Chapter Title : ഇശൽ നിലാവ് 2 [Gusthavo]
മുന്നോട്ട് നടക്കാൻ തുടങ്ങി
" ഞങ്ങളും ഉണ്ട് "
ഞാൻ പിന്നിലേക്ക് നോക്കുമ്പോൾ ജസീലും ഹമീദയുമാണ്
" നിങ്ങളും ഇറങ്ങിയ "
"താൻ പറഞ്ഞത്പോലെ തന്നെ ഇനിയും ഇരുന്ന് ഉറങ്ങി പോവും "
ഞാൻ ഹമീദയെ നോക്കി അവളൊന്നു ചിരിക്ക മാത്രം ചെയ്തു. എല്ലാവരും കൂടെ നടക്കാൻ തുടങ്ങുമ്പോൾ അതാ വീണ്ടും പിന്നിൽ നിന്നൊരു വിളി . അനസും ആയിശയുമാണ്
" നിങ്ങളും ഇറങ്ങിയോ " ഞാൻ അവരോടു ചോദിച്ചു
" ഒരുപാട് സമയം നിക്കാനൊന്നും പ്ലാനുണ്ടായിരുന്നില്ലെടാ പിന്നെ നിങ്ങൾ ഇറങ്ങുന്ന കണ്ടപ്പോ ഇവളും പറഞ്ഞു പോകാന്ന് "
"അതെന്താ ആയിശു " ഞാൻ അവളോടു ചോദിച്ചു
"അല്ലെങ്കിലേ ബോറടിച്ചു ഇക്ക പിന്നെ നിങ്ങളും കൂടെ ഇറങ്ങുന്നെങ്കിൽ കൂടെ തന്നെ ഇറങ്ങാമെന്നു വച്ച് എല്ലാരും ഒരു സ്ഥലത്തേക്കല്ലേ "
"അത് ശരിയ എന്തായാലും ഞങ്ങൾ ഒരു ചായ കുടിക്കാം എന്ന വെച്ച് നിങ്ങളുണ്ടോ "
" നിന്റെ ഈ ചായ പ്രാന്ത് ഇതുവരെ തീർന്നിട്ടില്ല " അനസ് കളിയാക്കി
" നീ ഉണ്ടോ ?. അല്ല അതിനും ഇവളുടെ കാൽ പിടിക്കണോ "
" ഹാ വരാല്ലോ " അനസ്സിനു സമ്മതം
"എന്റെ അഫ്സലിക്ക എല്ലാരും നിങ്ങളെ പോലെ ഒറ്റ തടി അല്ല. കുറച്ച ഉത്തരവാദിത്ത ബോധം ഒക്കെ വേണം " ആയിഷ വല്യ അമ്മായിയെ പോലെ പറഞ്ഞു നിർത്തി
" ഒറ്റ തടി ആണൊന്നിപ്പോ ആർക്കറിയാം " ജസീലിക്ക ഒരു സംശയം എടുത്തിട്ടു
" അതേയ് നിങ്ങൾക്ക് കുടിക്കാൻ ഞാൻ ചായ വാങ്ങി തരം എന്റെ
💬 Comments
View all comments