപ്പും ഉള്ള ഒരു പയ്യൻ
അഫ്‌സലും അതെ സമയം മനസ്സിൽ ജസീലിനെ വിലയിരുത്തിയിരുന്നു പെട്ടന്ന് കേറി വന്ന് വളരെ ഈസിയായി സംസാരിക്കുന്നു ഓരോ കാര്യങ്ങൾ പറയുമ്പോഴും ചോദികുമ്പോഴും അതിനൊക്കെ ഉള്ളിൽ വേറെ എന്തൊക്കെയോ അർത്ഥങ്ങൾ ഉള്ള പോലെ. ഇയാളുടെ ഉള്ളിൽ വേറെന്തോ ഉണ്ട് അഫ്സൽ ഊഹിച്ചു
" ഇക്ക ഞാൻ തിരിച്ചകയറുവാണ് " കയിലുള്ള സിഗരറ്റ് കുറ്റി നിലത്തിട്ട് ചവുട്ടികൊണ്ട് അഫ്സൽ പറഞ്ഞു
"താൻ വിട്ടോ എനിക്കൊരാളെകൂടെ കാണാനുണ്ട് "
അഫ്സൽ സെൻ്ററിലെക്ക് കയറും മുന്നേ ജസീൽ പിന്നിൽനിന്ന് വിളിച്ചു
" ഡോ താൻ ഒരു കാര്യം ചെയ്യാമോ "
"എന്താണിക്ക"
" എൻ്റെ വൈഫിനോട് ഞാൻ ഒരാളുമായി സംസരികുവാണെന്ന് പറയണം പിന്നെ ഒരു സിഗരറ്റ് മാത്രമേ വലിച്ചുള്ളൂ എന്ന് പ്രേത്യേകം പറയണം പെട്ടന്ന് വരും എന്നും "
" ഇത്രയും പറയാൻ എനിക് ഇക്കടെ വൈഫിനെ അറിയില്ലല്ലോ "
ജസീൽ ഒന്ന് ചിരിച്ചു
"താൻ എങ്ങോട്ട് നോക്കിയഡോ നടക്കുന്നത് "
അഫ്സൽ മനസിലവത്തെ പോലെ ജസിലിനെ നോക്കി
" ഡോ ഞാൻ തൻ്റെ തൊട്ടിപ്പുറത്താണ് ഇരുന്നത് എൻ്റെ മുന്നിൽ കൂടിയാണ്
💬 Comments
View all comments