0%

Chapter Title : ഇശലിന്റെ കുളിർക്കാറ്റ് [സ്പൾബർ]

Author : Spulber Read All Parts 18.5K

വീട്ടിലേക്കും പോയി..

✍️… ജാബിറിന്റെ ഉറ്റസുഹൃത്തായ ജമാൽ,കബീറിന്റേയും സുഹൃത്താണ്..

രണ്ട് ദിവസം മുൻപാണ് അവൻ വന്ന് കബീറിനോട് ഒരു കാര്യമാവശ്യപ്പെട്ടത്..അത് തരക്കേടില്ലാത്ത ഒരു കാര്യമായി കബീറിന് തോന്നുകയും ചെയ്തു.. മൂന്ന് വർഷമായി ഭാര്യയില്ലാതെ ജീവിക്കുകയാണ് ജമാൽ..അവന് തന്റെ ഇത്തായെ നിക്കാഹ് കഴിച്ച് തരണമെന്നാണ് അവന്റെ ആവശ്യം..ആലോചിച്ച് നോക്കിയപ്പോ അതൊരു നല്ല കാര്യമായി കബീറിന് തോന്നി.. നാല് വർഷമായി ഇത്ത തനിച്ചാണ്..ഇക്കയിനി തിരിച്ച് വരുമെന്ന് ഒരു പ്രതീക്ഷയുമില്ല.. ഗൾഫിലുള്ള ബന്ധുക്കളെല്ലാരും അന്വാേഷിച്ചിട്ടും ഒരു വിവരവും കിട്ടിയിട്ടില്ല.. ഇനി അവനെ കാത്തിരിക്കുന്നതിൽ അർത്ഥമില്ല.. ഇത്താക്കും വേണ്ടേ ഒരു ജീവിതം.. സ്വഭാവം കൊണ്ടും, സൗന്ദര്യം കൊണ്ടും,ആരോഗ്യം കൊണ്ടും,പണം കൊണ്ടും ഇത്താക്ക് ചേർന്നവൻ തന്നെയാണ് ജമാൽ..ഇത്താക്കും, അവനും ഈ രണ്ട് കുട്ടികളുമുണ്ട്..

ഈ കാര്യം ഇന്നലെത്തന്നെ ഉപ്പയുമായി സംസാരിക്കാൻ തീരുമാനിച്ചതാണ് കബീർ.. അവൻ ഇന്നലെ കുറച്ച് വൈകിയത് കൊണ്ട് സംസാരിക്കാൻ കഴിഞ്ഞില്ല.. ഇന്ന് അതിനും കൂടിയാണ് നേരത്തേ കടയടച്ച് വീട്ടിലേക്ക് പോന്നത്..

അവൻ കയറിച്ചെല്ലുമ്പോ ഉപ്പ ഹുസൈൻ ഹാജി ടേബിളിൽ ചപ്പാത്തി കഴിക്കുകയാണ്.. ഉമ്മയും അടുത്തുണ്ട്..കബീർ ഒരു കസേര വലിച്ചിട്ട് ഉപ്പയുടെ അടുത്തിരുന്നു..

“” മോളേ നദീറാ…കബീറ് വന്ന്ക്ക്ണ്…അവന് ചോറെടുത്തോ…””..

ഉമ്മ അടുക്കളയിലേക്ക് വിളിച്ച് പറഞ്ഞു.. അടുക്കള ഭരണം ഇപ്പോ നദീറയാണ്..അവള് വന്നേ പിന്നെ ഉമ്മാക്ക് റെസ്റ്റാണ്..

നദീറ ചോറും കറികളും ടേബിളിൽ നിരത്തി അടുക്കളയിലേക്ക് തന്നെ പോയി..കബീറിന് ഉമ്മ വിളമ്പിക്കൊടുത്തു.. കഴിക്കുന്നതിനിടയിൽ അവൻ ഉമ്മാനോടും, ഉപ്പാനോടും ജമാലിന്റെ കാര്യം പറഞ്ഞു..

മുഴുവൻ കേട്ടപ്പോ ഉപ്പാക്ക് സന്തോഷമാണ് ഉണ്ടായത്..നദീറക്കൊരു ജീവിതമില്ലാത്തത് അയാൾക്ക് വലിയ സങ്കടമായിരുന്നു..ജമാലിനെ അവർക്കെല്ലാം ശരിക്കറിയാം..പലപ്പോഴും ഇവിടെ വന്നിട്ടുമുണ്ട്.. ഈ നാട്ടിലെ

💬 Comments

View all comments