Chapter Title : ഇശൽ നിലാവ് 2 [Gusthavo]
പിന്നെയൊരു കൂടികാഴ്ച സാദ്ധ്യമല്ല. പക്ഷേ ഈ വെറുപ്പിക്കൽ പ്രോഗ്രാം ഇനിയും എത്ര നേരം സഹിക്കണം ഞാൻ രണ്ടും കല്പിച്ചു
"കുട്ടാ വിട്ടാലോ"
കുട്ടൻ രണ്ട് ചരക്കിനെയും മാറി മാറി നോക്കി
"മടുത്തു കുട്ടാ " ഞാൻ വീണ്ടും പറഞ്ഞു
അവന് എൻ്റെ അവസ്ഥ മനസ്സിലായി
" എന്ന വാ പോകാം " അവൻ പോകാൻ ഒരുങ്ങി
"നിനക്ക് ഒക്കെയാണോ" ഞാൻ ചോദിച്ചു
"എനിക്കിവിടെ എന്ത് കോപ്പ് ഉണ്ടായിട്ടാട പോയേക്കാം "
അല്ലേലും ഞാൻ എന്തെങ്കിലും പറഞ്ഞ വേണ്ട എന്ന് പറയാൻ അവൻ നിൽക്കാറില്ല
" എന്ന വാ പോകാം "
കുട്ടൻ എഴുന്നേറ്റു ആദ്യം പുറത്തിറങ്ങി അവൻ ഇറങ്ങുന്നത് കണ്ട് അനസെന്നെ വിളിച്ചു
ഞങ്ങള് ഇറങ്ങുവ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് പുറത്തിറങ്ങാൻ ഞാൻ ആദ്യം ഹമീദയെ ക്രോസ് ചെയ്തപ്പൊ എന്തേ എന്ന് അവള് കണ്ണ് കൊണ്ട് ചോദിച്ചു ഞാൻ പോവാണ് എന്ന് ശബ്ദം വരാതെ ലിപ് മൂവ്മെൻ്റ് കൊണ്ട് പറഞ്ഞു ജസീലിക്കനെ കടന്ന് പോകുമ്പോൾ പുള്ളി കയ്യിൽ പിടിച്ചു
" എങ്ങോട്ടട "
" എൻ്റെ പൊന്നിക്ക ഇനിയും നിന്നാൽ ഞാൻ ചിലപ്പോൾ ഉറങ്ങി പോവും" മൈക്കിലൂടെ വരുന്ന ശബ്ദത്തിനിടയിലും ഞാൻ പറഞ്ഞൊപ്പിച്ചു
" നല്ല ശോകം ആണല്ലേ "
"പറയാനുണ്ടോ ഇനിയും സഹിക്കാൻ വയ്യ ഇക്ക "
കൂടുതൽ സംസാരിക്കാൻ നിന്നില്ല. ഞങ്ങൾ പുറത്തിറങ്ങി കുറച്ചു ശുദ്ധ വായു എടുത്തു ഇനിയെന്ത് എന്ന മട്ടിൽ കുട്ടൻ എന്നെ നോക്കി
" ബാഡാ മോനെ ഒരു ചായ കുച്ചാം"ഞാൻ കുട്ടന്റെ തോളിൽ കയ്യിട്ടു കൊണ്ട്
💬 Comments
View all comments