0%

Chapter Title : ഇശൽ നിലാവ് 2 [Gusthavo]

Author : Gusthavo Read All Parts 1.8K

തമ്മിൽ ചെറിയ രീതിയിലുള്ള സംസരങ്ങൾ നടന്നു മൂന്ന് പ്രവാസികൾ തമ്മിലുള്ള ക്ലിഷേ സംഭാഷണം

" അപ്പൊ ശരി ഞാൻ അകത്തേക്ക് കയറുവ ഇനിയും നിന്നാൽ അവള് സീനാക്കും " അതുംപറഞ്ഞു അനസ് അകത്തേക്ക് നടന്നു

" ഡേയ് ഇങ്ങനെ പേടികതഡേയ് ആണുങ്ങളെ വില കളയാൻ "

" കല്യാണം കഴിഞ്ഞ മനസ്സിലാവും മോനെ " അനസ് നടക്കുന്നതിനിടയിൽ പറഞ്ഞു

"ഓ പിന്നെ നിന്നെ പോലെ ആയിരികില്ല ഞാൻ " അഫ്സൽ വിട്ടുകൊടുത്തില്ല

ജസീൽ ഇത് കേട്ട് വെറുതെ ചിരിച്ചു.

" അഫ്സൽ മാരീഡ് അല്ലല്ലേ "

" അല്ല കുറച്ചൂടെ കഴിഞ്ഞിട്ട് മതി എന്ന വെച്ചതാ "

" അത് ശെരിയാ ഈ പ്രായത്തിൽ അല്ലെ അടിച്ചു പൊളിക്കാൻ പറ്റു"

" അതും ശരിയാ പക്ഷേ ഒരു പരിധിവരെ കമ്മിറ്റ്‌മെൻ്റ്സ് എനിക്കിഷ്ടമല്ല അതാണ് മറ്റൊരു കാരണം "

പിന്നെയും അവർ തമ്മിൽ കുറച്ചു സംസാരിച്ചു. അഫ്സൽ പൊതുവെ തൻ്റെ ഉള്ളിലുള്ള കര്യങ്ങൾ വിളിച്ചു പറയാത്ത പ്രകൃതം ഉള്ള ആളാണ് ജസീൽ അവൻ്റെ ഉള്ളറിയൻ ഒരു പാട് കര്യങ്ങൾ ചോദിച്ചെങ്കിലും അവൻ ഒന്നിനും പിടികൊടുക്കാതെ വഴുതിപോയി

"അധികം സംസരികുന്നവർ പാവമാണെന്ന വയ്പ്പ് അല്ലെ " ജസീൽ ചുമ്മാ ചോദിച്ചു

" എനിക്കറിയില്ല ഒരുപാട് കര്യങ്ങൾ ഉള്ളിലുള്ളവർ അധികം സംസാരിക്കില്ല പിന്നെ ഒരുപാട് ചെയ്യാനുള്ളവരും അധികം സംസാരിക്കില്ല അപ്പോപിന്നെ ഇക്ക പറഞ്ഞത് ശരിയായിരിക്കും "

" അഫ്സലെങ്ങനെ ഒരുപാട് സംസരിക്കുമോ"

അഫ്സൽ ഒരു പുകയെടുത് അത് മെല്ലെ പുറത്തേക്ക് ഊതി കൂട്ടത്തിൽ ചോദ്യത്തിൻ്റെ അർഥം മനസ്സിലാക്കിയിട്ടുള്ള ഒരു വല്ലാത്ത ചിരിയും

💬 Comments

View all comments