0%

Chapter Title : ഇശൽ നിലാവ് 2 [Gusthavo]

Author : Gusthavo Read All Parts 1.8K

ചോര കുടിക്കണം എന്നില്ല "

"മൂപ്പർ പെണ്ണ് കെട്ടാതെ ഞങ്ങളെ കെട്ടിയോനെയൊക്കെ വഴി തെറ്റിക്കാൻ നടക്ക അല്ലെ ഇത്താ" ആയിഷ ഹാമിയെ നോക്കി

" എനിക്കും തോന്നുന്നുണ്ട് അഫ്സൽ വലിക്കാൻ ഇറങ്ങിയപ്പോഴാ ജസീലിക്ക വലിക്കാൻ പോയത് "
ഒരു പരിചയവും ഇല്ലെങ്കിൽ പെണ്ണുങ്ങൾ തമ്മിൽ എന്റെ കുറ്റം പറഞ്ഞു കമ്പിനി ആയി

"കണ്ടോ അനസിക്കയും അപ്പൊ തന്നെ ഇറങ്ങിയത് വഴി തെറ്റിക്കൽ തന്നെ ഇത് "

" ഇവന്റെ കൂടെ ആണേൽ വഴി തെറ്റി എന്നല്ല പിഴച്ചു എന്ന് വേണം പറയാം "
കുട്ടൻ വളരെ ഈസിയായി എനികിട്ടൊന്ന് തന്നു

" അതേയ് നിങ്ങളൊക്കെ ഒരു ടീം ഞാൻ ഒറ്റക്ക് നമ്മക് തല്ലി തീർക്കാം എന്തേ "

എല്ലാവരും ചിരിച്ചു

" വന്നേ ചായ കുടിക്കാൻ പോവാം. ഇനിയും നിന്ന വൈകും "

ജസീലിന്റെ ക്ഷണത്തിൽ ഞങ്ങള് എല്ലാവരും അടുത്തുള്ള കഫേറ്റീരിയലേക്ക് നടന്നു അനസും ജസീലിക്കയും മുന്നിൽ നടന്നു ഞാനും കുട്ടനും നടുവിലും രണ്ട് പെണ്ണുങ്ങൾ പിന്നിലും അവർ അവരുടേതായ പരദൂഷണ കമ്പനിയായിരിക്കണം ഞാൻ ഊഹിച്ചു

കുറച്ച് മുന്നിലേക്ക് നടന്നപ്പോൾ ഞാൻ നടത്തം ഒന്ന് നിർത്തി കുട്ടൻ്റെ കഴുത്തിൽ ഞാൻ ചുറ്റി പിടിച്ചിട്ടുള്ളതുകൊണ്ട് അവനും എൻ്റെ കൂടെ നിന്നു. ഞങ്ങള് നടുവിലങ്ങനെ നിന്നത് കൊണ്ട് സ്വഭാവികമായി ഞങ്ങളുടെ പിന്നിൽ നിന്ന് നടന്നു വന്ന രണ്ട് സ്ത്രീകളുടെ രണ്ട് ദിശകളിലേക്ക് മാറി അപ്പോൾ ഞങ്ങള് അവരുടെ നടുവിലായി പിന്നെ നാലുപേരും ഒരുമിച്ചായി നടത്തം

ഞാൻ രണ്ട് പേരോടും മാറി മാറി സംസാരിച്ചുകൊണ്ടിരുന്നു. അയിഷ കുട്ടൻ്റെ അടുത്തും ഹമീദ എൻ്റെ

💬 Comments

View all comments