0%

Chapter Title : ഇശൽ നിലാവ് 2 [Gusthavo]

Author : Gusthavo Read All Parts 1.8K

അടുത്തുമായിട്ടായിരുന്നു

"നിനക്ക് കൊച്ചിൻ്റെ ബാപ്പെടെ ഫോട്ടോ കാണണ്ടേഡാ " കുട്ടനോടുള്ള മൗനം ഭേദിച് അയിഷ ചോദിച്ചു

" അപ്പൊ വായിൽ നാവുണ്ടായിരുന്നോ ഞാൻ വിചാരിച്ച് വിഴുങ്ങി പോയന്നല്ലേ " കുട്ടൻ വിട്ട് കൊടുത്തില്ല

" ഇത്ത ഇക്ക നിങ്ങളിത് കേക്കണം " അയിഷ ഞങ്ങള് രണ്ട് പേരെയും വിളിച്ചു

" ഇവന് കൊച്ചിൻ്റെ ഫോട്ടോ കാണിച്ച് ഞാൻ പറഞ്ഞു കൊച്ചിൻ കാക്കുൻ്റെ ചായ ആണെന്ന് "

" ഏതു കാക്ക " കുട്ടൻ ഇടയിൽ കയറി

" കാക്ക അല്ല പൊട്ട കാക്കു എൻ്റെ കെട്ടിയോൻ "

" ആ എന്നിട്ടെന്ത്ണ്ടായി "ഹമീദാ ചോദിച്ചു

" ഇത്ത എന്നിട്ടിവനു ഞാൻ കൊച്ചിൻ്റെ ഫോട്ടോ ആദ്യം കാണിച്ചു എന്നിട്ട് കാകൂൻ്റെ ഫോട്ടോ കാണിച്ച് അപ്പോള് ഇവൻ പറയ ഇനി കൊച്ചിൻ്റെ അച്ഛൻ്റെ ഫോട്ടോ കണിക്കെന്ന് "

" അതിനെന്താ " കാര്യം മനസ്സിലാവാതെ ഹമീദ ചോദിച്ചു

" എൻ്റെ ഇത്ത അതിനർത്ഥം കൊച്ചു അനസിൻ്റെ അല്ല എന്നല്ലെ " ഞാൻ മനസ്സിലാക്കി കൊടുത്തു

അപ്പോഴാണ് അതിന്റ ശരിക്കുമുള്ള അർത്ഥം മനസിലാവുന്നത് ഇത്ത കുട്ടനെ ഒന്ന് നോക്കി

" ഞാൻ ഒരു തമാശയാണ് ഉദ്ദേശിച്ചത് നിങ്ങൾക് അത് മനസിലാക്കാൻ പറ്റീല " കുട്ടൻ നെടുവീർപ്പ്പോടെ പറഞ്ഞു

" അഫ്സലിക്ക നിങ്ങൾ ഇവൻ്റെ ബന്ധം വിട്ടോ അതാ നല്ലത് " അവൾ കുട്ടനെ നോക്കിയാ ശേഷം എന്നെയും നോക്കിയ

ഞാനവളോടൊന്നും ചിരിക്ക മാത്രം ചെയ്തു . ഞങ്ങളെല്ലാരും നടന്നു അടുത്ത് കണ്ട കഫെറ്റീരിലേക്ക് കയറി . ഓരോ ചായയും ഓർഡർ ചെയ്ത്

💬 Comments

View all comments