Chapter Title : ഇശൽ നിലാവ് 2 [Gusthavo]
" എന്നിട്ടവളോന്നു പുരികം പൊക്കി
" ആഹാ "
" മതി മതി നിങ്ങൾ പോയിട്ട് വാ "
ജസീൽ തൻറെ ഭാര്യക്ക് വേണ്ടി അവൻ കണ്ടെത്തിയ പയ്യനെ തിരക്കി പുറത്തേക്ക് ഇറങ്ങി . പുറത്ത് ആളുകളുടെ ഇടയിൽ നിന്നും മാറി നിന്ന് വലിക്കുന്ന അവനെയും അവൻ്റെ കുട്ടുകാരനെയും ജസീൽ കണ്ടെത്തി അവരുടെ അടുത്തേക്ക് നടന്നു അവരുടെ പിന്നിൽ എത്തിയ ശേഷം ഒരു സിഗരറ്റു കയ്യിലെടുത്തു
"ബ്രോ ലൈറ്റർ ഉണ്ടോ " ജസീൽ ചോദിച്ചു
അഫ്സൽ തിരഞ്ഞു നിന്ന് പോക്കറ്റിൽ നിന്നും ലൈറ്റർ എടുത്തു കൊടുത്തു. കത്തിച്ചു ഒരു പഫ് എടുത്ത ശേഷം അവൻ ലൈറ്റർ അഫ്സലിനെ നേരെ നീട്ടി
" ജസീൽ " സ്വയം പരിചയപെടുത്തികൊണ്ട് ജസീൽ ലൈറ്റർ നീട്ടി
"അഫ്സൽ " തൻറെ തിരിച്ചു നേരെ നീട്ടിയ ലൈറ്റർ അഫ്സൽ വാങ്ങി പോക്കറ്റിലിട്ടു
ജസീൽ കൂടെ നിന്നവനെ നോക്കി
"അനസ് " അവൻ കാര്യം മനസിലായപ്പോൾ സ്വയം പരിചയപ്പെടുത്തി
" നാട്ടിൽ എവിടെയാ " മലയാളിയെ കണ്ടാൽ ആദ്യം ചോദിക്കുന്ന ചോദ്യം ജസീലും തെറ്റിച്ചില്ല
" കണ്ണൂർ " അഫ്സൽ മറുപടി നൽകി
ജസീൽ അനസിന്റെ മുഖത്തേക്ക് നോക്കി
"മലപ്പുറം "
" ഇക്ക എവിടെയാ " അഫ്സൽ തിരിച്ചു ചോദിച്ചു
"കോഴിക്കോട് "
"ഇവിടെ എന്താണ് പരിപാടി "
"എനിക്കൊരു അഡ്വെർടൈസിങ് കമ്പനി ഉണ്ട് . താനോ "
" ഗ്രാഫിക് ഡിസൈനർ ആണ് " അഫ്സൽ ഒരു പുകയൂതികൊണ്ട് മറുപടി പറഞ്ഞു
ജസീൽ അനസിനെ നോക്കി
"അക്കൗണ്ട്സിലാണ് "
പിന്നെയും അവർ
💬 Comments
View all comments