Chapter Title : ഇശൽ നിലാവ് 2 [Gusthavo]
നോക്കി അവൻ വെള്ളം ഇറക്കുന്നതും അവളുടെ മണം വലിച്ച് കയറ്റുന്നതും അനസ് കണ്ടോ എന്നറിയില്ല പക്ഷെ ഞാൻ വ്യക്തമായി കണ്ടു.അവർ മുന്നിലെക്ക് കയറി പോയപ്പോൾ ഞാൻ കുട്ടൻ്റെ കൂടെ ഇരുന്നു. അവൻ്റെ തുടയിൽ അമർത്തി പിടിച്ചു
"അടി വാങ്ങി കൂട്ടിയ പൊന്ന് മോനെ ആദ്യം ഞാൻ ഓടും" അവൻ്റെ ചെവിയിൽ ഞാൻ പറഞ്ഞു
" ഞാൻ ന്ത് ചെയ്തേട " അവൻ അറിയപിള്ള ചമഞ്ഞു
" ചെയ്യാതിരുന്ന നിനക്ക് കൊള്ളാം"
അപ്പോഴാണ് ഒരു പെണ്ണ് സ്റ്റേജിൽ കയറി കോണ കോണ പറയാൻ തുടങ്ങിയത്
" ആഹാ ഇതല്ലേ നി പറഞ്ഞ ആങ്കർ ചരക്ക് "
അവന് എന്നെ ഒന്ന് നോക്കി
" എന്താടാ മോനെ ഇഷ്ടയില്ലെ"
" ഇതൊക്കെ ഒരു ചരക്കണോ"
പെട്ടന്ന് അവൻ്റെ കണ്ണ് പിന്നിലേക്ക് പോകുന്നതും ആ കണ്ണുകൾ വിരിയുന്നതും ഞാൻ കണ്ടു. അവൻ കൈ കൊണ്ട് വായ മറച്ചു പിടിച്ചിട്ട് കണ്ണുകൊണ്ട് എന്നെ അടുത്തേക്ക് വിളിച്ചു ഞാൻ ചെവി അവന്റ അടുത്തേക്ക് ചേർത്ത് പിടിച്ചു
" അളിയാ ഒരു കിണ്ണംകാച്ചിയ ഐറ്റം ബാക്കിൽ വന്നു നിപ്പുണ്ട് വേണേൽ നോക്കിക്കോ "
പക്ഷെ പെട്ടന്ന് തിരിഞ്ഞ നോക്കുന്നത് മോശല്ലേ എന്ത് ചെയ്യും എന്നാലോചിച്ചതും എന്റെ അടുത്ത ആരോ ഇരിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു
" ദൈവമേ നീ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്" കുട്ടൻ ഒരു ആത്മഗതം പറഞ്ഞു
****
"ഇക്ക ഒന്ന് മെല്ലെ നടക്കു ഈ ഡ്രസ്സ് ഇട്ട് നടക്കുമ്പോ തുണി ഇല്ലാത്ത പോലെയാണ് " ഹമീദ പരാതി പറഞ്ഞു
ജസീൽ അവളെയൊന്നു നോക്കി
💬 Comments
View all comments